2015, മാർച്ച് 17, ചൊവ്വാഴ്ച

കവിത:നഗ്നസത്യം

കവിത
~~~~~
        നഗ്നസത്യം
       —————
നിങ്ങളെയൊക്കെ
നോക്കുകുത്തികളാക്കി
ഞങ്ങളതു ചെയ്യും
ഞങ്ങളതു
ചെയ്യുമെന്നു പറഞ്ഞാല്‍
ചെയ്‌തെന്നു
നിങ്ങള്‍ കരുതണം
നട്ടെല്ലില്ലെങ്കിലും
ഭീരുക്കളാണെങ്കിലും
ഞങ്ങള്‍ക്കതു
ചെയ്യാന്‍ കഴിയും
കാരണം നിങ്ങള്‍
ഉറങ്ങിക്കിടക്കുകയാണ്‌,
പോരാ നിങ്ങള്‍
നിരായുധരുമാണ്‌.
കറപുരണ്ട
ഈ കൈകളില്‍കിടന്ന്‌
നിങ്ങള്‍
ഞെരുങ്ങിയമരുന്നത്‌
ഞങ്ങള്‍ കണ്ട്‌
ആനന്ദിക്കട്ടെ
ഇനി ഞങ്ങള്‍
ആരെ ഭയക്കണം?
സമൂഹമനസ്സാക്ഷിയെ
ഞങ്ങള്‍ നേരത്തേ
കട്ടെടുത്തിരിക്കുന്നു!
ഇനി ഞങ്ങള്‍
ഒരു സത്യം
ഉറക്കെപ്പറയട്ടെ
ഇന്നു നിങ്ങള്‍
നമിക്കുന്ന
ദൈവങ്ങളാണ്‌
ഞങ്ങളെ
ആശീർവ്വദിക്കുന്നത്‌.
............................................
   സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2015, മാർച്ച് 17 10:59 AM ല്‍, Blogger ajith പറഞ്ഞു...

ദൈവം വസിക്കുന്ന ഹൃദയങ്ങളെവിടെ!

 
2015, മാർച്ച് 19 10:45 AM ല്‍, Blogger Cv Thankappan പറഞ്ഞു...

സമൂഹമനസ്സാക്ഷിയെ ഞങ്ങള്‍ നേരത്തെ കട്ടെടുത്തിരിക്കുന്നു!

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം