2012, ഡിസംബർ 31, തിങ്കളാഴ്‌ച

കവിത :പുതു വര്‍ഷ പുലരി ...

കവിത 
..............
                       പുതു വര്‍ഷ...
                .....................................

പുതു വര്‍ഷ പുലരിയിത -
വിടരുകയായ്‌ ഇന്നുലകില്‍ 
പൊന്‍ കിരണവുമായ് വരവായ് 
കതിരവനും പുതു വാനില്‍ 

ഹൃദയങ്ങളില്‍ കനവുകളായ് 
ഹരിത വര്‍ണ്ണ നിനവുകളായ്  
അധരങ്ങളില്‍  പൂമഴയായ് 
ആശംസകള്‍ നേരുകയായ് 

പറവകളും കുരുവികളും 
അരുവികളില്‍ നീരാടി 
പാടുന്നു പൂങ്കുയിലുകള്‍ 
ആടുന്നു പൊന്‍ മയിലുകള്‍ 

അലറും തിര മാലകളും 
ചിരി തൂകും നവ ലഹരിയില്‍ 
മരുഭൂമിയില്‍ മഞ്ഞുതിരും 
മലര്‍ വാടികള്‍ പൂത്തുലയും 

പൂന്തന്നല്‍ ചാഞ്ചാടും 
പൂതുമ്പികള്‍  കളിയാടും 
പനിനീര്‍മഴ പെയ്യുമ്പോള്‍ 
പുളകിതമാകും ലോകം 

പിന്നിട്ട നാളുകളിലെ 
ദു:ഖങ്ങള്‍ മായുമ്പോള്‍ 
പിറന്നു വരും നാളുകള്‍ 
അതി സുന്ദരമായ്‌ വിടരട്ടേ ....


6 അഭിപ്രായങ്ങള്‍:

2012, ഡിസംബർ 31 9:01 AM ല്‍, Blogger വെഞ്ഞാറന്‍ പറഞ്ഞു...

ആശംസകള്‍ നേരുകയായ്....

 
2012, ഡിസംബർ 31 9:01 AM ല്‍, Blogger KOYAS KODINHI പറഞ്ഞു...

പിന്നിട്ട നാളുകളിലെ
ദു:ഖങ്ങള്‍ മായുമ്പോള്‍
പിറന്നു വരും നാളുകള്‍
അതി സുന്ദരമായ്‌ വിടരട്ടേ ....

 
2012, ഡിസംബർ 31 11:16 AM ല്‍, Blogger ajith പറഞ്ഞു...

അതിസുന്ദരമായ് വിടരട്ടെ

 
2012, ഡിസംബർ 31 6:32 PM ല്‍, Blogger Arun Gandhigram പറഞ്ഞു...

ആശംസകള്‍

 
2012, ഡിസംബർ 31 10:41 PM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

പുതുവത്സരാശംസകള്‍

 
2013, ഡിസംബർ 31 7:58 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വായനക്കും പ്രോത്സാഹനത്തിനും
നന്ദി സഹൃദയരെ നന്ദി ....
പുതുവർഷത്തിലെന്നും
പുതുമയുള്ള പൂച്ചെണ്ടുകൾ
പൂത്തുലയട്ടെ ....ആശംസകൾ ....

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം