2018, ഫെബ്രുവരി 25, ഞായറാഴ്‌ച

മധുവിൻ്റെ ചോദ്യം.... ----------------------------- എന്തിനാണവരെന്നെ കൊന്നത്? എന്തിനാണവരെന്നെ കൊന്നത്? പഠിപ്പും പത്രാസ്സും ഉള്ളവരെന്നെ വളഞ്ഞിട്ട് കൊന്നത് എന്തിനാണ്??? വിശപ്പെന്നെ നിത്യവും വേട്ടയാടീയത് ഞാൻ ചെയ്ത പാപമോ അറിയില്ലെനിക്ക്. അറിയില്ലെനിക്ക്, തിരിയില്ലെനിക്ക് , വിശപ്പെൻ്റെ കാലനായ് വരുമെന്നതും. പൊറുക്കണം എന്നോട്‌ മലയാള മണ്ണേ, മറക്കല്ലെ എന്നെ മഹാഭാരതമേ. ഇനിയുമീ മണ്ണിൽ ഉണ്ടേറെ പാവങ്ങൾ അവരെ മറക്കല്ലേ..... എൻ പ്രിയ നാടേ. ~ ~ ~ ~ ~ ~ ~ ~ ~ ~ ~ സുലൈമാൻ പെരുമുക്ക്



മധുവിൻ്റെ ചോദ്യം....
-----------------------------
എന്തിനാണവരെന്നെ
കൊന്നത്?
എന്തിനാണവരെന്നെ
കൊന്നത്?

പഠിപ്പും പത്രാസ്സും
ഉള്ളവരെന്നെ വളഞ്ഞിട്ട്
കൊന്നത് എന്തിനാണ്???

വിശപ്പെന്നെ നിത്യവും
വേട്ടയാടീയത്
ഞാൻ ചെയ്ത പാപമോ
അറിയില്ലെനിക്ക്.

അറിയില്ലെനിക്ക്,
തിരിയില്ലെനിക്ക് ,
വിശപ്പെൻ്റെ കാലനായ്
വരുമെന്നതും.

പൊറുക്കണം
എന്നോട്‌ മലയാള മണ്ണേ,
മറക്കല്ലെ എന്നെ മഹാഭാരതമേ.

ഇനിയുമീ മണ്ണിൽ
ഉണ്ടേറെ പാവങ്ങൾ
അവരെ മറക്കല്ലേ.....
എൻ പ്രിയ നാടേ.
~ ~ ~ ~ ~ ~ ~ ~ ~ ~ ~
സുലൈമാൻ പെരുമുക്ക്

.
-----------------------------
എന്തിനാണവരെന്നെ
കൊന്നത്?
എന്തിനാണവരെന്നെ
കൊന്നത്?

പഠിപ്പും പത്രാസ്സും
ഉള്ളവരെന്നെ വളഞ്ഞിട്ട്
കൊന്നത് എന്തിനാണ്???

വിശപ്പെന്നെ നിത്യവും
വേട്ടയാടീയത്
ഞാൻ ചെയ്ത പാപമോ
അറിയില്ലെനിക്ക്.

അറിയില്ലെനിക്ക്,
തിരിയില്ലെനിക്ക് ,
വിശപ്പെൻ്റെ കാലനായ്
വരുമെന്നതും.

പൊറുക്കണം
എന്നോട്‌ മലയാള മണ്ണേ,
മറക്കല്ലെ എന്നെ മഹാഭാരതമേ.

ഇനിയുമീ മണ്ണിൽ
ഉണ്ടേറെ പാവങ്ങൾ
അവരെ മറക്കല്ലേ.....
എൻ പ്രിയ നാടേ.
~ ~ ~ ~ ~ ~ ~ ~ ~ ~ ~
സുലൈമാൻ പെരുമുക്ക്

2017, ഒക്‌ടോബർ 13, വെള്ളിയാഴ്‌ച


കവിത
...............
ഈ ഒരുനിമിഷം
————————
ഈ ഒരുനിമിഷം
ഭയാനകമാണ്‌,
അതിഭീകരമാണ്‌.

ആഴിയുടെ
അഗാധതയില്‍
മത്സ്യക്കുഞ്ഞും
പീഡനം ഏറ്റുവാങ്ങുന്നു

ഭൂമിയുടെ
ഓരങ്ങളിലെ
മനുഷ്യക്കുഞ്ഞും
വേദനയാല്‍ പുളയുന്നു

ആദാമിന്റെ
നല്ലവനായ പുത്രനെ
നാട്യക്കാരനായ പുത്രന്‍
കൊന്നതു
ഇതുപോലൊരു
നിമിഷത്തിലാണ്‌!

ഓരോ
നിമിഷത്തിനും
ഒരായിരം കഥകളാണ്‌
പറയാനുള്ളത്‌!!

പലായനത്തിന്റെയും
പടിയിറക്കപ്പെട്ടതിന്റെയും
പച്ചയോടെ
കത്തിച്ചതിന്റെയും
ജീവനോടെ
കുഴിച്ചുമൂടിയതിന്റെയും കഥ!!!*

മണ്ണിലെ പൂക്കളും
മാനത്തെ താരകളും
ഇന്ന് ചിരിതൂകുന്നില്ല.

തിന്നുന്നതൊക്കെ
മായമായപ്പോൾ
ചിന്തിക്കുന്നതൊക്കെ
വഞ്ചനയായിട്ടുന്നു.

നിന്നെ ഞാന്‍
കൊല്ലുമെന്നാണയിട്ടു—
രിയാടിയപ്പൊഴും
നിന്റെ നേരെ എന്റെകൈ
നീളുകില്ലെന്നായിരുന്നു
നല്ലവന്റെ മൊഴി.

ഇന്ന്‌ ലോകം
നെഞ്ചിലേറ്റിയത്‌
നാട്യക്കാരന്റെ മൊഴി,
നല്ലവന്റെ മൊഴി
എവിടെയോ
പൊടിപിടിച്ചുകിടക്കുന്നു!**

പൊക്കിള്‍കൊടി
സ്വയം മുറിച്ച്‌
പുറത്തുകടന്ന
ലോകത്തിനു ശാപം
ഏറ്റുവാങ്ങാനാണു വിധി.
_______________________
* മൃഗങ്ങളുടെ ലോകം
എത്ര സുന്ദരം!
** ഞങ്ങളാണ് നല്ലവരെന്ന് പറയാൻ എല്ലാവരും മൽസരിക്കുമ്പോഴും ഇവിടെ അക്രമവും അനീതിയും... ചോരപ്പുഴയും ഒഴുകുന്ന നിമിഷങ്ങളാണ് കടന്നു പോകുന്നത്!
<><><><><><><><><><>
സുലൈമാന്‍ പെരുമുക്ക്‌






ജ്ഞാനാമൃത്


ജ്ഞാനാമൃത്
~ ~ ~ ~ ~ ~ ~
ആഴിയുടെ
ആഴങ്ങളിലേക്ക്
ഊളിയിട്ടുളിയിട്ടു പോയാൽ
മുത്തും പവിഴവുമായി
നിറതിങ്കളായ്
വരാമെന്ന പോലെ

അറിവില്ലെന്ന അറിവോടെ
അറിവിൻ്റെ ആഴങ്ങളിലേക്ക്
ഇറങ്ങിയിറങ്ങി ചെന്നാൽ
സ്വപ്ന വാനം
കൈയിലേന്തിയ പോലെ
ജ്ഞാനാമൃതുമായി വരാം!!
<><><><><><><><><><>
സുലൈമാൻ പെരുമുക്ക്

കണ്ടു ഞാൻ

കണ്ടു ഞാൻ
~ ~ ~ ~ ~ ~ ~
കണ്ടു ഞാൻ,
കണ്ടു ഞാൻ കാഴ്ചകൾ,
ഒരുപാട് കാഴ്ചകൾ.
കണ്ടു ഞാൻ
ഉലകിൽ
വൈരുദ്ധ്യ കാഴ്ചകൾ
സൂര്യനും ചന്ദ്രനും
താരാഗണങ്ങളും
പൂക്കളും പുഞ്ചിരിയും
പൈദാഹമൊക്കെയും-
പേടിപ്പെടുത്തുന്നു
ഉൾപ്പരപ്പിൽ നിത്യം
ഉറവ പോലും വിഷം
പകരുന്നതല്ലോ?
മാനവൻ്റാശയം
മായം കലർന്നു പോയ്
മഹത്തുക്കളിൽന്നവർ
മാറിയകന്നു പോയ്
യുക്തിവാദം
യുക്തിയില്ലാത്ത വാദമായ്,
ഭക്തിവാദം
കൂരിരുട്ടിൽ ഒളിക്കലായ്!
മാർക്സിനെ
അറിയാത്ത
മാർകിസ്റ്ററ്റുകാരനും
ഗാന്ധിയെ അറിയാത്ത
ഗാന്ധിയനും പെരുകുന്നു!!
ഹിന്ദുവും ഇസ് ലാമും
ക്രൈസ്തവനും... ഇന്ന്
വേദങ്ങളിൽ നിന്ന് ഒരുപാടകന്ന്!!!
അകലങ്ങൾക്കിടയിലെ
പാഴ്‌ച്ചെടികളിൽ നിന്ന്
കായിക്കനികൾ തിന്നതും
കാലം കറുത്തു പോയ്.
കാലം കറുത്തത്
ഇന്നിൻ്റെ നേർക്കാഴ്ച,
പരസ്പരം കൊത്തി
വിഴുങ്ങുന്നു പാമ്പുകൾ.
ചേർച്ചയില്ലാത്ത
അലർച്ചകൾ ഉയരവേ
കാർക്കിച്ചു തുപ്പുന്നു
പലവട്ടം പ്രകൃതിയും!
ആഴിയും പൂഴിയും
അപതാളമാടുവത്
അറിയുവാൻ നേരിൻ
വെളിച്ചം കെട്ടു പോയ്!!
തിരുവെളിച്ചം തേടി
അലയുമ്പൊഴും ലോകം
നിറവെളിച്ചം നെഞ്ചിൽ
ഉള്ളതറിയുന്നില്ല!!!*
---------------------------------
* സ്വന്തം മനസ്സാക്ഷിയോട്
ആത്മാർത്ഥമായി ചോദിച്ചാൽ
തിരുവെളിച്ചം വിളിച്ചു പറയും.
അത് പുതുവസന്തത്തിൻ്റെ വഴി വെളിച്ചമായിടും.
<><><><><><><><><><>
സുലൈമാൻ പെരുമുക്ക്

ഒരു താരകം!


ഒരു താരകം!
---------------------
കനത്ത
ചുവരുകൾക്കുള്ളിൽ
പിശാച് വലിയൊരു ആകാശത്തെ തളച്ചിരിക്കുന്നു!

മായം,
മറിമായം- അല്ല
ഇത് മഹാതെറിമായം,
ഇതു കണ്ട് കാലം
അമ്പരന്നു നിൽക്കുന്നു!

ഇടയ്ക്കിടെ
ചന്ദ്രക്കല ഭൂമിയിലേക്ക്‌
എത്തിനോക്കുമ്പോൾ
ഗ്രഹണക്കൂട്ടങ്ങൾ
വന്നു മൂടുന്നു!!

പിശാചിന്
എന്നെന്നും
മാലാഖയായി അഭിനയിക്കാനാവില്ല.

ഒരു നാൾ
പിശാച് നോക്കി നിൽക്കേ
ഗ്രഹണക്കൂട്ടുകൾ
കാലഹരണപ്പെട്ടു പോകും.

അന്ന്
മണ്ണിലും വിണ്ണിലും
പതിനാലാം രാവായിരിക്കും!

ആ പതിനാലാം രാവിൻ്റെ
നിലാവിൽ കുളിച്ച്
ഒരു താരകം മൈലാഞ്ചിയണിഞ്ഞ്
ഒപ്പന പാടി വരും.

ആ താരകം
അന്ന് സ്വയം
പരിചയപ്പെടുത്തും
ഞാൻ ഹാദിയയാണെന്ന്!
~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~
സുലൈമാൻ പെരുമുക്ക്


2017, സെപ്റ്റംബർ 19, ചൊവ്വാഴ്ച

പിശാചിൻ്റെ പാട്ട്


പിശാചിൻ്റെ പാട്ട്
~ ~ ~ ~ ~ ~ ~ ~
കൂരിരുട്ടാണെനിക്കിഷ്ടം
എന്നും കൂരിരുട്ടാണ്
എനിക്ക് ഇഷ്ടം.

നേരറിയാത്തൊരു
ജനതയ്ക്കു മുന്നിൽ
ഇരുട്ട് വിളമ്പുന്നതാണ് ഇഷം.

നഷ്ടം വിതയ്ക്കലും
കഷ്ടം വരുത്തലും
കലഹങ്ങൾ കൂട്ടലും
ഇഷ്ടമാണ് - മണ്ണിൽ ചോര ചിന്തുന്നതാണേറെ ഇഷ്ടം.

തെരുവിൽ അലയുവാൻ
ഇല്ല ഞാന് - എന്നും
മാളിക മന്നൻ്റെ കൂടെയാണ്,
പാമരന്മാരെ എനിക്കു വേണ്ട
ഏറെ പണ്ഡിതന്മാരുണ്ട്
എൻ്റെ കൂടെ!

വിവേകത്തെ എന്നും
വെറുക്കുന്ന ഞാന്
വികാരങ്ങളെ തൊട്ടുണർത്തിടുന്നൂ.

സൗഹൃദം ഒട്ടും
എനിക്കിഷ്ടമല്ല,
സ്നേഹ സംഗീതം വികൃതമാക്കും.

എനിക്കറിയാം
സത്യം ഞാനറിയും
എന്നും മണ്ണിൽ
ജീവിക്കില്ല ഞാനെന്നതും.

എങ്കിലുംമെങ്കിലും
എന്നും എന്നിക്കിഷ്ടം
കൂരിരുട്ടാണ്, അതാണ് ഇഷ്ടം-
കൂരിരുട്ടാണ്, അതാണ് ഇഷ്ടം.
-----------------------------------
സുലൈമാൻ പെരുമുക്ക്

ബലിപെരുന്നാൾ


ബലിപെരുന്നാൾ
-------------------------------
ഒരു തുള്ളി കണ്ണൂനീർ
ബലി നൽകാനില്ലെങ്കിൽ
നമ്മളിന്നൊന്നും കേട്ടിട്ടില്ലാ
ഒരു പൂവും നെഞ്ചിൽ
വിടരുവതില്ലെങ്കിൽ
നമ്മളിന്നൊന്നുo അറിഞ്ഞതില്ലാ
മാററത്തിൻ കാററ്
വീശുന്നതില്ലെങ്കിൽ
ഇബ്റാഹീഠ നമ്മളിൽ
വന്നിട്ടില്ലാ
മറുവാക്ക് കേൾകാൻ
മനസ്സുണരില്ലെങ്കിൽ
മാനവത പാടുവത് വെറുതെയാണ്.
സ്നേഹവും സഹനവും
കൈമാറുമ്പോൾ
നമ്മിൽ വസന്തം
പൂത്തു നിൽക്കും!
ഞാന്നെ ഭാവത്തെ
ബലിയറുത്താൽ
പെരുന്നാളുകളൊക്കെയും
തിരുന്നാളാകും.
പ്രാർത്ഥനകൾകുത്തരം
കൈവരുവാൻ പ്രവർത്തനം
സാക്ഷിയായി മുന്നിൽ വേണം.
<><><><><><><>><>
സുലൈമാൻ പെരുമുക്ക്