2015, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

കവിത :എന്റെ നാട്‌


കവിത
———
     എന്റെ നാട്‌
    ...........................
എന്റെ നാട്‌
ഇത്‌ എന്റെ നാട്‌
എന്റെമ്മ എന്നെ
പെറ്റനാട്‌
തായ്‌നാടിന്‍ മണ്ണ്‌
നെഞ്ചോട്‌ ചേർത്ത്‌
ഉറക്കെപ്പറയട്ടെ
എന്റെ നാട്‌,ഇത്‌ എന്റെനാട്‌
സ്വാതന്ത്യ്രമെന്തന്നു
എന്നെപ്പഠിപ്പിച്ച
രാഷ്ട്രപിതാവിനു നന്ദിചൊല്ലാം
സ്വാതന്ത്യ്രചിന്തകള്‍
വാരി വിതറിയ
നഹൃറുവിന്നായിരം
നന്ദിയോതാം
എന്റെ നാട്‌
ഇത്‌ എന്റെനാട്‌
എന്റെ നാടിന്നായി
രക്തം ചിന്തിയ
രക്തസാക്ഷികളെ
ഓർക്കുന്നു ഞാന്‍
അങ്ങേയറ്റത്തു
ഉന്നതർ ഉണ്ടേറെ
ഇങ്ങേയറ്റത്തു
സാധുക്കളുണ്ടേറെ
ഓർക്കുന്നു ഓർക്കുന്നു
സർവ്വരേയും ഞാന്‍
ഓർമയില്‍
സൂക്ഷിക്കുമെന്നുമെന്നും
എന്റെ നാട്‌
ഇത്‌ എന്റെനാട്‌.....
...............
ആയിരമായിരം
നന്ദിയോതുന്നു ഞാന്‍—
സേ്‌നഹ പതാക
കയ്യിലേന്തീ
വർണ,വർഗങ്ങളില്‍
അതിരുകള്‍ ഉയരാതെ
വംശ നാശത്തിന്റെ
കനലുകള്‍ എരിയാതെ
എന്റെ നാടെന്നുമെ
തെളിയട്ടെ പാരിതില്‍,
തെളിയട്ടെ തെളിയട്ടെ
എന്നെന്നും പാരിതില്‍.
എന്റെ നാട്‌
ഇത്‌ എന്റെ നാട്‌....
—————————
സുലൈമാന്‍ പെരുമുക്ക്‌

2015, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

കവിത :സൂക്ഷിക്കുക

കവിത
...............
       സൂക്ഷിക്കുക
     ——————
സൂക്ഷിക്കുക
എന്നസന്ദേശം
കിട്ടിയപ്പോള്‍
ഞാന്‍ ഞെട്ടിയില്ല
കാരണം
ഞെട്ടുന്ന സാധനം
പണ്ടേ ഞാന്‍
പൊട്ടിച്ചെറിഞ്ഞതാണ്‌
എന്റെ നട്ടെല്ല്‌
ഞാന്‍ കട്ടെടുത്തതല്ല,
കടംകൊണ്ടതല്ല,
യാചിച്ചു നേടിയതുമല്ല
പിന്നെ എങ്ങനെയാണത്‌
താന്തോനികള്‍ക്കും
തെമ്മാടികള്‍ക്കും
മുന്നില്‍ വളയുന്നത്‌
ഇത്രകാലം
ജീവിക്കാമെന്ന്‌
ഞാന്‍ ഉടയതമ്പുരാന്‌
വാക്കു നല്‍കിയിട്ടില്ല
പക്ഷേ,
ജീവിതകാലമത്രയും
നീതിയുടെ പക്ഷം
ചേർന്നു നില്‍ക്കുമെന്ന്‌
ഞാനുറപ്പിച്ചിരിക്കുന്നു
കാലത്തിന്റെ
കൈവെള്ളയില്‍ ഞാന്‍
മൈലാഞ്ചികൊണ്ട്‌ എഴുതട്ടെ,—
നിങ്ങള്‍
ശരിയായിരിക്കാം
ഞാന്‍ തെറ്റായിരിക്കാം
പക്ഷേ,എന്റെ
അറിവും അനുഭവവും
എന്നെ പഠിപ്പിക്കുന്നത്‌
ഇതു ശരിയെന്നാണ്‌
എങ്കിലും
ഞാനറിഞ്ഞ
ശരികേടുകളെ
കുഴിച്ചുമൂടുകില്ലൊരിക്കലും
അത്‌ എന്റെ നീതി
എന്നെ പഠിപ്പിച്ച നീതീ
അതേ,അതാണ്‌
ദൈവീക നീതി.
~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌