2017, മാർച്ച് 30, വ്യാഴാഴ്‌ച

ഇത് മതകച്ചവടത്തിൻ്റെ കാലം!


ഇത് മതകച്ചവടത്തിൻ്റെ കാലം!
------------------------------------------------
വരുക
മന്ദ ബുദ്ധികളേ, വരുക
അന്ധവിശ്വാസികളേ,
ഇതിലേയിതിലേ....വരുക.
മത
കച്ചവടത്തിൻ്റെ
പുതിയ മുഖങ്ങളുമായി
പുരോഹിതരിതാ മാടിവിളിക്കുന്നു.
അമ്മയും അച്ചനും
മൗലാനയും ചേർന്ന്
മതേതര സംഗീതം പാടുമ്പോൾ
വന്നു വീഴുന്ന കോടികൾക്ക് കണക്കില്ല!!
അവർക്കു വേണ്ടി
തണൽ വിരിക്കാൻ മതമില്ലാത്ത
അധികാരികളും മുന്നിലുണ്ട്!!!
ഒരു
ജനതയെ
ഇരുട്ടിൽ തളച്ച്
കോടികൾ വാരാൻ
ചാണകത്തിലോ സംസമിലോ
വീഞ്ഞിലോ മുക്കിയ
ഒരു തുണ്ട് നൂലുമാത്രം മതി!!
അ വിശുദ്ധ നൂലെടുത്ത്
കാട്ടിൽ ചെന്ന്
കാലും നീട്ടി ഇരുന്നാൽ
കാൽക്കൽ വന്നു വീഴും
മൂഢവിശ്വാസികൾ .
പുരോഹിതനൊരു
മുടി വീണുകിട്ടിയാൽ
അതു കൊണ്ടവൻ
പൊൻമാളിക
തീർക്കുന്നതു കാണാം!
കാലം
പിന്നെയും ഒരു പാട്
കറുത്തിരിക്കുന്നു .
സൽ
സന്താനത്തിനായി
ആദ്യരാത്രിയിൽ വധുവിനെ
സിദ്ധനു കാഴ്ചവെച്ച് ജപിച്ചിരിക്കുന്ന
സന്താന ശാസ്ത്ര
വിദഗ്ദ്ധനൊരു കടംകഥയല്ല ഇന്ന്!
പാതിരാത്രിയിൽ
ഇവിടെ
സൂര്യനുദിക്കാത്തത്
സൂര്യനു
നാണമായ്തു കൊണ്ടാണ്!!
<><><><><><><><><><><><>
സുലൈമാൻ പെരുമുക്ക്

2017, മാർച്ച് 26, ഞായറാഴ്‌ച

പിത്തലാട്ടം


പിത്തലാട്ടം
_____________
മോദി
മഹാനാണെന്നു പറയാൻ
ഒരുപാട് പരസ്യം ചെയ്തിട്ടുo
ആരും പറഞ്ഞില്ല!
എങ്കിൽ
*യോഗിയേക്കാൾ നല്ലവൻ
മോദിയാണെന്നു പറയട്ടെ -
യെന്നാണ് പുതിയ തന്ത്രം!!
അല്ലെങ്കിൽ
മൂർഖൻ പാമ്പിനെക്കാൾ വിഷം
രാജവെമ്പാലക്കാണെന്നും അല്ല,
അത് തിരിച്ചാണെന്നും പറഞ്ഞ്
ജനം തർക്കിച്ചു നിൽക്കട്ടെ.
അതിനിടയിൽ
കാളകൂടവും
തീക്കനലും ചേർത്ത്
കറുത്ത മതിലൊരുക്കാമെന്നത്
ഫാഷിസ്ററ് നിഗൂഢതയാണ് !
ഓർക്കുക
ഇനിയുള്ള കാലം
എല്ലാവരും വേലായുധനും
വാവാ സുരേഷിനും പഠിക്കണം.
കാരണം
ഊതിയാൽ മരിച്ചുവീഴുന്ന
സർപ്പങ്ങളാണ് മുറ്റത്ത്
പത്തി വിടർത്തിയാടുന്നത്.
കൊത്തിയാൽ
എന്നോ മരിച്ചു പോയെന്ന്
വിദഗ്ദ്ധർ വിധിയെഴുതും !!
__________________________
* യു.പി മുഖ്യമന്ത്രിയായി അധികാരമേറ്റ
തീവ്രഹിന്ദുത്വ വാദിയായ യോഗി
ആദിത്യ നാഥ്.
ചേർത്തുവായിക്കാം...അജ്മീർ സ്‌ഫോടന കേസിൽ രണ്ട് പ്രതികൾക്ക് എൻ.ഐ.എ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികളായ ബാവീഷ് പട്ടേൽ, ദേവേന്ദ്ര ഗുപ്ത എന്നിവർക്കാണ് ശിക്ഷ. കേസിലെ മറ്റൊരു പ്രതിയായ സുനിൽ ജോഷി വിചാരണക്കിടെ മരിച്ചിരുന്നു. അന്ന്
ഇന്ത്യൻ മുജാഹിദീൻ ഏറ്റെടുത്തതായി
രുന്നു, ഇന്ന് ശിക്ഷിച്ചത് RSS കാരെയാണ്!
അപ്പൊ രണ്ടും ഒന്നാണെന്ന് മനസ്സിലാക്കാം.
<><><><><><><><><><>
സുലൈമാൻ പെരുമുക്ക്‌

നാണം കെട്ടവർ !


നാണം കെട്ടവർ !
----------------------------
ചില
നാണം കെട്ടവർ
പച്ച നിറത്തിൽ
എഴുതി വെച്ചിരിക്കുന്നു,
ഞങ്ങളുള്ളതുകൊണ്ടാണ്
ഇവിടെ കലാപമില്ലാത്തതെന്ന്!
വേറെ ചിലർ
ചുവന്ന ചായത്തിൽ
എഴുതിക്കൊണ്ടിരിക്കുന്നു,
ഞങ്ങളാണ് നിങ്ങളുടെ
കാവൽക്കാരെന്ന് !!
പിന്നെ
വായ്പ്പാട്ടുകാരുടെ പാട്ട്,
അത് ജനം
പണ്ടേ കേട്ടു മടുത്തതാണ്.
ഇവരൊക്കെ
ആരാണെന്നത് ഇവിടെ
തെരുവുകളിൾ രക്തം കൊണ്ട്
എഴുതി വെച്ചിട്ടുണ്ട്.
അതു കണ്ട്
ഹൃദയം പൊട്ടി മരിച്ച
അമ്മമാരുടെ കണക്ക്
ഈ തെരുവുകൾ തന്നെ പറയും.
സത്യത്തിൽ
ഇവർക്കും ഇവരുടെ
ചാർച്ചക്കാർക്കും
പേപിടിച്ചതുപോലെ
മറ്റുള്ളവർക്കും പേ
പിടിക്കാത്തതു കൊണ്ടാണ്
ഇവരൊക്കെ ഇവിടെ ജീവിക്കുന്നത്!!!
നിറങ്ങളിൽ*
ഇന്ന് കടുത്ത നിറം
കാവിക്കാണ്,**
അതാണിന്ന്
പൊതുബോധത്തെ
വേട്ടയാടുന്നത്.

വീര വാദക്കാർക്കത്
നോക്കി നിൽക്കാൻ പോലും
ഇന്ന് ധൈര്യമില്ല!
എന്നിട്ടും
പാഴ് ജന്മങ്ങൾ
വയറ്റത്തടിച്ചു പാടുന്നു
ഞങ്ങളാണ് നിങ്ങളുടെ
നല്ല രക്ഷകരെന്ന് !!
കാലം
അവരോട്
ചോദിക്കുന്നുണ്ട്,
ഇനിയെങ്കിലും
നന്നായിക്കൂടെയെന്ന് -
പക്ഷേ,
അവരൊന്നും കേൾക്കുന്നില്ല
കാരണം
അഹങ്കാരം അവരുടെ
കാതടച്ചിരിക്കുന്നു .
<><><><><><><><><><>
* രാഷ്ട്രീയ കളരിമുറ്റത്ത്
ചുവപ്പും പച്ചയുO... ഒരു
നൂറ്റാണ്ട് വെറുതെ കളഞ്ഞു,
ഇവരിന്ന് യാചകരായ ജന്മിമാരാണ്!
വെറും ഒരു ചെറിയ തുരുത്തിലെ
അടിമ മനസ്സുകളിൽ
മാത്രമാണവർക്ക് അഭയമുള്ളത്!
**ബുദ്ധികൾ മയങ്ങിക്കിടക്കുമ്പോൾ
കുബുദ്ധികൾ ഒററയ്ക്ക് കളിച്ചു
ജയിക്കുന്ന കാലമാണിത്, അതാണ്
യു.പിയും മറ്റുo വിളിച്ചു പറഞ്ഞത്!!
--------------------------------------
സുലൈമാൻ പെരുമുക്ക്

പൊതു ബോധവും കാവിഭീകര തയും

പൊതു ബോധവും കാവിഭീകരതയും
<><><><><><><><><><><><><>
പൊതു
ബോധത്തിൻ്റെ
കണ്ണും കാതുമാണ്
കാവിഭീകരർ ആദ്യം കട്ടെടുത്തത്!

അങ്ങനെയാണ്
നമുക്കൊന്നും
നഷ്ടപ്പെടുന്നില്ലെന്ന ചിന്ത
പൊതുബോധത്തിൻ്റെ സ്വന്തമായത്.

ഇനി
ഹൃദയം കൂടി
ചൂഴ്ന്നെടുത്താൽ
നാട് നിന്നു കത്തും -

കത്തുമ്പോൾ
അതിൻ്റെ കൊടുംചൂടിൽ
പൊതുബോധവും
ഉരുകില്ലെന്ന് ആര് കണ്ടു?

പൊതുബോധം
സ്വയം ഉണർന്നാൽ നല്ലത്,
ഉണർത്തുപാട്ടുമായി യാചകരാരും
ഇവിടെ വരാനില്ല!!!
~ ~ ~ ~ ~ ~ ~ ~~~~~
സുലൈമാൻ പെരുമുക്ക്