2013, മാർച്ച് 2, ശനിയാഴ്‌ച

കവിത: പാഷണ്ന്ധ ജീവികളുടെ താണ്ന്ധവം




കവിത
.................

 പാഷണ്ന്ധ ജീവികളുടെ  താണ്ന്ധവം
.................................................................................
 കണ്ണീര്‍ കണങ്ങളും ചുടു രക്തവും വീണ
മണ്ണിന്റെ വേദന അറിയുന്നതാര്
കാരുണ്യ മില്ലാത്ത മര്ത്യരീ മണ്ണിതില്‍
തീര്‍ക്കുന്ന പോര്‍ക്കളം തടയുന്നതാര്
.....................................................................
പുണ്യാ പുരോഹിതര്‍ നെറുകയില്‍ കൈവെച്ചു
ആശിര്‍വദിക്കുന്നു  രാക്ഷസന്മാരെ
പൗരോഹിത്യവും അധികാരി വര്‍ഗ്ഗവും
ചേർന്നൊ ക്കീടുന്നു കുരുതിക്കളങ്ങള്‍
..............................................................................
സ്വാര്‍ത്ഥത മുറ്റിയ ജനതയ്ക്കു മണ്ണില്‍
 സാന്ത്വനമേകുവാന്‍ കഴിയില്ലൊരിക്കലും
നേര്‍പഥം കാട്ടുവാന്‍ വന്ന സുകൃതരെ 
നിർമൂലനം ചെയ്തിടുന്നു ഈ കശ്മലര്‍
.......................................................................
അമ്മയുടെ അമ്മിഞ്ഞ പാല്‍ നുകര്നീടുന്ന
പൈതലിന്‍ വായില്‍ നിറ യുതിര്‍ക്കുന്നിവര്‍ 
ഗര്‍ഭസ്ഥ ശിശുവിനെ ശൂലത്തിലെറ്റി
അമ്മാനമാടിയതു കണ്ടു ഈ ലോകം
.............................................................................
എള്ളോളം ഉള്ളില്‍ കളങ്കമില്ലാതുള്ള
എത്രയോ കുഞ്ഞുങ്ങള്‍ കൈകാല്‍ അറ്റതായ്‌
എതിര്‍ ലിംഗ പ്രായം എതാകിലും
സുഖ ഭോഗത്തിനായിവര്‍ വഴിയൊരുക്കുന്നു
............................................................................
കരയിലും കടലിലും നാശം വിതച്ചിവര്‍
ഗോളാന്തരങ്ങളില്‍ ചേക്കേരിടുന്നു
തോരണം ചാര്‍ത്തി ഈ പാഷണ്‍‍ന്ധ ജീവികളെ 
സ്വീകരിച്ചീടുവാന്‍ മത്സരിച്ചീടലായ്
...............................................................................
ദൈവീക കീര്‍ത്തനം ഉച്ചത്തിലോതിടും
ദൈവം പ്രസാദിപ്പാന്‍ വിത്തം ചൊരിഞ്ഞിടും
ദൈവീക മെന്നരുളി ശോണിതം ചിന്തിടും
ദൈവാ വിധി പോലെ ജീവിപ്പതില്ലിവര്‍
...................................................................................
എത്രയോ വ്യാധികള്‍ക്കില്ല സംഹാരികള്‍
ഏറെ പേര്‍ ദുരിതത്തില്‍ മൃത്യുവരിക്കുന്നു
പരിഹാരം തേടേണ്ട ശാസ്ത്രജ്ഞര്‍ സ്വാര്ത്ഥരായ്
പുതു പുത്തന്‍ ആയുധം നിര്‍മിച്ചിടുന്നു
.....................................................................................
സ്വതന്ത്രരായ് മണ്ണില്‍ പിറന്ന മനുഷ്യരെ
സൈനിക ശക്തിയാല്‍ തടവിലാക്കുന്നിവര്‍
അഭയാര്‍ത്ഥികല്‍ മണ്ണില്‍ പെരുകുന്നു നിത്യവും
ആലംബ ഹീനരുടെ ഹൃത്തടം പൊട്ടുന്നു
.....................................................................................
പാരിടം പറുദീസയാക്കിടൂ ദൈവമേ
എന്നു പ്രാര്ത്ഥിക്കുന്നു രാപ്പകല്‍ മാനവര്‍
പ്രവര്‍ത്തനമില്ലാത്ത പ്രാര്‍ത്ഥനക്കര്‍ത്ഥം -
ഇല്ല എന്നറിയുവത്  എന്നാണു ഭക്തര്‍
..................................................................................
സത്യവും നീതിയും ശാന്തി ,സമാധാനം
സര്വ്വരിലും വിളയാന്‍ കൊതിപ്പവര്‍ ഉണരുകാ
കൈ കോര്‍ത്തു നില്‍ക്കുക കൂരിരുള്‍ നീക്കുക
പാരിതില്‍ പൂര്‍ണ്ണ പ്രകാശമായ് തെളിയുകാ  ....
...................................................................................
                 സുലൈമാന്‍ പെരുമുക്ക്
                    00971553538596
                 sulaimanperumukku@gmail.com 

4 അഭിപ്രായങ്ങള്‍:

2013, മാർച്ച് 2 10:10 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

പാരിടം പറുദീസയാക്കിടൂ ദൈവമേ
എന്നു പ്രാര്ത്ഥിക്കുന്നു രാപ്പകല്‍ മാനവര്‍
പ്രവര്‍ത്തനമില്ലാത്ത പ്രാര്‍ത്ഥനക്കര്‍ത്ഥം -
ഇല്ല എന്നറിയുവത് എന്നാണു ഭക്തര്‍

കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാത്തതെന്താ?


ശുഭാശംസകൾ...

 
2013, മാർച്ച് 2 9:58 PM ല്‍, Blogger ദീപ എന്ന ആതിര പറഞ്ഞു...

ദൈവം പോലും മടിച്ചു തുടങ്ങിയിരിക്കുന്നു എന്ന് തോന്നുന്നു മനുഷ്യന്റെ കാര്യത്തില്‍ .

വരികള്‍ മനോഹരം ..എഴുതിയ രീതിയും
ആശംസകള്‍

 
2013, മാർച്ച് 5 9:43 AM ല്‍, Blogger Marzook പറഞ്ഞു...

വളരെ നന്നായിട്ടുണ്ട് .........
ആശംസകള്‍

 
2013, മാർച്ച് 5 11:42 PM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

മനുഷ്യൻ എന്തൊക്കെയോ ആയിതീരുന്നു.......

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം