2016, സെപ്റ്റംബർ 20, ചൊവ്വാഴ്ച

ചാമിമാർ വിധി പറയുന്ന കാലം


 ചാമിമാർ വിധിപറയുന്ന കാലം!
 ~~~~~~~~~~~~~~~~~~~~~
ഒരായിരം
സൗമ്യമാർ
കൊലചെയ്യപ്പെട്ടാലും
ഒരു ചാമിപോലും
ശിക്ഷിക്കപ്പെടരുതെന്നാണ്‌
പുതിയ വിധികള്‍ പഠിപ്പിക്കുന്നത്‌!

ഇരകളോട്‌
കരുണയില്ലാത്തവർ
വേട്ടക്കാരെ തലോടുമ്പോള്‍
പിന്നെയും ഇവിടെ
ജനിച്ചു വീഴുന്നത്‌
ഗോവിന്ദ ചാമിമാരാണ്‌.

സത്യം
കണ്‍മുന്നില്‍
കൈകൂപ്പി നില്‍ക്കുമ്പോള്‍
തലതെറിച്ച ന്യായങ്ങളെ
നോക്കി നീതിപാലകർ
കുമ്പിട്ടു നില്‍ക്കുന്നിവിടെ

കോടതിയില്‍ വെച്ചു
കുത്തിക്കൊന്നാലും
കൊന്നവന്റെ കൈകള്‍ക്ക്‌
കരുത്തുണ്ടെങ്കില്‍ അവനെ വിശുദ്ധനെന്നു വിളിച്ച്‌—
കത്തിയെ തൂക്കിലേറ്റും.

ഇനിയുള്ള കാലം
ചാമിമാർ
വിധിപറയുന്ന
കാലമായിരിക്കും!

അന്ന്‌
ബലാല്‍സംഗ
വീരന്‍മാരുടെ ലിംഗപൂജകാണാന്‍
മഹാബുദ്ധികള്‍ നോല്‍മ്പ്‌
നോറ്റിരിക്കുന്നതു കാണാം.

ചോരക്കറ പുരളാത്ത
കൈകളും കൊടികളും
ഉയരാത്ത കാലത്തോളം
സൗമ്യമാരിവിടെ
കൊല്ലപ്പെട്ടുകൊണ്ടിരിക്കും—

അവരൊക്കെ
"താടക'മാരായിരുന്നുവെന്ന്‌
ചാമിമാർ വിധിപറയുന്നത്‌
കേള്‍ക്കാതിരിക്കാന്‍ മൃഗങ്ങള്‍
അന്ന്‌ കാതുപൊത്തി നടക്കും.
<><><><><><><><><><><><>
  സുലൈമാന്‍ പെരുമുക്ക്‌





1 അഭിപ്രായങ്ങള്‍:

2016, സെപ്റ്റംബർ 29 9:13 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ചോരക്കറ പുരളാത്ത
കൈകളും കൊടികളും
ഉയരാത്ത കാലത്തോളം
സൗമ്യമാരിവിടെ
കൊല്ലപ്പെട്ടുകൊണ്ടിരിക്കും—
നൊമ്പരപ്പെടുത്തുന്ന വരികള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം