കവിത: മാധ്യമം മഹാധര്‍മ്മം ...
കവിത
..............
മാധ്യമം മഹാധര്‍മ്മം ...
.............................. ..........
മാധ്യമം
മഹാ ഉദ്യമം
മഹാരഥന്മാരുടെ
സല്‍ക്കര്‍മ്മം
ശബ്ദമില്ലാത്തവന്‍റെ ശബ്ദമായി വന്നു
അവഗണിക്കപ്പെട്ടവന്‍റെ
അരികില്‍ ചേര്‍ന്നു നിന്നു
അത്താണി ഇല്ലാത്തവര്‍ക്ക്
സാന്ത്വനമാണെന്നും
വാക്കുകള്‍ കൊണ്ട്
പൂക്കള്‍ ഒരുക്കി
സൗഹൃദയത്തിന്‍റെ
പുതു പന്തലൊരുക്കി
ചില വാക്കുകള്‍ ചിലരില്‍
അമ്പായ് തറച്ചു
അത് പിന്നെ അവര്‍ക്ക്
ഔഷധ മായിമാറി
വാര്‍ത്തകള്‍ക്കുള്ളിലെ
വാര്‍ത്തകള്‍ തേടുവത്
ധര്മമായ് കാണുന്നു
മാധ്യമം
വാര്‍ത്തകള്‍ക്കുള്ളിലെ
വാര്‍ത്തകള്‍ തേടുവത്
ധര്മമായ് കാണുന്നു
മാധ്യമം
പിറവിക്കു മുമ്പേ
ജാതകം എഴുതി
റീത്തുമായി
കാത്തു നിന്നവര്‍ തളര്‍ന്നു
മുമ്പേ നടന്നവര്‍
പിന്നില്‍ മന്ത് കാലുമായി
മുടന്തി എത്തുന്നു
മുന്നില്‍ മാധ്യമം
വഴികാട്ടിയായി നില്‍ക്കുന്നു
അഹങ്കാരമില്ലാതെ
വിവേകപൂര്‍വ്വം
ഇനിയും ഒത്തിരി ദൂരം
താണ്ടുവാനുണ്ടന്നു
മാധ്യമം അറിയുന്നു ....
അഭിനന്ദനങ്ങള്‍ ....
സുലൈമാന്‍ പെരുമുക്ക്
2 അഭിപ്രായങ്ങള്‍:
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നൂറു കണക്കിന് പാവപ്പെട്ട തൊഴിലാളികളെ
ചെറിയ ചെറിയ കാരണങ്ങൾ പറഞ്ഞ്
മാധ്യമം എന്ന മഹാധർമ്മത്തിൽ നിന്ന് പിരിച്ചുവിട്ട്
വില്ലൻ വേഷം ആടി തിമർത്തതും ഈ ഹംസ തന്നെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം