2015, സെപ്റ്റംബർ 15, ചൊവ്വാഴ്ച

കവിത:ഐ ലന്‍ കുർദി*

 

കവിത
................
     ഐ ലന്‍ കുർദി*
    ———————
മോനെ ഐ ലന്‍,
നീ മഹാഭാഗ്യവാന്‍
നീ നേരത്തെ
സ്വർഗത്തിലെത്തി
കടല്‌ നിന്റെ
ഉയിരെടുത്തതല്ല
കരിനാഗങ്ങള്‍
നിന്നെ മുക്കിക്കൊന്നതാണ്‌
പൂക്കളിലെല്ലാം
അസഹ്യമായ
ദുർഗന്ധമെത്രെ
ശുദ്ധമായ
പട്ടില്‍പൊതിഞ്ഞാണ്‌
ഉഗ്രവിശം
വിറ്റഴിക്കുന്നതിന്ന്‌
മോനെ....
നിന്റെ മൗനം
വാചാലമാണ്‌
നീ രക്തസാക്ഷി—
അതേ, നീ മഹാരക്കസാക്ഷി
ആയിരം താളുകളില്‍
എഴുന്നത്‌
രക്കസാക്ഷി
അരനിമിഷംകൊണ്ട്‌ പറയുന്നു
നീ കമിഴ്‌ന്നുകിടന്ന്‌
മണ്ണിനോടു പറയുന്നതിന്റെ
പ്രതിധ്വനി
താഴ്‌ട്ടുപൂട്ടിയ ഹൃദയങ്ങള്‍
തല്ലിത്തുറക്കും
പക്ഷേ
ആത്മഹത്യചെയ്‌ത
ഹൃദയങ്ങളിലിനി
ജീവന്‍ തുടിക്കുകില്ല
കാലത്തിന്റെ
ചവറ്റുകുട്ടയിലവ
പുഴുവരിച്ചുകൊണ്ടേയിരിക്കും.
————————————
*തുർക്കിയുടെ കടല്‍തീരത്ത്‌
ഓളങ്ങള്‍ താരാട്ടിയുറക്കിയ
സിറിയയുടെ അഭയാർത്ഥിയാ
യ കുഞ്ഞിന്റെപേര്‌.
...........................................................
    സുലൈമാൻ പെരുമുക്ക് 

3 അഭിപ്രായങ്ങള്‍:

2015, സെപ്റ്റംബർ 16 1:02 AM ല്‍, Blogger Cv Thankappan പറഞ്ഞു...

നൊമ്പരപ്പെടുത്തുന്ന കവിത
ആശംസകള്‍

 
2015, സെപ്റ്റംബർ 18 8:16 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

അതെ ആ കുഞ്ഞുമോൻ എന്തൊക്കയോ ലോകത്തോട്‌ വിളിച്ചു പറയുന്നുണ്ട്പക്ഷെ എത്ര പേർ ചെവികൊടുക്കും ??? വായനക്കും അഭിപ്രായത്തിനും നന്ദി തങ്കപ്പേട്ടാ

 
2015, സെപ്റ്റംബർ 19 8:47 AM ല്‍, Blogger ajith പറഞ്ഞു...

അവന്‍ ലോകത്തിന്റെ കണ്ണ് തുറപ്പിച്ചു. കുറച്ചുകാലത്തേക്കെങ്കിലും!

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം