2015, മാർച്ച് 16, തിങ്കളാഴ്‌ച

കവിത:ജീവിതം



കവിത
~~~~~
ജീവിതം
—————
നീ കരഞ്ഞുകൊണ്ടാണ്‌
മണ്ണില്‍
പിറന്നുവീണത്‌
അന്ന്‌ നിന്നെ
കണ്ടവരെല്ലാവരും ചിരിച്ചു

നീ ചിരിച്ചുകൊണ്ടാണ്‌
വിടപറയേണ്ടത്‌
എങ്കില്‍ നിനക്ക്‌
ചുറ്റുംകൂടിയവർ കരയും
നാളയെകുറിച്ച്‌
വ്യാമോഹങ്ങള്‍ നല്‍കുന്ന
ലോട്ടറിക്കാരൻറെ
പാഴ്‌മൊഴിയല്ല ജീവിതം
വിശപ്പിൻറെ
വിളി കേള്‍ക്കാത്ത
താളംതെറ്റിയ
ആത്‌മീയതയുമല്ല ജീവിതം
കണ്ണീരും
പുഞ്ചിരിയും
ഇണചേരുമ്പോള്‍
പിറന്നുവീഴുന്ന
സുന്ദര സ്വപ്‌നത്തിൻറെ
യാഥാർത്ഥ്യമാണ്‌ ജീവിതം
മുഖസ്‌തുതി കേള്‍ക്കാന്‍
ദാഹിക്കുന്നവനും
വിമർശനത്തെ
ഭയക്കുന്നവനും
നീർക്കുമിളയാണ്‌
സ്വന്തത്തിനു വേണ്ടി
ജീവിക്കുന്നവന്‍
ജീവിക്കുന്നേയില്ല
അപരനു വേണ്ടി
ജീവിക്കുന്നവന്‍
എന്നന്നും ജീവീക്കുന്നു.
................................................
സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2015, മാർച്ച് 17 7:01 AM ല്‍, Blogger ajith പറഞ്ഞു...

സ്നേഹത്തിലധിഷ്ഠിതമായൊരു ജീവിതം. അത്രയേ വേണ്ടൂ

 
2015, മാർച്ച് 19 10:49 AM ല്‍, Blogger Cv Thankappan പറഞ്ഞു...

"അവനവനാത്മസുഖത്തിനാചരിക്കുന്നവ-
യപരനു സുഖത്തിനായ് വരേണം"
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം