2015, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

കവിത:ഹജ്ജിന്റെ ആത്മാവ്‌കവിത
———
   ഹജ്ജിന്റെ ആത്മാവ്‌
—————————
ജനലക്ഷങ്ങളില്‍
രാജാക്കന്‍മാരുണ്ട്‌
പണ്ഡിതരുണ്ട്‌
മഹബുദ്ധിജിവികളുണ്ട്‌—
പക്ഷേ, അവർ
അവരിലൊരാള്‍ മാത്രമാണ്‌.
പ്രാർത്ഥനക്കായ്‌
വിളിയാളമെത്തുമ്പോള്‍
കുശിനിക്കാരന്റെ
കാല്‍ചുവട്ടിലായിരിക്കാം
രാജാവ്‌ തലവെക്കുന്നത്‌
തൂപുകാരന്‍
ശൗചാലയത്തില്‍—
നിന്നെത്തുന്നതുകാത്ത്‌
മഹാപണ്ഡിതന്‍
വരിനില്‍ക്കുന്നതുകാണാം
വെള്ളക്കാരന്റെ
ചുമലില്‍ മുട്ടിനില്‍ക്കുന്ന
കറുത്തവന്‍
സ്വന്തം സഹോദരനാണ്‌
വിണ്ണില്‍
ഗോളങ്ങളെപോല്‍
മണ്ണിലാ തിരുമുറ്റത്ത്‌
ആണുംപെണ്ണു
ഇടംവെക്കുന്നത്‌
സുന്ദരക്കാഴ്‌ചയാണ്‌
സ്‌നേഹവും സഹനവും
സാഹോദര്യവും
പൂത്തുനില്‍ക്കുന്ന
ആത്മിയലോകത്തുനിന്ന്‌
ഹാജിമാരത്‌ നെഞ്ചിലേറ്റി
പറന്നെത്തുമ്പോള്‍
നാട്‌ പൂങ്കാവനമായിടും.....
———————————
  സുലൈമാന്‍ പെരുമുക്ക്‌

2015, സെപ്റ്റംബർ 15, ചൊവ്വാഴ്ച

കവിത:ഐ ലന്‍ കുർദി*

 

കവിത
................
     ഐ ലന്‍ കുർദി*
    ———————
മോനെ ഐ ലന്‍,
നീ മഹാഭാഗ്യവാന്‍
നീ നേരത്തെ
സ്വർഗത്തിലെത്തി
കടല്‌ നിന്റെ
ഉയിരെടുത്തതല്ല
കരിനാഗങ്ങള്‍
നിന്നെ മുക്കിക്കൊന്നതാണ്‌
പൂക്കളിലെല്ലാം
അസഹ്യമായ
ദുർഗന്ധമെത്രെ
ശുദ്ധമായ
പട്ടില്‍പൊതിഞ്ഞാണ്‌
ഉഗ്രവിശം
വിറ്റഴിക്കുന്നതിന്ന്‌
മോനെ....
നിന്റെ മൗനം
വാചാലമാണ്‌
നീ രക്തസാക്ഷി—
അതേ, നീ മഹാരക്കസാക്ഷി
ആയിരം താളുകളില്‍
എഴുന്നത്‌
രക്കസാക്ഷി
അരനിമിഷംകൊണ്ട്‌ പറയുന്നു
നീ കമിഴ്‌ന്നുകിടന്ന്‌
മണ്ണിനോടു പറയുന്നതിന്റെ
പ്രതിധ്വനി
താഴ്‌ട്ടുപൂട്ടിയ ഹൃദയങ്ങള്‍
തല്ലിത്തുറക്കും
പക്ഷേ
ആത്മഹത്യചെയ്‌ത
ഹൃദയങ്ങളിലിനി
ജീവന്‍ തുടിക്കുകില്ല
കാലത്തിന്റെ
ചവറ്റുകുട്ടയിലവ
പുഴുവരിച്ചുകൊണ്ടേയിരിക്കും.
————————————
*തുർക്കിയുടെ കടല്‍തീരത്ത്‌
ഓളങ്ങള്‍ താരാട്ടിയുറക്കിയ
സിറിയയുടെ അഭയാർത്ഥിയാ
യ കുഞ്ഞിന്റെപേര്‌.
...........................................................
    സുലൈമാൻ പെരുമുക്ക്