കവിത
~~~~~
വിചാരണ
—————
ആരോടും
സമ്മതം ചോദിക്കാതെ
ലോകം അവസാനിച്ചു
പിന്നെ എല്ലാവരും
ഞെട്ടിയുണർന്നു
കൂട്ടത്തില്‍
മൗലാനയും ഉണർന്നു
ആലിമുല്‍
അല്ലാമയാണെങ്കിലും
ഖബറിലെ ചോദ്യത്തില്‍
നിന്ന് രക്ഷപ്പെടാന്‍
തല്‍ക്കീന്‍* കേള്‍ക്കേണ്ടിവന്നു
ഹോ എന്തൊരു
തിരക്കാണിവിടെ
കള്ളന്മാരും കൊള്ളക്കാരും
ഭീകരന്മാരും
എല്ലാവരുമുണ്ട്
തിരക്കിനിടയിലും
ശിഷ്യൻറെ ഒരു ചോദ്യം
മുള്ളുംകെട്ട് കട്ടവന്‍
ഈ തിരക്കിലുടെ
എങ്ങനെപോകും ഉസ്‌താദേ?
ഉസ്‌താദ്:കാളവണ്ടി
കട്ടവനും
ഇവിടെ കാണും ഹംക്കേ....
വിചാരണതുടങ്ങി
ചോദ്യം മലയാളക്കരയിലേക്ക്,
കരാറുകള്‍ ലംഘിച്ച്
പുഞ്ചിരിച്ച് നടക്കുന്ന
പണ്ഡിതനാര്?
തികഞ്ഞ
മൗനത്തിനിടയില്‍
കരാർ കെട്ടുകള്‍
വന്നു വീണത്
മൗലാനയുടെ തലയിലാണ്
പിന്നെയുംചോദ്യം
നാരിമാർക്ക്
പള്ളി വിലക്കി,
വിദേശ നാരിമാർക്കായി
ഇമാമായി നിന്ന
മഹാനെവിടെ?
അണികളുരുവിട്ടു
അല്ലാഹു അക്ക്‌ബർ...
ചോദ്യം വീണ്ടും
ചേകനൂരിനെ
കൊന്നതാര്?
ആരും ഉത്തരം പറഞ്ഞില്ല
മൗലാന ഉറക്കെപ്പറഞ്ഞു
ഞാനല്ല പടച്ചോനേ....
അവസാന ചോദ്യം
ലോകത്തോടായിരുന്നു
ഗുജറാത്ത് കലാപം
അറിയാത്തവർ നില്‍ക്കുക
മറുപടിയായി
എഴുനേറ്റു നില്‍ക്കാന്‍
മോദിയുടെ
തൊട്ടടുത്തിരുന്ന
മൗലാന മാത്രമാണുണ്ടായത്!
~~~~~~~~~~~~~~~~~~~~
*ഖബറടക്കിയ ശേഷം
അരികിലിരുന്നുകൊണ്ട്
പറഞ്ഞുകൊടുക്കും;
ദൈവമാര്,മതമേത്,
പ്രവാചകനേത്,
വേദമേത് തുടങ്ങിയ
ചോദ്യങ്ങളും ഉത്തരങ്ങളും.
(ഇത് പ്രവാചക മാതൃകയല്ല)
————————————
സുലെമാന്‍ പെരുമുക്ക്
...................................................