2015, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

കവിത :സൂക്ഷിക്കുക

കവിത
...............
       സൂക്ഷിക്കുക
     ——————
സൂക്ഷിക്കുക
എന്നസന്ദേശം
കിട്ടിയപ്പോള്‍
ഞാന്‍ ഞെട്ടിയില്ല
കാരണം
ഞെട്ടുന്ന സാധനം
പണ്ടേ ഞാന്‍
പൊട്ടിച്ചെറിഞ്ഞതാണ്‌
എന്റെ നട്ടെല്ല്‌
ഞാന്‍ കട്ടെടുത്തതല്ല,
കടംകൊണ്ടതല്ല,
യാചിച്ചു നേടിയതുമല്ല
പിന്നെ എങ്ങനെയാണത്‌
താന്തോനികള്‍ക്കും
തെമ്മാടികള്‍ക്കും
മുന്നില്‍ വളയുന്നത്‌
ഇത്രകാലം
ജീവിക്കാമെന്ന്‌
ഞാന്‍ ഉടയതമ്പുരാന്‌
വാക്കു നല്‍കിയിട്ടില്ല
പക്ഷേ,
ജീവിതകാലമത്രയും
നീതിയുടെ പക്ഷം
ചേർന്നു നില്‍ക്കുമെന്ന്‌
ഞാനുറപ്പിച്ചിരിക്കുന്നു
കാലത്തിന്റെ
കൈവെള്ളയില്‍ ഞാന്‍
മൈലാഞ്ചികൊണ്ട്‌ എഴുതട്ടെ,—
നിങ്ങള്‍
ശരിയായിരിക്കാം
ഞാന്‍ തെറ്റായിരിക്കാം
പക്ഷേ,എന്റെ
അറിവും അനുഭവവും
എന്നെ പഠിപ്പിക്കുന്നത്‌
ഇതു ശരിയെന്നാണ്‌
എങ്കിലും
ഞാനറിഞ്ഞ
ശരികേടുകളെ
കുഴിച്ചുമൂടുകില്ലൊരിക്കലും
അത്‌ എന്റെ നീതി
എന്നെ പഠിപ്പിച്ച നീതീ
അതേ,അതാണ്‌
ദൈവീക നീതി.
~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2015, ഓഗസ്റ്റ് 11 1:37 AM ല്‍, Blogger Cv Thankappan പറഞ്ഞു...

നിര്‍ഭയമായി നീതിയുടെ വഴിയിലൂടെ നീങ്ങാന്‍ ശക്തിനല്‍കട്ടെ!
ആശംസകള്‍

 
2015, ഓഗസ്റ്റ് 11 6:35 AM ല്‍, Blogger ajith പറഞ്ഞു...

ഭയമാണ് പ്രബലന്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം