തൊലി വെളുപ്പും കാർകൂന്തലും
തൊലിവെളുപ്പും കാർകൂന്തലും
<>><>>><><><>><><>><><>
തൊലിവെളുപ്പ്
~~~~~~~~~~~
തൊലിവെളുപ്പിനോടൊപ്പം
ഓടുകയായിരുന്നയാള്‍
വഴിയിലൊരു
ഇടവഴിയില്‍വെച്ച്
അവള്‍ തെന്നിമാറി
പിന്നെ
അയാള്‍ കണ്ടത്,
അയാളെക്കാള്‍
തൊലിവെളുപ്പുള്ള
ഒരുത്തനോടൊപ്പം
അവള്‍ ഓടുന്നതാണ്.
—————————
കാർകൂന്തല്‍
~~~~~~~~~~
കാണുമ്പോഴൊക്കെ
കാർകൂന്തലിനെ
വർണിക്കുന്ന കാവ്യങ്ങളായിരുന്നൂ
അയാള്‍ പടിയിരുന്നത്
കഴുത്തില്‍
താലിവീണ പിറ്റേനാള്‍
ഭക്ഷണത്തളികയില്‍
ഒരു നാരുകണ്ടപ്പോള്‍
കാവ്യങ്ങളെല്ലാം മറന്നുപോയി,
ക്ഷണനേരം കൊണ്ട്
താലി പൊട്ടിപ്പോയി.
~~~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്
1 അഭിപ്രായങ്ങള്‍:
അയാള്‍ പാടിയിരുന്നത്...
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം