കവിത :പ്രാരംഭം
വിശുദ്ധ ഖുര്‍ആനിലെ ഒന്നാം അദ്ധ്യായത്തിൻറെ
കാവ്യാവിഷ്ക്കാരം .
ശാപം നിറഞ്ഞ സാത്താനില്‍ നിന്നും
ശരണം തേടുന്നു നാഥാ
കാരുണ്യവാനെ കരുണാ മയനെ
നിന്‍ നാമം ആരംഭമായ്...
.....................................................
ലോകായ ലോകങ്ങള്‍ എല്ലാം പോറ്റും
ലോകൈക നാഥാ സ്തുതി
പരമ ദയാലു, കരുണാവാരിധി
പ്രതിഫല നാളിന്‍ അധിപന്‍ ...
...........................................................
നിനക്കായ് ഞങ്ങള്‍ ആരാധന ചെയ്യും
നിന്നോടു മാത്രം തേടും
മഹത്തായ മാര്‍ഗത്തിലേക്കായ് നയിക്കൂ
മഹത്തുക്കളോടൊത്തു ചേര്‍ക്കു ...
.......................................................
നാഥാ നി കോപം ചൊരിഞ്ഞോരിലല്ലാ
നന്മ വെടിഞ്ഞോരിലല്ലാ
ആരാധ്യനെ... ആരധ്യനെ
അനുഗ്രഹിച്ചീടേണമേ...
.....................................................
*** ശ്രദ്ധിക്കുക , മലയാള പരിപാഷകളെയാണ് ഞാന്‍
ആശ്രയിച്ചത് . തെറ്റുകള്‍ ഉണ്ടങ്കില്‍ ക്ഷമിക്കുകയും
തിരുത്തി തരികയും ചെയ്യുമല്ലോ ?***
സുലൈമാന്‍ പെരുമുക്ക്