2014, നവംബർ 26, ബുധനാഴ്‌ച

കവിത:അത്ഭുത ബാലന്‍



കവിത
~~~~~
      അത്ഭുത ബാലന്‍
     ————————
ആദ്യമായ്‌
കണ്ടൊരു കഴ്‌ചയാണ്‌
അത്‌ മദ്രസവിട്ട്‌
വരുമ്പൊഴാണ്‌
അത്ഭുതക്കാഴ്‌ച
കണ്ടതു അപ്പടി
ചൊല്ലുവാനായവന്‍
ഓടിയെത്തി
ആദ്യമായ്‌
അക്കഥ ആരോടുചൊല്ലും
ഉമ്മയോടോ,അതൊ ഉപ്പയോടോ
ഉമ്മറപ്പടിയില്‍
ഇരിക്കുന്ന ഉപ്പയെകണ്ടവന്‍
പൊട്ടിച്ചിരിച്ചിരിച്ചു ചെന്നൂ
പൊട്ടിച്ചിരിച്ചു
വന്നൊരാ പൈതലെ
വാരിപ്പുണർന്നുപ്പ
കാര്യമാരാഞു
അത്ഭുതത്തോടവന്‍
ചൊല്ലിയാകാതില്‍
മദ്രസവിട്ട്‌
വരുംവഴിയില്‍ ഞാന്‍
കണ്ടു എന്റുപ്പാ
മലക്ക്‌ പോകുന്നത്‌
വാക്കുകളൊക്കെ
പറഞ്ഞുതീരുംമുന്നെ
പുത്രന്റെ കണ്‌കളില്‍
മുത്തമിട്ടായിരം
മുത്തമിട്ടു മോനെ
വാരിയെടുത്തു
ഉയർത്തിപ്പിച്ചു
ഉറക്കെപ്പറഞ്ഞു
മലക്ക്‌ *പോകുന്നത്‌
കണ്ടു എന്റെ മകന്‍
ഉറക്കത്തിലെന്നും
ചിരിക്കാറുണ്ടവന്‍
ബന്ധു,മിത്രങ്ങള്‍
ഓടിയെത്തി പിന്നെ—
കേട്ടവർ കേട്ടവർ
ഓടിയെത്തി
ചുംബനമേറ്റു
തളന്ന ബാലന്റെ
അരികിലായ്‌ പണക്കിഴി
കുമിഞ്ഞുകൂടി
ബോധം തെളിഞ്ഞൊരാ—
ബാലന്‍ പറഞ്ഞ
കഥ കേട്ടനേരം
തല താഴ്‌ത്തിയെ ജനം
മലക്കു പോകുന്നത്‌
വിവരിച്ചു ബാലന്‍
കറുകറുത്തുള്ളൊരു
തുണിയുടുത്തുള്ളൊരാള്‍
കഴുത്തില്‍ മാലയും
തലയില്‍ ചുമടുമായ്‌
സ്വാമിയെ അയ്യപ്പൊ...
എന്നു ചൊല്ലിക്കൊണ്ട്‌
മലക്കു പോകുന്നത്‌
കണ്ടു ഞാനുപ്പാ
ചിന്തിക്കുവാനും
വായിക്കുവാനും
ചൊല്ലുന്ന ഗ്രന്ഥം**
പുണ്യത്തിനായ്‌ മാത്രം
മനഃപാഠമാക്കുകില്‍
അന്ധത കൂടെപ്പിറപ്പായ്‌
പിന്തുടരും
~~~~~~~~~~~~~~~~~~
കടപ്പാട്‌:വാട്‌സപ്പിൽവന്ന
ഒരു കഥയോട്‌.
*ഇസ്‌ലാമിക ഭാഷയില്‍
മലക്ക്‌ എന്നാല്‍ മാലാഖ.
**ഖുർആന്‍
.......................................................
സുലൈമാന്‍ പെരുമുക്ക്‌

4 അഭിപ്രായങ്ങള്‍:

2014, നവംബർ 26 9:56 AM ല്‍, Blogger ajith പറഞ്ഞു...

ഹഹഹ...
മലക്ക് ഇങ്ങനെയും പോകും. അല്ലേ!!

 
2014, നവംബർ 26 10:21 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ഇരുട്ട് പരന്നു കിടക്കുകയല്ലേ .....കഥ

പറയുന്നതിനു മുമ്പ് ആകുട്ടി മരിച്ചിരുന്നെങ്കിൽ പുതിയൊരു ദിവ്യൻ ജനിക്കുമായിരുന്നു .....ആദ്യ വായനക്കും

അഭിപ്രായത്തിനും നന്ദി അജിത്തെട്ടാ ....



 
2014, നവംബർ 26 9:01 PM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

അന്ധവിശ്വാസവും, ചിന്തയില്ലായ്മകളുമാണ്‌ സമൂഹത്തിൽ ഇത്തരം 'ദിവ്യജന്മ' ങ്ങളെ സൃഷ്ടിക്കുന്നത്‌. രസകരമായി അവതരിപ്പിച്ചു.


ശുഭാശംസകൾ......

 
2014, നവംബർ 29 12:32 AM ല്‍, Blogger Cv Thankappan പറഞ്ഞു...

"മലയ്ക്ക്" മലക്ക്.........
രസകരമായിട്ടുണ്ട് കവിത
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം