2013, മാർച്ച് 30, ശനിയാഴ്‌ച

കവിത :ഇതാണ് പ്രബുദ്ധലോകം




കവിത 
  .......... ..... 
       ഇതാണ് പ്രബുദ്ധലോകം 
      ..................... ........................  

അരുതെന്നു ചൊല്ലുവാൻ 
ബുദ്ധനെത്തീടുകിൽ 
ബുദ്ധനേയും ഇവർ ചുട്ടു കൊല്ലും 

ബുദ്ധനിൽ നിന്നിവർ 
എന്നോ അകന്നു പോയ്‌ 
ബുദ്ധിയില്ലാത്ത പിശാചുക്കളായ് 

പച്ച മനുഷ്യരെ 
ചുട്ടു കൊല്ലുന്നിവർ 
ചുടലക്കളങ്ങളിൽ നൃത്തമാടി 

പ്രാകൃതരിൽ പ്രാകൃതർ 
ഇവരല്ലയോ 
പ്രാകൃതന്റെയുധവും 
അഗ്നിയല്ലേ 

മാംസ ഗന്ധം ഏറ്റു 
തലകുത്തി വീഴുന്ന 
ബുദ്ധൻറെ പ്രതിമകൾ 
കണ്ടുവോ നാം 

പ്രബുദ്ധ ലോകം കണ്ടു 
മൗനം ഭുജിക്കുന്നു 
അഹിതരായ് മാറിയൊ 
ഇരകളിന്നും 

ഇരയുടെ തേങ്ങൽ  
കേൾക്കാൻ മടിച്ചവർ 
ശ്രവണേന്ദ്രിയങ്ങൾ 
അടച്ചു വെച്ചു 


മാധ്യമ ഭീകരർ കണ്ടതില്ല ,
ഒന്നും കേട്ടതില്ല ,
അവർ മിണ്ടിയില്ല 

പാഴ്ച്ചെടികൾ 
വൈലേറ്റു വാടി വീണാൽ 
ആയിരം വരിയുള്ള 
കവിത എഴുതും 

വേട്ടയാടുന്നവനു 
കൂട്ടു നില്ക്കാൻ 
ഉടു മുണ്ടും വിറ്റിവിടെ 
സിനിമ ചെയ്യും 

കണ്ടതില്ല ,അവർ കേട്ടതില്ല 
ഇരകൾ അവർക്കിന്ന് 
അഹിതരാണ് . 
   
      സുലൈമാൻ പെരുമുക്ക് 
        



14 അഭിപ്രായങ്ങള്‍:

2013, മാർച്ച് 30 10:43 AM ല്‍, Blogger ajith പറഞ്ഞു...

ബുദ്ധനില്‍ നിന്ന് അകന്നുപോയ ബുദ്ധിസ്റ്റുകള്‍
രോഹിങ്ക്യജനതയുടെ കാര്യം കഷ്ടം തന്നെ
സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ 70000 ജീവനുകള്‍ അണഞ്ഞുപോയി എന്ന് കേള്‍ക്കുന്നു. ആരും ഇടപെടാനില്ലാതെ എത്ര ദുരിതരാജ്യങ്ങള്‍.

 
2013, മാർച്ച് 30 6:49 PM ല്‍, Blogger ദീപ എന്ന ആതിര പറഞ്ഞു...

അടുത്ത വീട്ടില്‍ അടുപ്പ് പുകയാഞ്ഞപ്പോള്‍ കണ്ടില്ല എന്ന് നടിച്ചു ബിരിയാണി കഴിച്ച എനിക്കിതൊരു വാര്‍ത്തയല്ല

 
2013, മാർച്ച് 30 10:49 PM ല്‍, Blogger Aneesh chandran പറഞ്ഞു...

രണ്ടു കണ്ണുകളും അടച്ചപ്പോള്‍ ഇരുട്ടായി പോയി...

 
2013, മാർച്ച് 31 12:25 AM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

പച്ച മാംസത്തിന്റെ മണം,നിണം മണക്കും മണ്ണ്

 
2013, മാർച്ച് 31 1:50 AM ല്‍, Blogger Abdulrahman പറഞ്ഞു...

good

 
2013, മാർച്ച് 31 6:30 AM ല്‍, Blogger aboothi:അബൂതി പറഞ്ഞു...

കണ്ടതില്ല ,അവർ കേട്ടതില്ല
ഇരകൾ അവർക്കിന്ന്
അഹിതരാണ് .

 
2013, മാർച്ച് 31 12:16 PM ല്‍, Blogger Shaleer Ali പറഞ്ഞു...

ഇരകള്‍ എന്നും ഇരകളാണ് ..
വേട്ടക്കാര്‍ മാത്രം മാറുന്നു....

നല്ല വരികള്‍ .. ആശംസകള്‍...

 
2013, മാർച്ച് 31 8:28 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

അത്യന്തം വിഷമകരമായ വാര്‍ത്ത... പക്ഷെ ഏതാനം ആഴ്ചകല്‍ക്ക് മുന്‍പ് തൊട്ടടുത്ത രാജ്യമായ ബംഗ്ലാദേശില്‍ ന്യൂനപക്ഷ ഹിന്ദുക്കളുടെ എണൂറോളം വീടുകള്‍ അടിച്ച് തകര്‍ക്കുകയും, നൂറൊളം അമ്പലങ്ങള്‍ തകര്‍ക്കുയും നിരവധി പെര്‍ കൊല്ലപ്പെടുകയും ചെയ്തു എന്നൊരു വാര്‍ത്ത ഉണ്ടായിരുന്നു, അതൊന്നും മറുനാടന്‍ കണ്ടതെയില്ല ഇത് വിവ്വെചനമല്ലെ, മനുഷ്യ ജീവന് മതാടിസ്ഥാനത്തിലല്ലൊ വില. ഇതൊക്കെ കണ്ട് നോക്കു മുഖ്യ ധാര മാധ്യമങ്ങള്‍ എന്തൊ കൊണ്ട് ഈ വാര്‍ത്തകള്‍ തമസ്കരിച്ചു ..
http://www.youtube.com/watch?v=kTMhu5EuXOw
http://www.indiatribune.com/index.php?option=com_content&view=article&id=10748%3A47-temples-700-hindu-houses-torched-vandalized-in-bangladesh&catid=121%3Ageneral-news&Itemid=410
http://zeenews.india.com/news/south-asia/bangladeshi-hindus-under-attack-temples-destroyed_835239.html

 
2013, ഏപ്രിൽ 1 8:33 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

അധികാര മോഹികളും
പുരോഹിത വർഗ്ഗവും
എക്കാലത്തും ശാപമാണ്
അവർക്കെതിരെ മനുഷ്യ
സ്നേഹികൾ ഒന്നിച്ച്
ഉണർന്നെഴുന്നേല്ക്കണം ,
മടിച്ചു നിന്നാൽ നാളെ അവർ
നമ്മുടെ വാതിലിലും വന്നു മുട്ടും .......

 
2013, ഏപ്രിൽ 1 10:00 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

കവിതയിലെ ചിത്രത്തിനു മുകളിൽ രണ്ടു ചോദ്യങ്ങളുണ്ട്.അതിനു നമ്മുടെ മാധ്യമ മുതലാളിമാർ
മനസ്സിൽ പറയുന്ന ഉത്തരങ്ങൾ പറയട്ടേ..?

1) ഞങ്ങൾക്ക് വേറെന്തെല്ലാം കിടക്കുന്നു.. കാണിക്കാൻ..
2)ഇവർ നമ്മുടെ മനസ്സിലിരിപ്പ് എങ്ങനെ കണ്ടുപിടിക്കുന്നു..??


ശുഭാശംസകൾ....

 
2013, ഏപ്രിൽ 1 1:27 PM ല്‍, Blogger Abid Ali പറഞ്ഞു...

വര്‍ഗ്ഗീയത സ്വയം തന്നെ തീയാണ് ...
ആ തീക്കു തന്നെ തീ പിടിക്കുമ്പോള്‍ ആണ്
മനുഷ്യരെ ചുട്ടു കൊല്ലുന്നത്

 
2013, ഏപ്രിൽ 2 6:09 AM ല്‍, Blogger AnuRaj.Ks പറഞ്ഞു...

അയ്യപ്പൻ കവിത ഓർത്തു പോയി..... ബുദ്ധാ ഞാൻ ആട്ടിൻ കുട്ടി ........ നിന്റെ കല്ലേറ് കൊണ്ട് എന്റെ കണ്ണ് പോയി

 
2013, ഏപ്രിൽ 2 10:41 AM ല്‍, Blogger Sabu Kottotty പറഞ്ഞു...

അധികാരിവർഗ്ഗമാണ് ലോകത്തിന്റെ ശാപം. ആശ്രിതരായ സമൂഹമല്ല...
(അപൂർവ്വമായി കാണുന്ന ജനനായകരെ ഇക്കൂട്ടത്തിൽപ്പെടുത്തുന്നില്ല. ഒരുപക്ഷേ അവരുള്ളതുകൊണ്ടാവാം ദൈവം ഈ ലോകത്തെ നിലനിർത്തുന്നത്)

ഓ.ടോ. മാധ്യമങ്ങൾക്ക് കച്ചവടമാണു പ്രധാനം, അതു മറന്നുപോകരുത്.

 
2013, ഏപ്രിൽ 2 10:56 AM ല്‍, Blogger sulaiman perumukku പറഞ്ഞു...


അഭിപ്രായങ്ങളല്ലാം വിലപ്പെട്ടതാണ്‌
നന്ദിയോടെ ഓർക്കും ഞാൻ .....

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം