കവിത: ദാഹം തീരാത്ത കൊലക്കത്തികള്‍
കവിത
.............
ദാഹം തീരാത്ത കൊലക്കത്തികള്‍!
.........................................................................
ഇതു ദൈവത്തിന്റെ
സ്വന്തം നാട്,
ദൈവം ക്ഷമാശീലനായതുകൊണ്ട്
ക്രൂരതകളും കൊലകളും
പെരുകുന്നത് ഇവിടെയാണ്!
ഓരോ കൊലപാതകിയും
പുതുമകള്‍ സൃഷ്ടിക്കാന്‍
മത്സരിക്കുകയാണ്!!
ഇവിടെ
കേള്‍ക്കുന്നതെല്ലാം
സാന്ത്വനവും സൗഹൃദ മന്ത്രവുമാണ്,
അപ്പോഴും മനസ്സില്‍
സൂക്ഷിച്ച കത്തികൾ
രക്തത്തിനായി ദാഹിക്കുന്നു!!!
ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ
അപ്പോസ്തലന്മാര്‍
തലകുത്തി വീണിരിക്കുന്നു
രക്തമിശ്രിതമായ
വീഞ്ഞാണ്
അവര്‍ ഇന്നും
കുടിച്ചു കൊണ്ടിരിക്കുന്നത്
അന്യന്‍റെ വാക്കുകള്‍
മധുര സംഗീതം പോലെ
ആസ്വദിക്കാന്‍ കഴിയണമെന്ന്
പുഞ്ചിരിയോടെ പറയുമ്പോഴും
ഇരുട്ടിന്റെ മറവിലവർ
കത്തി മൂർച്ചകൂട്ടുകയാണ്
ഇന്നല്ലങ്കില്‍ നാളെ മരണത്തിലേക്ക്
താനേ നടന്നുപോകുന്നവനെ
അതിബുദ്ധികാട്ടി
കൊല്ലുന്നവര്‍
എത്രവലിയ വിഡ്ഢികള്‍
ചിലര്‍ മരണം ഇരന്നു വാങ്ങുമ്പോള്‍
ചിലരെ ,നേരത്തെ പ്രണയിച്ചിരുന്ന
കത്തികള്‍വന്ന് തുരുതുരാ ചുംബിക്കുന്നു!
മരിച്ചു വീഴുന്നവരിൽ
അപൂര്‍വ്വം ചിലരാണ് രക്തസാക്ഷികൾ!!!
കൊണ്ടും കൊടുത്തും
കൊലപാതക രാഷ്ട്രിയം
ഉത്സവം തീര്‍ക്കുമ്പോള്‍
പൊതു ജനം വോട്ടു ചെയ്ത്
സ്വയം അടിമത്തം സ്വീകരിക്കുന്നു .
താന്തോന്നികളേയും
തെമ്മാടികളേയും
തെരഞ്ഞെടുത്തയക്കുമ്പോൾ
നിയമവും നീതിയും
ഒരുപാടകലെ മാറിനിൽക്കുന്നു!
അപ്പോൾ
ദൈവത്തിൻ്റെ നാട്ടിൽ
പിശാചുക്കൾ നൃത്തമാടും.
<><><><><><><><><><><><>
സുലൈമാന്‍ പെരുമുക്ക്
sulaimanperumukku@gmail.com
5 അഭിപ്രായങ്ങള്‍:
ക്രൂരത ഒരു കല ആയി മാറുമ്പോള്‍
ആ കാലക്കാരനെയും സരസ്വതി ദേവി അനുഗ്രഹിക്കട്ടെ
മനസ്സുകളാണ് മുറിയുന്നത്
നന്നായിരിക്കുന്നു ...ആശംസകള്‍
എത്ര വലിയ വിഡ്ഢികള്‍ ... നമ്മള്‍ ... അല്ലെ..
നന്നയി കവിത..
ദൈവം ക്ഷമാശീലനായതുകൊണ്ട്............
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം