എൻ്റേത് ?
~ - ~ - ~ - ~
എൻ്റേതെന്നു
പറയുവാൻ എന്തുണ്ട്,
ഒന്നുമില്ലെന്നുള്ളതാണ് സത്യം!
എന്നിട്ടും ഞാൻ
എൻ്റേതെന്ന് പിന്നെയും ,
പിന്നെയും ചൊല്ലീടുന്നു.
നരക്കുന്ന മുടികളെ
നോക്കി ഞാൻ ചൊല്ലി,
കൊഴിയുന്ന മുടികളെ
നോക്കി ഞാൻ ചൊല്ലി-
അരുതേ,
അനങ്ങാതെ
ഇരുന്നിടുവെന്ന്.
ആടുന്ന പല്ലുകളും
പറിയുന്ന പല്ലുകളും
എന്നെ നോക്കി
ഇളിച്ചു ചിരിച്ചു!
വളരുന്ന നഖവും
വേണ്ടാത്ത രോമവും
അനുസരണമില്ലാതെ
പിന്നെയും വളരുന്നു.
അവയവങ്ങൾ ഒക്കെ
അവയുടെ വഴിയിൽ
ആരെയോ
അനുസരിച്ചോടുന്നു എന്നും!!
എന്നിട്ടും ഞാൻ
വെറുതേ പറയുന്നു
എൻ്റേത്, എറേത്, എൻ്റേതെന്ന്.
ഞാൻ
മോഹിച്ച ബാല്യം
എന്നേ വിട്ടു, എറെ
സനേഹിച്ച യൗവനം
എന്നേ വിട്ടു.
വേണ്ടാത്ത
വാർദ്ധക്യം
വാരിപ്പുണർന്നിന്ന്,
വിധിയുടെ തെരുവിൽ
അലയുന്നു ഞാനിന്ന്!
എന്നിട്ടും ഞാൻ,
എല്ലാം അറിഞ്ഞിട്ടും
വെറുതേ പറയുന്നു
എൻ്റേതെന്ന്!
എല്ലാമെല്ലാം
എൻേറതെന്ന്
പറയുന്നതൊന്നുമേ
എൻ്റേതല്ല, സത്യത്തിൽ
ഒന്നുമേ എൻ്റേതല്ല.
അവ
ആരെയോ
അനുസരിച്ചോടീടുന്നു....
-------------------------------------
സുലൈമാൻ പെരുമുക്ക്