അയലത്തെ പട്ടി
അയലത്തെ പട്ടി
<><><><><><><>
അയല്‍വാസിയായ
ദിനേഷന്‍ , പട്ടിയെ
കൊണ്ടുവന്ന നാലാംനാളാണ്
ഞാന്‍ ഗള്‍ഫില്‍പോയത്.
മൂനാം വർഷം
ഒരു പാതിരാനേരത്ത്
തിരിച്ചെത്തിയ എനിക്കു ചുറ്റും
കുരച്ചുവന്ന പട്ടി വട്ടമിട്ടുകറങ്ങി
ചിരിച്ചു കൊണ്ട്
ഞാനവൻ്റെ
പേര് വിളിച്ചപ്പോൾ
പാവം ചമ്മിപ്പോയ
മട്ടിലൊരു നിൽപ്പ്
എന്നെ
തിരിച്ചറിഞ്ഞ പട്ടി
വീട്ടുകാർ വാതില്‍
തുറന്നപ്പോള്‍ തിരിച്ചു പോയി!
പാവം പട്ടികള്‍
എത്രനല്ല
മനുഷ്യപ്പറ്റുള്ളവർ
എന്നിട്ടും പട്ടികളെ
കൊല്ലുന്നതിനെപറ്റി
മാത്രമാണ് മനുഷ്യന്‍
ചിന്തിക്കുന്നത്*
നുഴഞ്ഞു കയറുന്ന
ഭീകരർ ജവാന്‍മരെ
പലവട്ടം കൊന്നിട്ടും
നമുക്ക് ഉണർന്നിരിക്കാനാവുന്നില്ല!
ഉണർന്നിരിക്കേണ്ട
ഇടങ്ങളില്‍
യോഗ്യരില്ലെങ്കില്‍,
നമ്മള്‍ കൊന്നുതള്ളുന്ന
പട്ടികളെ അവിടെ
കുടിയിരുത്തുന്നതാണ് ബുദ്ധി.
ഭീകരന്‍മാർക്ക്
ഇന്ത്യന്‍ പട്ടികള്‍
എന്നന്നും
പേടിസ്വപ്‌നമായിടട്ടേ....
~~~~~~~~~~~~~~~~~~~
*മഹാബുദ്ധികള്‍ തീർത്ത
യുദ്ധയന്ത്രങ്ങളാല്‍
ഇന്നോളം ജീവനറ്റുപോയ
കുഞ്ഞുങ്ങളുടെ കണക്ക്
ആർക്കാണ് അറിയുക?
ഇനി
ലോകാവസാനം വരെ
പട്ടികള്‍ മല്‍സരിച്ചു കടിച്ചാലും
യുദ്ധപ്പിശാചുക്കളെ
തോല്‍പിക്കാനാവില്ല.
പാവം പട്ടികളും
പ്രകൃതിയുടെ
സന്തുലനമല്ലെ?
———————————
സുലൈമാന്‍ പെരുമുക്ക്
2 അഭിപ്രായങ്ങള്‍:
ആശംസകള്‍
ങേ?????
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം