:ഗാനം :സാന്ത്വനം
ഗാനം :
...............
സാന്ത്വനം
.............................
സാന്ത്വന മേകാന്‍ കൈകോര്‍ക്കുക
സന്മാര്‍ഗ പാതയില്‍ അണിചേരുക
ദീപങ്ങളായ്, സൂനങ്ങളായ്
സഹജരില്‍ അനുഗ്രഹമായ് വരിക
.............................. .............................. .
തീരാത്ത ദുഖത്താല്‍ തളർന്നിടുന്ന
സഹജരെ കാണുമ്പോള്‍ അകന്നിടല്ലേ
തകരുന്ന ജീവിതം കണ്ടിടുമ്പോള്‍
പാഠംപഠിക്കാന്‍ നീ മറന്നിടല്ലെ
.............................. .............................. ....
ആശ്രയം തേടുന്ന സോദരനെ
അകക്കണ്ണ് കൊണ്ടൊന്നു ദർശിക്കണേ
അത്താണിയായ് തീരാൻ കഴിഞ്ഞില്ലെങ്കില്‍
ആശ്വാസ വചനം നീ ദാനമേകൂ
.............................. .............................. ...
പേമാരി പോലെ നീ പെയ്തിറങ്ങു
പാഴ് ഭൂമിയില്‍ പുതു ജീവന്‍ തുള്ളും
പൗർണമി തിങ്കളായ് നീ തിളങ്ങു
പനിനീര്‍ പൂവിതളായ് നീ വിളങ്ങും
സുലൈമാന്‍ പെരുമുക്ക്
00971553538596
7 അഭിപ്രായങ്ങള്‍:
ആദ്യത്തെ ഫോട്ടോ ഒന്ന് മാറ്റാമായിരുന്നില്ലേ?
കണ്ടിട്ട് എന്തോ പോലെ തോന്നുന്നു
വളരെ നല്ല കവിത. ഒത്തിരി ഇഷ്ടമായി.ആ ഫോട്ടോ അജിത് സാറിനെ വേദനിപ്പിച്ചെന്നു തോന്നുന്നു.
പക്ഷേ,അതിൽ ദൈവ സാന്നിദ്ധ്യമല്ലേ നാം കാണുന്നത്? അതോ ഇതിനു മുൻപ് വേറെ ഫോട്ടോ ആയിരുന്നോ?
എന്തായാലും കവിത നന്നായി.
ശുഭാശംസകൾ...
അജിത് സാറിൻറെ
അഭിപ്രായത്തെ ഞാൻ മാനിക്കുന്നു
പുതിയ ഫോട്ടോ നല്കിയത് ശ്രദ്ധിക്കുമല്ലോ ....
സസ്നേഹം സുലൈമാൻ പെരുമുക്ക് .
താങ്ക്സ് സുലൈമാന്‍
കഴിക്കാത്തവര്‍ക്ക് അല്പം ഭീതിയുളവാക്കുന്ന ഒരു ഫോട്ടോ പോലെ തോന്നി. അതുകൊണ്ടാണ് അങ്ങനെ എഴുതിയത്.
ഈ നല്ല ചിന്തക്കെന്റെ സ്നേഹാശംസകൾ
ആശംസകൾ
നല്ല ചിന്തകള്‍ ..എല്ലാവര്‍ക്കും ഉണ്ടാകട്ടെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം