2015, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

കവിത:ഹജ്ജിന്റെ ആത്മാവ്‌



കവിത
———
   ഹജ്ജിന്റെ ആത്മാവ്‌
—————————
ജനലക്ഷങ്ങളില്‍
രാജാക്കന്‍മാരുണ്ട്‌
പണ്ഡിതരുണ്ട്‌
മഹബുദ്ധിജിവികളുണ്ട്‌—
പക്ഷേ, അവർ
അവരിലൊരാള്‍ മാത്രമാണ്‌.
പ്രാർത്ഥനക്കായ്‌
വിളിയാളമെത്തുമ്പോള്‍
കുശിനിക്കാരന്റെ
കാല്‍ചുവട്ടിലായിരിക്കാം
രാജാവ്‌ തലവെക്കുന്നത്‌
തൂപുകാരന്‍
ശൗചാലയത്തില്‍—
നിന്നെത്തുന്നതുകാത്ത്‌
മഹാപണ്ഡിതന്‍
വരിനില്‍ക്കുന്നതുകാണാം
വെള്ളക്കാരന്റെ
ചുമലില്‍ മുട്ടിനില്‍ക്കുന്ന
കറുത്തവന്‍
സ്വന്തം സഹോദരനാണ്‌
വിണ്ണില്‍
ഗോളങ്ങളെപോല്‍
മണ്ണിലാ തിരുമുറ്റത്ത്‌
ആണുംപെണ്ണു
ഇടംവെക്കുന്നത്‌
സുന്ദരക്കാഴ്‌ചയാണ്‌
സ്‌നേഹവും സഹനവും
സാഹോദര്യവും
പൂത്തുനില്‍ക്കുന്ന
ആത്മിയലോകത്തുനിന്ന്‌
ഹാജിമാരത്‌ നെഞ്ചിലേറ്റി
പറന്നെത്തുമ്പോള്‍
നാട്‌ പൂങ്കാവനമായിടും.....
———————————
  സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2015, സെപ്റ്റംബർ 18 8:11 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

 
2015, സെപ്റ്റംബർ 19 7:59 AM ല്‍, Blogger ajith പറഞ്ഞു...

അങ്ങനെ തന്നെ തുടരട്ടെ

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം