കവിത:നഗ്നസത്യം
ചെയ്യുമെന്നു പറഞ്ഞാല്‍
ചെയ്‌തെന്നു
നിങ്ങള്‍ കരുതണം
ഭീരുക്കളാണെങ്കിലും
ഞങ്ങള്‍ക്കതു
ചെയ്യാന്‍ കഴിയും
ഉറങ്ങിക്കിടക്കുകയാണ്,
പോരാ നിങ്ങള്‍
നിരായുധരുമാണ്.
ഈ കൈകളില്‍കിടന്ന്
നിങ്ങള്‍
ഞെരുങ്ങിയമരുന്നത്
ഞങ്ങള്‍ കണ്ട്
ആനന്ദിക്കട്ടെ
ആരെ ഭയക്കണം?
സമൂഹമനസ്സാക്ഷിയെ
ഞങ്ങള്‍ നേരത്തേ
കട്ടെടുത്തിരിക്കുന്നു!
ഒരു സത്യം
ഉറക്കെപ്പറയട്ടെ
നമിക്കുന്ന
ദൈവങ്ങളാണ്
ഞങ്ങളെ
ആശീർവ്വദിക്കുന്നത്.
..............................
സുലൈമാന്‍ പെരുമുക്ക്