കവിത
...............
ഈ ഒരുനിമിഷം
————————
ഈ ഒരുനിമിഷം
ഭയാനകമാണ്,
അതിഭീകരമാണ്.
ആഴിയുടെ
അഗാധതയില്‍
മത്സ്യക്കുഞ്ഞും
പീഡനം ഏറ്റുവാങ്ങുന്നു
ഭൂമിയുടെ
ഓരങ്ങളിലെ
മനുഷ്യക്കുഞ്ഞും
വേദനയാല്‍ പുളയുന്നു
ആദാമിന്റെ
നല്ലവനായ പുത്രനെ
നാട്യക്കാരനായ പുത്രന്‍
കൊന്നതു
ഇതുപോലൊരു
നിമിഷത്തിലാണ്!
ഓരോ
നിമിഷത്തിനും
ഒരായിരം കഥകളാണ്
പറയാനുള്ളത്!!
പലായനത്തിന്റെയും
പടിയിറക്കപ്പെട്ടതിന്റെയും
പച്ചയോടെ
കത്തിച്ചതിന്റെയും
ജീവനോടെ
കുഴിച്ചുമൂടിയതിന്റെയും കഥ!!!*
മണ്ണിലെ പൂക്കളും
മാനത്തെ താരകളും
ഇന്ന് ചിരിതൂകുന്നില്ല.
തിന്നുന്നതൊക്കെ
മായമായപ്പോൾ
ചിന്തിക്കുന്നതൊക്കെ
വഞ്ചനയായിട്ടുന്നു.
നിന്നെ ഞാന്‍
കൊല്ലുമെന്നാണയിട്ടു—
രിയാടിയപ്പൊഴും
നിന്റെ നേരെ എന്റെകൈ
നീളുകില്ലെന്നായിരുന്നു
നല്ലവന്റെ മൊഴി.
ഇന്ന് ലോകം
നെഞ്ചിലേറ്റിയത്
നാട്യക്കാരന്റെ മൊഴി,
നല്ലവന്റെ മൊഴി
എവിടെയോ
പൊടിപിടിച്ചുകിടക്കുന്നു!**
പൊക്കിള്‍കൊടി
സ്വയം മുറിച്ച്
പുറത്തുകടന്ന
ലോകത്തിനു ശാപം
ഏറ്റുവാങ്ങാനാണു വിധി.
_______________________
* മൃഗങ്ങളുടെ ലോകം
എത്ര സുന്ദരം!
** ഞങ്ങളാണ് നല്ലവരെന്ന് പറയാൻ എല്ലാവരും മൽസരിക്കുമ്പോഴും ഇവിടെ അക്രമവും അനീതിയും... ചോരപ്പുഴയും ഒഴുകുന്ന നിമിഷങ്ങളാണ് കടന്നു പോകുന്നത്!
<><><><><><><><><><>
സുലൈമാന്‍ പെരുമുക്ക്
1 അഭിപ്രായങ്ങള്‍:
താങ്കളുടെ വരികളിൽ കവിതകൾ ഉറങ്ങുന്നുണ്ട്. ആകയാൽ എഴുത്തുകൾ കവിതയാക്കാൻ ശ്രമിക്കൂ.
ദൃതിപിടിച്ചെഴുതാതിരിക്കൂ. കഴമ്പുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കൂ. സർഗ്ഗാത്മകതയുടെ ആഴങ്ങളിൽ നിന്നും വരികൾ കൊണ്ടുവരൂ. ഇതൊരു വിമർശനമല്ല. ഉപദേശം മാത്രം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം