എൻറെ പേര് സുലൈമാൻ, സ്ഥലം
മലപ്പുറം ജില്ലയിൽ എടപ്പാളിനും
ചങ്ങരം കുളത്തിനും നടുവിലുള്ള പെരുമുക്ക്
പ്രദേശമാണ്. സ്നേഹം പൂത്തുലയുന്ന
പെരുമുക്കിനെ ഞാൻ പേരിനോട് ചേർത്തു .
ഒരിക്കൽ ഞാൻ കണ്ട സ്വപ്നം ഇങ്ങനെ എൻറെ
ഹൃദയത്തിലൊരു സ്നേഹ സാഗരം അതിൻറെ
തീരത്ത് വോൾടയർ ഇങ്ങനെ എഴുതി
വെച്ചിരിക്കുന്നു നിങ്ങൾ പറയുന്നതിനോട്
എനിക്ക് യോജിപ്പില്ലായിരിക്കാം പക്ഷെ നിങ്ങൾക്ക്
അതു പറയാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ഞാൻ
എൻറെ ജീവൻ ബലി നല്കാൻ ഒരുക്കമാണ് ... ആ
വരികളെ ഞാൻ ഹൃദയം കൊണ്ട് ചുംബിച്ചു അന്നു
ഞാൻ പാടിയ വരികളാണിത് ...
മനുഷ്യ മനസുകളെ
അകന്നതെന്താണ്
സ്നേഹം മടുത്തുവോ
സ്വാർത്ഥത ഇനി മതിയോ ...?
ഇനി എന്നെ പറ്റി നിങ്ങൾ പറയു ....
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം