കവിത
............
പൗര്‍ണമി ചന്ദ്രികേ ....
...............................................
ദാമ്പത്യ വാടിയില്‍ ശീതള ച്ഛായിൽ
ചാരുമഞ്ചത്തില്‍ നിന്നെയുറക്കാൻ
പോന്നോമനെ നിന്‍ പൂമുഖം കണ്ടനാള്‍
എന്നില്‍ മോഹം പൂത്തുലഞ്ഞൂ
................................................................
കാരുണ്യ സിന്ധുവാം ദൈവം കനിയുകില്‍
വൈകാതെ എത്തിടും ചാരത്തു ഞാൻ
കരളില്‍ വിരിയുന്ന മോഹങ്ങളല്ലാം
കൊതിയോടെ ഓതും പ നിനീർ പൂവില്‍
...................................................................
രത്നാകരത്തിന്‍ തീരത്തിരുന്നു ഞാനെ -
ന്നോമലാളുടെ ചിത്രം രചിക്കുമ്പോൾ
നയനങ്ങൾക്കാനന്ദ മേകുന്നുവല്ലോ
നിത്യവും കാണാന്‍ കൊതിക്കുന്നുവല്ലോ
......................................................................
ലജ്ജയില്‍ മുങ്ങി നീ ആനനം താഴ്ത്തി
മണിയറ വാതില്‍ കടന്നു വരുമ്പോള്‍
അനുരാഗം തിങ്ങിയ മനസ്സുമായ് നിന്നെ
മലര്‍ മെത്തയില്‍ ഞാന്‍ കാത്തിരിക്കും
.......................................................................
നമ്രാഗയായ് നില്‍ക്കും പൂവിൻ കരങ്ങളില്‍-
ചുംബിച്ചു ആനയിച്ചീടുന്ന നിമിഷം
അനുഗ്രഹീതമല്ലോ ,ആനന്ദമല്ലോ
മാലാഖമാര്‍ പാടും നിമിഷങ്ങളല്ലോ
.................................................................
ആത്മാക്കള്‍ രണ്ടും ഒന്നായ് ലയിച്ചിടും
സ്വര്‍ഗീയ നിമിഷം വന്നണഞ്ഞിടുവാന്‍
ഇനിയുള്ള നാള്‍ സ്തവം ചെയ്തിരിക്കാം
ഇമ്പം തുളുമ്പും പൗര്‍ണമി ചന്ദ്രികേ .
.................................................................
സുലൈമാന്‍ പെരുമുക്ക്
00971553538596
ചിത്രം മുഖ പുസ്തകത്തിൽ നിന്ന് .