കവിത: വിധേയന്‍
കവിത
...............
.............................. .......
നാഥാ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുടെ
മായാ വലയത്തില്‍ പെട്ടെന്റെ
മനസ്സ് കുതിക്കുകയാണ്
പച്ചപുല്‍ നിറഞ്ഞ താഴ്വരയിലേക്ക്
നാല്‍ക്കാലികള്‍ കുതിക്കുന്നതുപോലെ
കൈ എത്തും ദൂരത്തു എത്രയത്ര പൂക്കള്‍ ,
കായ്കനികള്‍ ,കനകകട്ടികള്‍
അര്‍ഹത പെടാത്തതിനാല്‍
അവയില്‍ നിന്ന് അകന്നു നില്‍ക്കുന്നത്
നീ കാണുന്നുവല്ലോ
വിശ്വാസത്തിന്റെ പട്ടുനൂല്‍
പൊട്ടാതിരിക്കാന്‍ ജാഗ്രത
പുലര്‍ത്തുന്നതും നീ കാണുന്നു
പാലില്‍ വെള്ളമൊഴിച്ച് അളവ് കൂട്ടാന്‍
കല്‍പ്പിച്ച മാതാവിനോട് മകള്‍ പറഞ്ഞ വാക്കുകള്‍
എന്‍റെ ഓര്‍മയില്‍ ഓടിയത്താറുണ്ട്
ശാരീരിക സവിശേഷ ചലനത്തിനു
ആര്‍ത്തി പൂണ്ടു നില്‍ക്കുന്ന മനുഷ്യനോടു
നിര്‍ബന്ധിതയായി തീര്‍ന
തരുണിയുടെ അവസാന വാക്ക് -
ആ മനുഷ്യനില്‍ വരുത്തിയ് പരിവര്‍ത്തനം
എന്നെ കോരി തരിപ്പിക്കാറുണ്ട്
കാലുകളില്‍ നീര് വരുന്നത് വരെ
പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന തിരു നബിയോട്
പ്രിയ പത്നിയുടെ ചോദ്യങ്ങള്‍ക്ക് -
നന്ദിയുള്ള ഒരു അടിമയാവാന്‍ ഞാന്‍
ആഗ്രഹിക്കുന്നു എന്ന മറുപടി
എന്‍റെ നയനങ്ങളെ ഈറനനിയിക്കാറുണ്ട്
എങ്കിലും ചിലപ്പോള്‍
പതരിപോകുന്നു
നാഥാ ,എന്നെ നീ വലം കൈ കൊണ്ട്
അനുഗ്രഹിക്കേണമേ.
സുലൈമാന്‍ പെരുമുക്ക്
00971553538596
6 അഭിപ്രായങ്ങള്‍:
നന്ദിയുള്ള അടിമകള്‍ ഇന്നുണ്ടോ
ഉണ്ടെങ്കില്‍ തന്നെ നാം അവരെ കാണുന്നുണ്ടോ?>
ഇന്ന് സംഗം ചേരലിന് ആണ് അടിമകള്‍ ഉള്ളത്
അത് കൊണ്ട് തന്നെയാണ് മനുഷ്യന്‍റെ വില മനസ്സിലാക്കാന്‍ ആരും ഇല്ലാത്തതും
നല്ല വരികൾ
നന്മകൾ നേരുന്നു
മാറേണ്ട മനുഷ്യനെ കുറിച്ച് ഓര്‍മ്മപെടുത്തുന്നു ...പുതുവത്സരാശംസകള്‍
വിധേയം
കവിതക്ക് കൊടുത്തിരിക്കുന്ന ചിത്രവും കവിതയും രാവും പകലും തമ്മിലുള്ള വിത്യാസമുണ്ട് ചിത്രം പറയുന്നത് ആളുകള്‍ കാണാന്‍ വേണ്ടി നമസ്കരിക്കുന്ന ഒരാളെകുറിച്ചാണ്
നമ്മുക്ക് എന്നോ കളഞ്ഞു പോയ ഒരു നഷ്ടവസന്തത്തിന്റെ ഓർമ്മയെ അതീവ ഹ്യദ്യമായി വരച്ചു കാണിക്കുകയാണീ കവിത, അനിയത്തിയുടെ അർഥമെന്താണെന്നു അറിയാതെ വളർന്നു വരുന്ന ഒരു തലമുറ നാളെ അമ്മയുടെ അർഥം ചോദിക്കുന്ന ഒരു തലമുറയെയായിരിക്കും സ്യഷ്ടിക്കുക കാവും കുളവും ഓണവും വിഷുവുമൊക്കെയായി അയല്പക്കങ്ങൾ കണ്ട് വളർന്ന നമ്മളിൽ നിന്നുണ്ടായ കുഞ്ഞുങ്ങൾ പതിരുകളായതെന്താവാം ചിന്തിക്കേണ്ടിയിരിക്കുന്നു....അഭിനന്ദനങ്ങൾ , ഭാവുകങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം