2015 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

കവിത :എന്റെ നാട്‌


കവിത
———
     എന്റെ നാട്‌
    ...........................
എന്റെ നാട്‌
ഇത്‌ എന്റെ നാട്‌
എന്റെമ്മ എന്നെ
പെറ്റനാട്‌
തായ്‌നാടിന്‍ മണ്ണ്‌
നെഞ്ചോട്‌ ചേർത്ത്‌
ഉറക്കെപ്പറയട്ടെ
എന്റെ നാട്‌,ഇത്‌ എന്റെനാട്‌
സ്വാതന്ത്യ്രമെന്തന്നു
എന്നെപ്പഠിപ്പിച്ച
രാഷ്ട്രപിതാവിനു നന്ദിചൊല്ലാം
സ്വാതന്ത്യ്രചിന്തകള്‍
വാരി വിതറിയ
നഹൃറുവിന്നായിരം
നന്ദിയോതാം
എന്റെ നാട്‌
ഇത്‌ എന്റെനാട്‌
എന്റെ നാടിന്നായി
രക്തം ചിന്തിയ
രക്തസാക്ഷികളെ
ഓർക്കുന്നു ഞാന്‍
അങ്ങേയറ്റത്തു
ഉന്നതർ ഉണ്ടേറെ
ഇങ്ങേയറ്റത്തു
സാധുക്കളുണ്ടേറെ
ഓർക്കുന്നു ഓർക്കുന്നു
സർവ്വരേയും ഞാന്‍
ഓർമയില്‍
സൂക്ഷിക്കുമെന്നുമെന്നും
എന്റെ നാട്‌
ഇത്‌ എന്റെനാട്‌.....
...............
ആയിരമായിരം
നന്ദിയോതുന്നു ഞാന്‍—
സേ്‌നഹ പതാക
കയ്യിലേന്തീ
വർണ,വർഗങ്ങളില്‍
അതിരുകള്‍ ഉയരാതെ
വംശ നാശത്തിന്റെ
കനലുകള്‍ എരിയാതെ
എന്റെ നാടെന്നുമെ
തെളിയട്ടെ പാരിതില്‍,
തെളിയട്ടെ തെളിയട്ടെ
എന്നെന്നും പാരിതില്‍.
എന്റെ നാട്‌
ഇത്‌ എന്റെ നാട്‌....
—————————
സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2015 ഓഗസ്റ്റ് 15, 12:44 AM-ന് ല്‍, Blogger ajith പറഞ്ഞു...

പ്രിയനാട്

 
2015 ഓഗസ്റ്റ് 16, 8:02 AM-ന് ല്‍, Blogger Cv Thankappan പറഞ്ഞു...

ഇത്‌ എന്‍റെ നാട്.
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം