2013, ജൂൺ 10, തിങ്കളാഴ്‌ച

കവിത:തീവ്ര വാദത്തിൻറെ വിത്തുകൾ ...


കവിത
................
                      തീവ്ര വാദത്തിൻറെ വിത്തുകൾ ...
                           
                  ...............................................................
അകലെ നിന്നും 
അവർ വന്നു 
ഒന്നു നേരിൽ 
കാണുവാൻ 

അഭിനന്ദിക്കുവാൻ 
ആക്ഷേപിക്കുവാൻ 
കുരുക്കിൽ വീഴുകിൽ  
കൂടെ കൂട്ടുവാൻ 

നേർത്ത വാക്കാൽ തുടങ്ങി 
പിന്നെ കൂർത്ത ചോദ്യങ്ങളെയ്തു 
ഇരുളിൻറെ  കൂട്ടുകാരവർ 
ഇടിതീയ്യാണാ  കയ്യിൽ 

എൻറെ കവിതകളിൽ  ചിലത് 
രസിപ്പിച്ചു അവരെ 
എൻറെ കവിതകളിൽ  ചിലത് 
ചൊടിപ്പിച്ചു  അവരെ 

നേരിൽ വന്നൊന്നു 
അഭിനന്ദിക്കുവാൻ 
നേരിൽ കണ്ടൊന്നു 
ആക്ഷേപിക്കുവാൻ 
അകലെ നിന്നും അവർ വന്നു .

തീവ്ര വാദത്തിൻ വിത്ത്‌ 
വിതയ്ക്കുവത് 
ആദ്യമായ് കണ്ടു ഞാൻ 
ഉതിർത്തൊരാൾ ആ  ചോദ്യം 

പ്രഭാത പ്രാർത്ഥനക്കായ് നീ 
പോകുന്ന വേളയിൽ 
പരിവാർ ബന്ധു 
നിന്നെ തടുക്കുകിൽ 
എന്തു ചെയും
സോദര ചൊല്ലൂ നീ  ?

ആയുസ്സിൽ ഞാൻ കേട്ട 
ആദ്യ ചോദ്യമല്ലോ ഇത് 
ഉത്തരം ചൊല്ലീ ടുവാൻ 
തപ്പി ത്തടഞ്ഞു ഞാനുള്ളിൽ 

തെല്ലൊന്നു നീട്ടി വിളിച്ചു 
അല്ലാഹുവെ 
സുല്ലെന്നു ചൊല്ലുന്നതും 
കേൾപ്പാൻ ഇരിപ്പാണിവർ 

ഹൃത്തടത്തിൽ ഞാൻ കണ്ടു 
ഒരിത്തി വെട്ടം അപ്പോൾ 
ക്ഷണ നേരം കൊണ്ടതാ അത് 
വാക്കായ് ചമഞ്ഞു തിളങ്ങി 

വായിച്ചുറക്കെ ഞാൻ 
അറിയുക സോദരെ നിങ്ങൾ 
അനുഭവ മില്ലിത്  എന്നിൽ 
അനുഭവ മുണ്ടോ ചൊല്ലു?
ഇല്ലെന്നു ചൊല്ലീ ഇരുവർ  .

കഷ്ടം ഇതല്ലോ നഷ്ടം 
ഇല്ലാത്ത ശത്രുവേ തേടി
അലയുന്നതെന്തിനീ മർത്ത്യർ-
തളരുന്നതെന്തിനീ മർത്ത്യർ ?

ഉത്തരം മറ്റൊരാൾ വേഗം 
ഇത്തരം ചൊല്ലിയെ എന്നിൽ 
സർപ്പത്തെ കാണുകിൽ ആരും 
വകവരുത്തീടുന്ന തെന്തേ 
സർപ്പവും ശത്രുവും തുല്ല്യ-
മെന്നറിയുന്നതു ബുദ്ധി 

കരുതലോടെന്നും നാം മണ്ണിൽ 
കാത്തിരുന്നീടണം ഓർക്കൂ 
ശത്രു വോടേലക്കുവാനായി
ഒത്തു ചേർന്നീടണം നമ്മൾ .

രിപുക്കളോടുപമിക്കയില്ല -
സർപ്പത്തെ ഒരിക്കലും ഈ ഞാൻ 
സർപ്പം പ്രകൃതിതൻ നിത്യ -
സന്തുലന മാണെന്നറിവ്  

ഉഗ്ര വിഷം ചീറ്റിടുന്ന 
സർപ്പത്തെയു മീ കയ്യാൽ
തലോടുവാൻ ശീലിക്കണം നാം 

ക്രൂരനാം ശത്രുവേയപ്പോൽ 
മിത്ര മാക്കീടുവാനൊക്കും 
മാനസ്സം നിത്യവും ഉരസി 
പാക പ്പെടുത്തുകിൽ തെളിയും 

പുണ്യ പ്രവാചക ചരിതം
പുണ്യത്തിനോതിടും നേരം
മെല്ലൊന്നു ചിന്തിക്കു മെങ്കിൽ
അല്ലെല്ലാം അകലുന്നതല്ലോ ...

   സുലൈമാൻ പെരുമുക്ക് 
      sulaimanperumukku @ gmail .com 

17 അഭിപ്രായങ്ങള്‍:

2013, ജൂൺ 10 12:30 PM ല്‍, Blogger Abdulrahman പറഞ്ഞു...

very good

 
2013, ജൂൺ 10 12:30 PM ല്‍, Blogger Abdulrahman പറഞ്ഞു...

very good

 
2013, ജൂൺ 10 1:03 PM ല്‍, Blogger ajith പറഞ്ഞു...

തീവ്രത മനസ്സുകളില്‍ വിതയ്ക്കപ്പെടുകയാണ്. അല്ലേ?
ശരിയാണ് പറഞ്ഞത് മഹദ് ഗ്രന്ഥങ്ങള്‍ പഠിച്ചാല്‍ ആരും തീവ്രമാവുകയില്ല, ശുദ്ധരാവുകയേയുള്ളു

 
2013, ജൂൺ 11 3:23 AM ല്‍, Blogger ബൈജു മണിയങ്കാല പറഞ്ഞു...

ധീരമായ ചിന്ത ശക്തമായ വരികൾ.. മതത്തെയും ഈശ്വരനെയും അറിയുന്ന ചിന്തകളിൽ സമൂഹം ശുദ്ധമാകട്ടെ

 
2013, ജൂൺ 11 8:03 AM ല്‍, Blogger https://kaiyyop.blogspot.com/ പറഞ്ഞു...

നന്നായിരിക്കുന്നു.ആശംസകള്‍

 
2013, ജൂൺ 11 6:22 PM ല്‍, Blogger MINNARAM പറഞ്ഞു...

ഗ്ര വിഷം ചീറ്റിടുന്ന
സർപ്പത്തെയു മീ കയ്യാൽ
തലോടുവാൻ ശീലിക്കണം നാം

ക്രൂരനാം ശത്രുവേയപ്പോൽ
മിത്ര മാക്കീടുവാനൊക്കും
മാനസ്സം നിത്യവും ഉരസി
പാക പ്പെടുത്തുകിൽ തെളിയും

പുണ്യ പ്രവാചക ചരിതം
പുണ്യത്തിനോതിടും നേരം
മെല്ലൊന്നു ചിന്തിക്കു മെങ്കിൽ
അല്ലെല്ലാം അകലുന്നതല്ലോ ...

അഭിനന്ദനങ്ങൾ സുഹൃത്തേ , എന്റെ വീട്ടിൽ അതിക്രമിച്ചു കടക്കുന്നവനോട് എന്തായാലും ഒരു പ്രതിരോധത്തിന്നു ഞാൻ ശ്രമിക്കും . പക്ഷെ അതിന്നു വേണ്ടി തക്കം പാര്തിരിക്കുകയല്ല ചെയ്യുക .ശത്രുവിനെ സൃഷ്ടിച്ചെടുക്കുന്ന രീതിശാസ്ത്രം എന്തായാലും നന്നല്ല .

 
2013, ജൂൺ 11 7:01 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

ഒത്തിരി സന്തോഷമുണ്ട് ......നന്ദി...
വരിക വീണ്ടും വരിക ...

 
2013, ജൂൺ 11 7:16 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

അജിത്തേട്ടന്റെ നിരീഷണം ശെരിയാണ് .
മനുഷ്യൻ മനസ്സു കൊണ്ട് വായിചു
മതത്തോളം വളരണം ഇന്നു നടക്കുനത്
താൽപ്പര്യത്തിനൊത്തു വായിച്ച് മതത്തെ
അവനോളം ചെറുതാക്കുന്നു ....ഇതാണ്
ദൈവ നിന്ദ .

 
2013, ജൂൺ 11 7:29 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

ബൈജു പറഞ്ഞത് സത്യമായി പുലരട്ടെ ...
മതത്തെയും ഈശ്വരനെയും അറിയുന്ന ചിന്തകളിൽ സമൂഹം ശുദ്ധമാകട്ടെ....നന്ദി .

 
2013, ജൂൺ 11 7:31 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

പ്രോത്സാഹനത്തിനു നന്ദി ....
അഭിപ്രായങ്ങൾ സ്നേഹത്തിനു
പൂന്തണലാണ് .

 
2013, ജൂൺ 11 7:32 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

താങ്കളുടെ അഭിപ്രായം വിലപ്പെട്ടതാണ്‌
ആത്മ രക്ഷക്കായുള്ള സ്വാഭാവിക പ്രതികരണം
ലോകം അംഗീകരിക്കുന്നു ...പക്ഷേ ദുർവ്യാഖ്യാനമാണ്
ഇന്ന് നടക്കുന്നതധികവും എന്നതല്ലേ സത്യം ?...സ്നേഹത്തിൽ
കയ്യൊപ്പ് ചാർത്തിയതിനു നന്ദി ഇനിയും സ്നേഹം പ്രതീക്ഷിക്കുന്നു ....

 
2013, ജൂൺ 12 12:15 AM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

ആശംസകൾ

 
2013, ജൂൺ 12 2:07 AM ല്‍, Blogger AnuRaj.Ks പറഞ്ഞു...

ശത്രുവും മിത്രവും നമ്മളുടെ ഉളളില്‍ത്തന്നെ.....

 
2013, ജൂൺ 12 11:32 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

തീവ്രവാദികൾക്ക്(അവരേതു മതത്തിനു വേണ്ടി വാദിച്ചാലും) വരും തലമുറകളും, ചരിത്രവും മാപ്പു നൽകില്ല.

കവിത കൊള്ളാം

ശുഭാശംസകൾ...

 
2013, ജൂൺ 14 8:38 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

സന്തോഷത്തോടെ സ്വീകരിക്കുന്നു ....നന്ദി .

 
2013, ജൂൺ 14 8:42 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

സ്നേഹ വർണ്ണ ജാലകം
തുറന്നു വെച്ചിടുന്നവർ
പൂമരങ്ങലായിടും ......നല്ല വാക്കിന് നന്ദി .

 
2013, ജൂൺ 14 8:46 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

ശെരിയായ നിരീഷണം
സന്തോഷമുണ്ട് സൗഗന്ധികം ....നന്ദി

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം