2014, നവംബർ 16, ഞായറാഴ്‌ച

കവിത:പൊയ് മുഖം
കവിത
.................
                      പൊയ് മുഖം 
                .................................

മോടിയിൽ തീർത്തൊരാ
 പൊയ്മുഖം തൽക്ഷണം 
വീണുടയുന്നത് തങ്ങുവതെങ്ങനേ  

മോദി ഭക്തർ 
ഒന്ന് കൂടി ഇരുന്ന് 
കാവി ചിന്തയ്ക്കു- 
മപ്പുറം കാണുക  

കാരിരുമ്പൊത്തൊരു 
ഹൃദയമുണ്ടാവുകിൽ 
തൊട്ടതു പൊന്നാക്കുവാൻ-
കഴിഞ്ഞീടുമോ  

പട്ടിണിക്കാരൻറെ 
ഇന്ത്യയാണ് ഇത്-
 പാവങ്ങൾ പെരുകുന്ന  
ഇന്ത്യയാണ് 

ഇവിടെ എന്നും 
വാണു കോടിപതികൾ 
ഇവിടെ പെരുകുന്നത്  
ദരിദ്രരല്ലോ 

മന്ത്രവും തന്ത്രവും 
ഇവിടെ കൊഴുക്കുന്നു 
സമ്പന്നർക്കഭയമായ് 
 ഭരണ കേന്ദ്രം  

കുടിലിൻ നെടും-
തൂണെടുത്തുകൊണ്ട് 
ഇവിടെ കൊട്ടാര വികസനം 
തീർക്കുവത് കാണാം

ഏറെ തിളങ്ങും 
പരസ്യത്തിലെ പശു 
പറയുന്ന പാല് 
ചുരത്തുകില്ലോർക്കുക

മാധുര്യമേറുകിൽ 
പാഷാണമാകിലും 
മോന്തിക്കുടിക്കാൻ 
മത്സരിക്കും ജനം   

ഉൾക്കാഴ്ചയില്ലാത്ത -
വർക്കില്ലുയിർപ്പ് 
എന്നത് ഭാരത മക്കളിൽ കാണാം .
...........................................................................

            സുലൈമാന്‍ പെരുമുക്ക്