കവിത :കൽതുറുങ്കുകൾക്കും ചിലത് പറയാനുണ്ട് ....
കവിത
..............
കൽതുറുങ്കുകൾക്കും
ചിലത് പറയാനുണ്ട് ....
.............................. ...............
കഠിന ഹൃദയരായും
കണ്ണിൽ ചോരയില്ലാത്തവരായും
സൃഷ്ടിക്കപ്പെട്ടവരാണ് ഞങ്ങൾ
ഇവിടെ
പൂക്കളില്ല ,
പുലരികളില്ല,
നേർത്ത
ശബ്ദങ്ങളില്ല,
നിലാവില്ല.
ഞങ്ങൾ
കൊടും ഭീകരരെയും
മഹാ പാപികളെയും
മാത്രം പ്രതീക്ഷിച്ചിരിക്കുന്നു
തുറിച്ചു നോക്കാൻ
വിധിക്കപ്പെട്ട കണ്ണു കളോടെ
കാത്തിരിക്കുന്നവർ ഞങ്ങൾ
പക്ഷേ, ഇവിടെ
പടി കടന്നെത്തുന്നവരിൽ
ആയിരത്തിലൊരാൾ പോലും
അത്തരക്കാരില്ലെന്ന സത്യം
ഞങ്ങൾ ഉറക്കെ പ്പറയട്ടെ
അർഹത യില്ലാത്തവർ
സ്വതന്ത്ര ലോകത്ത്
സ്വൈരമായി
വിലസുന്നു
ഇന്നവർ
ഉറക്കെ പാടുന്നു
ഞങ്ങൾ നന്മയുടെ
കാവൽക്കാർ
ഞങ്ങൾ
രാജ്യ സ്നേഹികൾ
കിരാതരെ
കാത്തിരിക്കുന്ന
ഞങ്ങൾ
നിരാശരാണിന്ന്
കൊമ്പു കോർക്കുമ്പോൾ
ഒറ്റപ്പെട്ട ചിലർ
എത്തിപ്പെടുമെങ്കിലും
രക്ഷപ്പെടുന്നവർ
വൈകിടാതെ
നിഷ്ക്കളങ്കരോടൊത്തു
കാലം കഴിക്കേണ്ട -
തോർക്കുമ്പോൾ
ഇന്നു ദു;ഖിതർ ഞങ്ങൾ
ഇവിടെ
ചുട്ടെരിക്കപ്പെടുന്ന
അവരുടെ സ്വപ്‌നങ്ങൾ
നീലാകാശത്തേക്ക്
ഉയരുകയാണിന്ന്
ഒരു നാൾ മണ്ണിൽ
പറന്നെത്തുമെന്ന
പ്രതിജ്ഞയോടെ
അന്ന്
അക്ക്രമികളെ മാത്രം
ഞെരുക്കാൻ
അവസരം കൈവരുമെന്ന
പ്രതീക്ഷ നില നിർത്തിടട്ടെ ഞങ്ങൾ .
.............................. ..........................
സുലൈമാന്‍ പെരുമുക്ക്
00971553538596
6 അഭിപ്രായങ്ങള്‍:
കല്‍ത്തുറുങ്കുകള്‍ അടയ്ക്കുന്നതാരെയൊക്കെയെന്ന് നിശ്ചയിക്കുന്നതാര്‍?
ആശംസകൾ
തൂക്കുമരം പല രാജ്യങ്ങളും ഉപേക്ഷിച്ചു കഴിഞ്ഞു. ഇന്ത്യയിലും ചർച്ചകൾ നടക്കുന്നുണ്ട്. ശിക്ഷ എന്ന നിലയില നിന്ന് തെറ്റ് മനസ്സിലാക്കി തിരുത്തുവാനാണ് കൽതുറുങ്കുകൾക്കും വിവക്ഷിക്കപെടെണ്ടത്, പക്ഷെ കുറ്റവാളിയെ കൊടും കുറ്റവാളി ആക്കുവാനും കുറ്റം ചെയ്യുന്നവന് ഇടത്താവളം എന്ന നിലയില കല്തുരന്കുകൾ മാറ്റപെട്ടിരിക്കുന്നു നീതി നിഷേടതിനും അന്യായ തടങ്കലിനും വിചാരണ കൂടാതെ ശിക്ഷിക്കാനും ആണ് ഇന്ന് തുരുങ്കുകൽ ഉപയോഗിക്കുന്നത്
നല്ല ചിന്ത
ആശംസകൾ
രാജ്യ സ്നേഹം പാടുവോർ
രാക്ഷസരായ് മാറുന്നു .....
ആ പുണ്യ മനസ്സിൽ നിന്നു വന്നത്
ഈ മനസ്സ് സന്തോഷത്തോടെ സ്വീകരിക്കുന്നു ....
അർഹത പ്പെടാത്തവന്റെ കയ്യിൽ
അധികാര മേല്പിച്ചാൽ നിരപരാധികൾ
വേട്ടയാടപ്പെടുന്നത് ചരിത്ര സത്യം ....നന്ദി .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം