2013, മേയ് 26, ഞായറാഴ്‌ച

ഗാനം :ഓർക്കുന്നുവോ ?



ഗാനം 
...........
                      ഓർക്കുന്നുവോ ?
               .............................................

അംബര ചുംബികളാം ദേവാലയങ്ങളാല്
‍ സമ്പന്ന മാണിന്നു ഭൂലോകം
അര്‍ത്ഥം അറിയാതെ കീര്‍ത്തനം ചൊല്ലുന്ന
ഭക്തരാല്‍ നിറയുന്നു ഈ ലോകം .
........................................................................

ദൈവത്തിനെന്തിനു കൈക്കൂലി
ദൈവ സ്നേഹത്തിനെന്തിനു പൂത്താലി.....

പാവങ്ങള്‍ ദുരിതത്തില്‍ അകപ്പെട്ടു പോകുമ്പോള്‍
പട്ടിണി മരണങ്ങള്‍ പെരുകിടുമ്പോള്‍
പഞ്ച ലോഹങ്ങളാല്‍ മന്ദിരം തീര്‍ക്കുവോര്‍
പ്രപഞ്ചത്തിന്‍ നാഥനെ ഓര്‍ക്കുന്നുവോ 
..............................................................................

കാപട്യരായുള്ള പണ്‍ന്ധിത വ്യൂഹവും 
കാര്യം ഗ്രഹിക്കാത്ത അനുചര വൃന്ദവും 
കൈ കോർത്തു നില്ക്കുന്ന കലി കാലമാണിത് 
കുരുതികൾ പെരുകുന്ന ഒരു കാലമാണിത് 
.....................................................................................

ശ്രീ രാമ മന്ത്രങ്ങൾ ഹൃദയത്താൽ ഉരുവിടുകിൽ 
ശ്രീ കൃഷ്ണ വചനങ്ങൾ  മനസ്സുകളിൽ ഉണർന്നിടുകിൽ 
യേശുവും തിരു നബിയും ഓതിയതോർത്തിടുകിൽ 
യുഗ യുഗാന്തങ്ങളിലായ് നന്മകൾ കൊയ്തിടാം ... 
...........................................................................................

ചിത്രം :മുഖ പുസ്തകത്തിൽ നിന്ന് ...നന്ദി 

                 സുലൈമാന്‍ പെരുമുക്ക് 
                00971553538596
             sulaimanperumukku@gmail.com



4 അഭിപ്രായങ്ങള്‍:

2013, മേയ് 27 12:37 AM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

ആശംസകൾ

 
2013, മേയ് 27 1:51 AM ല്‍, Blogger Shaleer Ali പറഞ്ഞു...

അംബര ചുംബികളാം ദേവാലയങ്ങളാല്
‍ സമ്പന്ന മാണിന്നു ഭൂലോകം
അര്‍ത്ഥം അറിയാതെ കീര്‍ത്തനം ചൊല്ലുന്ന
ഭക്തരാല്‍ നിറയുന്നു ഈ ലോകം ...
അര്‍ത്ഥവത്തായ ചിന്ത മാഷേ .. ആശംസകള്‍...

 
2013, മേയ് 27 7:15 AM ല്‍, Blogger ajith പറഞ്ഞു...

അര്‍ത്ഥവത്തായ കവിത

 
2013, ജൂൺ 4 10:51 AM ല്‍, Blogger Vishnulal Uc പറഞ്ഞു...


കാപട്യരായുള്ള പണ്ന്ധിത വ്യൂഹവും
കാര്യം ഗ്രഹിക്കാത്ത അനുചര വൃന്ദവും
കൈ കോർത്തു നില്ക്കുന്ന കലി കാലമാണിത്
കുരുതികൾ പെരുകുന്ന ഒരു കാലമാണിത്

നല്ല വരികൾ.. ആശംസകൾ..

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം