2013, മാർച്ച് 2, ശനിയാഴ്‌ച

കവിത: പാഷണ്ന്ധ ജീവികളുടെ താണ്ന്ധവം
കവിത
.................

 പാഷണ്ന്ധ ജീവികളുടെ  താണ്ന്ധവം
.................................................................................
 കണ്ണീര്‍ കണങ്ങളും ചുടു രക്തവും വീണ
മണ്ണിന്റെ വേദന അറിയുന്നതാര്
കാരുണ്യ മില്ലാത്ത മര്ത്യരീ മണ്ണിതില്‍
തീര്‍ക്കുന്ന പോര്‍ക്കളം തടയുന്നതാര്
.....................................................................
പുണ്യാ പുരോഹിതര്‍ നെറുകയില്‍ കൈവെച്ചു
ആശിര്‍വദിക്കുന്നു  രാക്ഷസന്മാരെ
പൗരോഹിത്യവും അധികാരി വര്‍ഗ്ഗവും
ചേർന്നൊ ക്കീടുന്നു കുരുതിക്കളങ്ങള്‍
..............................................................................
സ്വാര്‍ത്ഥത മുറ്റിയ ജനതയ്ക്കു മണ്ണില്‍
 സാന്ത്വനമേകുവാന്‍ കഴിയില്ലൊരിക്കലും
നേര്‍പഥം കാട്ടുവാന്‍ വന്ന സുകൃതരെ 
നിർമൂലനം ചെയ്തിടുന്നു ഈ കശ്മലര്‍
.......................................................................
അമ്മയുടെ അമ്മിഞ്ഞ പാല്‍ നുകര്നീടുന്ന
പൈതലിന്‍ വായില്‍ നിറ യുതിര്‍ക്കുന്നിവര്‍ 
ഗര്‍ഭസ്ഥ ശിശുവിനെ ശൂലത്തിലെറ്റി
അമ്മാനമാടിയതു കണ്ടു ഈ ലോകം
.............................................................................
എള്ളോളം ഉള്ളില്‍ കളങ്കമില്ലാതുള്ള
എത്രയോ കുഞ്ഞുങ്ങള്‍ കൈകാല്‍ അറ്റതായ്‌
എതിര്‍ ലിംഗ പ്രായം എതാകിലും
സുഖ ഭോഗത്തിനായിവര്‍ വഴിയൊരുക്കുന്നു
............................................................................
കരയിലും കടലിലും നാശം വിതച്ചിവര്‍
ഗോളാന്തരങ്ങളില്‍ ചേക്കേരിടുന്നു
തോരണം ചാര്‍ത്തി ഈ പാഷണ്‍‍ന്ധ ജീവികളെ 
സ്വീകരിച്ചീടുവാന്‍ മത്സരിച്ചീടലായ്
...............................................................................
ദൈവീക കീര്‍ത്തനം ഉച്ചത്തിലോതിടും
ദൈവം പ്രസാദിപ്പാന്‍ വിത്തം ചൊരിഞ്ഞിടും
ദൈവീക മെന്നരുളി ശോണിതം ചിന്തിടും
ദൈവാ വിധി പോലെ ജീവിപ്പതില്ലിവര്‍
...................................................................................
എത്രയോ വ്യാധികള്‍ക്കില്ല സംഹാരികള്‍
ഏറെ പേര്‍ ദുരിതത്തില്‍ മൃത്യുവരിക്കുന്നു
പരിഹാരം തേടേണ്ട ശാസ്ത്രജ്ഞര്‍ സ്വാര്ത്ഥരായ്
പുതു പുത്തന്‍ ആയുധം നിര്‍മിച്ചിടുന്നു
.....................................................................................
സ്വതന്ത്രരായ് മണ്ണില്‍ പിറന്ന മനുഷ്യരെ
സൈനിക ശക്തിയാല്‍ തടവിലാക്കുന്നിവര്‍
അഭയാര്‍ത്ഥികല്‍ മണ്ണില്‍ പെരുകുന്നു നിത്യവും
ആലംബ ഹീനരുടെ ഹൃത്തടം പൊട്ടുന്നു
.....................................................................................
പാരിടം പറുദീസയാക്കിടൂ ദൈവമേ
എന്നു പ്രാര്ത്ഥിക്കുന്നു രാപ്പകല്‍ മാനവര്‍
പ്രവര്‍ത്തനമില്ലാത്ത പ്രാര്‍ത്ഥനക്കര്‍ത്ഥം -
ഇല്ല എന്നറിയുവത്  എന്നാണു ഭക്തര്‍
..................................................................................
സത്യവും നീതിയും ശാന്തി ,സമാധാനം
സര്വ്വരിലും വിളയാന്‍ കൊതിപ്പവര്‍ ഉണരുകാ
കൈ കോര്‍ത്തു നില്‍ക്കുക കൂരിരുള്‍ നീക്കുക
പാരിതില്‍ പൂര്‍ണ്ണ പ്രകാശമായ് തെളിയുകാ  ....
...................................................................................
                 സുലൈമാന്‍ പെരുമുക്ക്
                    00971553538596
                 sulaimanperumukku@gmail.com 

2013, ഫെബ്രുവരി 27, ബുധനാഴ്‌ച

കവിത: ദാഹം തീരാത്ത കൊലക്കത്തികള്‍

കവിത
.............
ദാഹം തീരാത്ത കൊലക്കത്തികള്‍!
                   .........................................................................
ഇതു ദൈവത്തിന്റെ
സ്വന്തം നാട്‌,
 ദൈവം ക്ഷമാശീലനായതുകൊണ്ട്
ക്രൂരതകളും കൊലകളും
പെരുകുന്നത് ഇവിടെയാണ്‌!

ഓരോ കൊലപാതകിയും
പുതുമകള്‍ സൃഷ്ടിക്കാന്‍
മത്സരിക്കുകയാണ്!!

ഇവിടെ
കേള്‍ക്കുന്നതെല്ലാം
സാന്ത്വനവും സൗഹൃദ മന്ത്രവുമാണ്,
അപ്പോഴും മനസ്സില്‍
സൂക്ഷിച്ച കത്തികൾ
രക്തത്തിനായി ദാഹിക്കുന്നു!!!

ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ 
അപ്പോസ്തലന്മാര്‍
തലകുത്തി വീണിരിക്കുന്നു

രക്തമിശ്രിതമായ  
വീഞ്ഞാണ്
അവര്‍ ഇന്നും
കുടിച്ചു കൊണ്ടിരിക്കുന്നത്

അന്യന്‍റെ വാക്കുകള്‍
മധുര സംഗീതം പോലെ
ആസ്വദിക്കാന്‍ കഴിയണമെന്ന്
പുഞ്ചിരിയോടെ പറയുമ്പോഴും
ഇരുട്ടിന്റെ മറവിലവർ
കത്തി മൂർച്ചകൂട്ടുകയാണ്

ഇന്നല്ലങ്കില്‍ നാളെ മരണത്തിലേക്ക്
താനേ നടന്നുപോകുന്നവനെ 
അതിബുദ്ധികാട്ടി  
കൊല്ലുന്നവര്‍
എത്രവലിയ വിഡ്ഢികള്‍
 
ചിലര്‍ മരണം ഇരന്നു വാങ്ങുമ്പോള്‍
ചിലരെ ,നേരത്തെ പ്രണയിച്ചിരുന്ന
കത്തികള്‍വന്ന് തുരുതുരാ ചുംബിക്കുന്നു!

മരിച്ചു വീഴുന്നവരിൽ
അപൂര്‍വ്വം ചിലരാണ് രക്തസാക്ഷികൾ!!!

കൊണ്ടും കൊടുത്തും
കൊലപാതക രാഷ്ട്രിയം
ഉത്സവം തീര്‍ക്കുമ്പോള്‍
പൊതു ജനം വോട്ടു ചെയ്ത്‌
സ്വയം അടിമത്തം സ്വീകരിക്കുന്നു .

താന്തോന്നികളേയും
തെമ്മാടികളേയും
തെരഞ്ഞെടുത്തയക്കുമ്പോൾ
നിയമവും നീതിയും
ഒരുപാടകലെ മാറിനിൽക്കുന്നു!

അപ്പോൾ
ദൈവത്തിൻ്റെ നാട്ടിൽ
പിശാചുക്കൾ നൃത്തമാടും.
<><><><><><><><><><><><>
     സുലൈമാന്‍ പെരുമുക്ക്
            
            sulaimanperumukku@gmail.com
     

2013, ഫെബ്രുവരി 24, ഞായറാഴ്‌ച

കവിത: മാധ്യമം മഹാധര്‍മ്മം ...


 കവിത
..............
                     മാധ്യമം മഹാധര്‍മ്മം  ...
               ........................................
മാധ്യമം
മഹാ ഉദ്യമം
മഹാരഥന്മാരുടെ
സല്‍ക്കര്‍മ്മം

 ശബ്ദമില്ലാത്തവന്‍റെ  ശബ്ദമായി വന്നു 
അവഗണിക്കപ്പെട്ടവന്‍റെ    
അരികില്‍ ചേര്‍ന്നു  നിന്നു
അത്താണി ഇല്ലാത്തവര്‍ക്ക്
സാന്ത്വനമാണെന്നും 

വാക്കുകള്‍ കൊണ്ട്
പൂക്കള്‍  ഒരുക്കി
സൗഹൃദയത്തിന്‍റെ 
പുതു പന്തലൊരുക്കി   

ചില വാക്കുകള്‍ ചിലരില്‍
അമ്പായ് തറച്ചു
അത് പിന്നെ അവര്‍ക്ക്
ഔഷധ മായിമാറി


വാര്‍ത്തകള്‍ക്കുള്ളിലെ
വാര്‍ത്തകള്‍ തേടുവത്
ധര്മമായ് കാണുന്നു
മാധ്യമം


പിറവിക്കു മുമ്പേ
ജാതകം എഴുതി  
റീത്തുമായി
കാത്തു നിന്നവര്‍  തളര്‍ന്നു

മുമ്പേ നടന്നവര്‍
പിന്നില്‍ മന്ത് കാലുമായി 
മുടന്തി എത്തുന്നു
മുന്നില്‍ മാധ്യമം
വഴികാട്ടിയായി നില്‍ക്കുന്നു

അഹങ്കാരമില്ലാതെ
വിവേകപൂര്‍വ്വം
ഇനിയും ഒത്തിരി ദൂരം 
താണ്ടുവാനുണ്ടന്നു 
മാധ്യമം അറിയുന്നു ....   
അഭിനന്ദനങ്ങള്‍ ....

സുലൈമാന്‍ പെരുമുക്ക്