2017, ഒക്‌ടോബർ 13, വെള്ളിയാഴ്‌ച

ഒരു താരകം!


ഒരു താരകം!
---------------------
കനത്ത
ചുവരുകൾക്കുള്ളിൽ
പിശാച് വലിയൊരു ആകാശത്തെ തളച്ചിരിക്കുന്നു!

മായം,
മറിമായം- അല്ല
ഇത് മഹാതെറിമായം,
ഇതു കണ്ട് കാലം
അമ്പരന്നു നിൽക്കുന്നു!

ഇടയ്ക്കിടെ
ചന്ദ്രക്കല ഭൂമിയിലേക്ക്‌
എത്തിനോക്കുമ്പോൾ
ഗ്രഹണക്കൂട്ടങ്ങൾ
വന്നു മൂടുന്നു!!

പിശാചിന്
എന്നെന്നും
മാലാഖയായി അഭിനയിക്കാനാവില്ല.

ഒരു നാൾ
പിശാച് നോക്കി നിൽക്കേ
ഗ്രഹണക്കൂട്ടുകൾ
കാലഹരണപ്പെട്ടു പോകും.

അന്ന്
മണ്ണിലും വിണ്ണിലും
പതിനാലാം രാവായിരിക്കും!

ആ പതിനാലാം രാവിൻ്റെ
നിലാവിൽ കുളിച്ച്
ഒരു താരകം മൈലാഞ്ചിയണിഞ്ഞ്
ഒപ്പന പാടി വരും.

ആ താരകം
അന്ന് സ്വയം
പരിചയപ്പെടുത്തും
ഞാൻ ഹാദിയയാണെന്ന്!
~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~
സുലൈമാൻ പെരുമുക്ക്


2 അഭിപ്രായങ്ങള്‍:

2017, ഒക്‌ടോബർ 13 8:46 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ഫോണ്ടിനെന്തുപറ്റി

 
2020, സെപ്റ്റംബർ 4 10:58 PM ല്‍, Blogger IAHIA പറഞ്ഞു...

"""This person who has been waiting>> Chelsea Officially Launches Havertz"""

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം