2013, ജൂൺ 14, വെള്ളിയാഴ്‌ച

കവിത :പ്രാർത്ഥിക്കാൻ അർഹനൊ ?


കവിത 
...............
                     പ്രാർത്ഥിക്കാൻ അർഹനൊ ?
                 ................................................................

കണ്ണീർ കണങ്ങൾ 
പൊഴിച്ചു കൊണ്ടും 
കൈകൾ നിവർത്തി 
ഉയർത്തി കൊണ്ടും 

കേഴുന്നു നിത്യവും 
നാഥനോട് 
കേട്ടവൻ ഉത്തരം 
നല്കിയില്ല 

കാരണം 
എത്രയും വ്യക്തമാണ് 
തോരണം ചാർത്തൽ 
പിശാചിനാണ് 

ശ്രേഷ്ഠ ജന്മക്കഥ 
പാടിടുന്നു  
മാതൃകയില്ലതു 
ജീവിതത്തിൽ 

ദൈവത്തിൻ 
നാമത്തിലാണയിട്ട് 
ദൈവ ധിക്കാരത്തി-
നാണ് കൂട്ട് 


സ്വർഗം 
സത്യ മെന്നോതിടുന്നു 
നരകത്തിൻ പാതയിൽ 
ഓടിടുന്നു 

എണ്ണിയാൽ 
തീരാത്തനുഗ്രഹങ്ങൾ 
എത്രയോ നിത്യവും 
ചേർത്തിടുന്നു 

എങ്കിലും മർത്ത്യൻ 
തൃപ്തനല്ല 
നന്ദി ചൊല്ലുന്ന 
മനസ്സുമില്ല   

നാകത്തിൻ നടുവിൽ 
ഇടിച്ചിറങ്ങാംമെന്ന -
വ്യാമോഹമാണേറെ പേർക്കും 

അറിവുകൾ പോര 
തിരിച്ചറിവ് -
നെഞ്ചകം നിറയെ 
തിളങ്ങിടേണം 

എങ്കിൽ വന്നെത്തിടും 
ഉത്തരങ്ങൾ 
പ്രാർത്ഥിക്കാൻ അർഹനൊ -
അറിയണം നാം ...

       സുലൈമാന്‍ പെരുമുക്ക് 
                00971553538596
             sulaimanperumukku@gmail.com


5 അഭിപ്രായങ്ങള്‍:

2013, ജൂൺ 14 12:40 PM ല്‍, Blogger shahjahan പറഞ്ഞു...

എണ്ണിയാൽ
തീരാത്തനുഗ്രഹങ്ങൾ
എത്രയോ നിത്യവും
ചേർത്തിടുന്നു

എങ്കിലും മർത്ത്യൻ
തൃപ്തനല്ല
നന്ദി ചൊല്ലുന്ന
മനസ്സുമില്ല

 
2013, ജൂൺ 14 1:10 PM ല്‍, Blogger ajith പറഞ്ഞു...

പ്രാര്‍ത്ഥന മേലെ ചെന്നെത്തുന്നുണ്ടോ അതോ സീലിംഗില്‍ തട്ടി താഴേയ്ക്ക് തന്നെ പതിക്കുകയാണോ എന്ന് ആലോചിക്കുക തന്നെ വേണം

 
2013, ജൂൺ 14 9:09 PM ല്‍, Blogger asrus irumbuzhi പറഞ്ഞു...

ചിലപ്പോള്‍ ഭാഷയും നിഷ്കളങ്കമാവും ....!
നിഷ്കളങ്കമായ വരികള്‍ ...കൊള്ളാം :)


അസ്രൂസാശംസകള്‍
http://asrusworld.blogspot.in/

 
2013, ജൂൺ 15 12:01 AM ല്‍, Blogger ബൈജു മണിയങ്കാല പറഞ്ഞു...

തെറ്റ് ചെയ്യാൻ നമ്മളും അത് കഴുകി കളയാൻ ദൈവവും അത് കഴിഞ്ഞാൽ പാപക്കറ കഴുകി കളഞ്ഞാൽ വീണ്ടും തെറ്റ് ചെയ്യാൻ നമ്മളും വീണ്ടും കഴുകാൻ പാവം ദൈവവും അതിനു വേണ്ടി മാത്രം സർവശക്തൻ.. നേര് വഴിക്ക് നിന്നെ സൃഷ്ടിച്ചാൽ അന്നവും തന്നാൽ ദുരഗ്രഹത്തിനു വേണ്ടി പാപം ചെയ്തു സമ്പത്ത് കുന്നുകൂട്ടാൻ പാപം ചെയ്തു പിന്നെ അത് കഴുകാനും?
നല്ല ചിന്ത ഈശ്വരാനുഗ്രഹം! പ്രാർത്ഥിക്കാതെ തന്നെ

 
2013, ജൂൺ 15 12:24 AM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

ആശംസകൾ

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം