കവിത
...............
വിധേയന്‍
.....................................
നാഥാ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുടെ
മായാ വലയത്തില്‍ പെട്ടെന്റെ
മനസ്സ് കുതിക്കുകയാണ്
പച്ചപുല്‍ നിറഞ്ഞ താഴ്വരയിലേക്ക്
നാല്‍ക്കാലികള്‍ കുതിക്കുന്നതുപോലെ
കൈ എത്തും ദൂരത്തു എത്രയത്ര പൂക്കള്‍ ,
കായ്കനികള്‍ ,കനകകട്ടികള്‍
അര്‍ഹത പെടാത്തതിനാല്‍
അവയില്‍ നിന്ന് അകന്നു നില്‍ക്കുന്നത്
നീ കാണുന്നുവല്ലോ
വിശ്വാസത്തിന്റെ പട്ടുനൂല്‍
പൊട്ടാതിരിക്കാന്‍ ജാഗ്രത
പുലര്‍ത്തുന്നതും നീ കാണുന്നു
പാലില്‍ വെള്ളമൊഴിച്ച് അളവ് കൂട്ടാന്‍
കല്‍പ്പിച്ച മാതാവിനോട് മകള്‍ പറഞ്ഞ വാക്കുകള്‍
എന്‍റെ ഓര്‍മയില്‍ ഓടിയത്താറുണ്ട്
ശാരീരിക സവിശേഷ ചലനത്തിനു
ആര്‍ത്തി പൂണ്ടു നില്‍ക്കുന്ന മനുഷ്യനോടു
നിര്‍ബന്ധിതയായി തീര്‍ന
തരുണിയുടെ അവസാന വാക്ക് -
ആ മനുഷ്യനില്‍ വരുത്തിയ് പരിവര്‍ത്തനം
എന്നെ കോരി തരിപ്പിക്കാറുണ്ട്
കാലുകളില്‍ നീര് വരുന്നത് വരെ
പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന തിരു നബിയോട്
പ്രിയ പത്നിയുടെ ചോദ്യങ്ങള്‍ക്ക് -
നന്ദിയുള്ള ഒരു അടിമയാവാന്‍ ഞാന്‍
ആഗ്രഹിക്കുന്നു എന്ന മറുപടി
എന്‍റെ നയനങ്ങളെ ഈറനനിയിക്കാറുണ്ട്
എങ്കിലും ചിലപ്പോള്‍
പതരിപോകുന്നു
നാഥാ ,എന്നെ നീ വലം കൈ കൊണ്ട്
അനുഗ്രഹിക്കേണമേ.
സുലൈമാന്‍ പെരുമുക്ക്
00971553538596