കവിത:പൗര്‍ണമി ചന്ദ്രികേ ....
കവിത
............
പൗര്‍ണമി ചന്ദ്രികേ ....
.............................. .................
ദാമ്പത്യ വാടിയില്‍ ശീതള ച്ഛായിൽ
ചാരുമഞ്ചത്തില്‍ നിന്നെയുറക്കാൻ
പോന്നോമനെ നിന്‍ പൂമുഖം കണ്ടനാള്‍
എന്നില്‍ മോഹം പൂത്തുലഞ്ഞൂ
.............................. .............................. ....
കാരുണ്യ സിന്ധുവാം ദൈവം കനിയുകില്‍
വൈകാതെ എത്തിടും ചാരത്തു ഞാൻ
കരളില്‍ വിരിയുന്ന മോഹങ്ങളല്ലാം
കൊതിയോടെ ഓതും പ നിനീർ പൂവില്‍
.............................. .............................. .......
രത്നാകരത്തിന്‍ തീരത്തിരുന്നു ഞാനെ -
ന്നോമലാളുടെ ചിത്രം രചിക്കുമ്പോൾ
നയനങ്ങൾക്കാനന്ദ മേകുന്നുവല്ലോ
നിത്യവും കാണാന്‍ കൊതിക്കുന്നുവല്ലോ
.............................. .............................. ..........
ലജ്ജയില്‍ മുങ്ങി നീ ആനനം താഴ്ത്തി
മണിയറ വാതില്‍ കടന്നു വരുമ്പോള്‍
അനുരാഗം തിങ്ങിയ മനസ്സുമായ് നിന്നെ
മലര്‍ മെത്തയില്‍ ഞാന്‍ കാത്തിരിക്കും
.............................. .............................. ...........
നമ്രാഗയായ് നില്‍ക്കും പൂവിൻ കരങ്ങളില്‍-
ചുംബിച്ചു ആനയിച്ചീടുന്ന നിമിഷം
അനുഗ്രഹീതമല്ലോ ,ആനന്ദമല്ലോ
മാലാഖമാര്‍ പാടും നിമിഷങ്ങളല്ലോ
.............................. .............................. .....
ആത്മാക്കള്‍ രണ്ടും ഒന്നായ് ലയിച്ചിടും
സ്വര്‍ഗീയ നിമിഷം വന്നണഞ്ഞിടുവാന്‍
ഇനിയുള്ള നാള്‍ സ്തവം ചെയ്തിരിക്കാം
ഇമ്പം തുളുമ്പും പൗര്‍ണമി ചന്ദ്രികേ .
.............................. .............................. .....
സുലൈമാന്‍ പെരുമുക്ക്
00971553538596
ചിത്രം മുഖ പുസ്തകത്തിൽ നിന്ന് .
12 അഭിപ്രായങ്ങള്‍:
കൊള്ളാം
നല്ല പാട്ട്
ലജ്ജയില്‍ മുങ്ങി നീ ആനനം താഴ്ത്തി...ഇവിടെ
ലജ്ജയില്‍ മുങ്ങി മുഖം താഴ്ത്തി മെല്ലെ നീ
എന്നായിരുന്നെങ്കിൽ കുറെ കൂടി നന്നാവുമായിരുന്നൊ എന്നൊരു സംശയം
കവിത ഇഷ്ടമായി.
പക്ഷെ പെണ്ണുങ്ങള മാത്രമാണ് പ്രണയം എഴുതുന്നത് എന്ന് ആരോ മലയാളം ബ്ലോഗേർസിൽ പറയുന്നത് കേട്ടല്ലോ..
നല്ല വരികൾ..മനോഹരമായി.
ഇതു വായിക്കുമ്പോൾ മനസ്സ് നാട്ടിലേക്ക് പോയി.
ഭാവുകങ്ങൾ നേരുന്നു...
ആശംസകൾ
നല്ല കവിത്വം നിറഞ്ഞൊരു കവിത ..നന്നായിരിക്കുന്നു
നന്ദി സുഹൃത്തേ
സന്തോഷമുണ്ട് ....അജിത്തേട്ടാ .....
നല്ല അഭിപ്രായം ഏറെ സന്തോഷമുണ്ട് തുറന്നു പറഞ്ഞതിൽ ...
എൻറെ പ്രിയ തമയുടെ കത്ത് ഞാൻ പോസ്റ്റ് ചെയ്തിരിക്കുന്നു ....http://sulaimanperumukku.blogspot.ae/2013/05/blog-post_31.html
എൻറെ വരികളെ വിലയിരുത്താൻ
സമയം കണ്ടെത്തിയതിൽ ഏറെ
സന്തോഷമുണ്ട് ,വരിക വീണ്ടും വരിക
ഈ സ്നേഹം മനസ്സിൽ സൂക്ഷിക്കുക ....നന്ദി
ഈ സ്നേഹം മടുക്കുന്നില്ലന്നരിയുമ്പോൾ
ഏറെ സന്തോഷമുണ്ട് ...നന്ദി ഷാജു .
ഒത്തിരി സന്തോഷമുണ്ട് ആതിരെ ......നന്ദി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം