2014, നവംബർ 16, ഞായറാഴ്‌ച

കവിത:പൊയ് മുഖം




കവിത
.................
                      പൊയ് മുഖം 
                .................................

മോടിയിൽ തീർത്തൊരാ
 പൊയ്മുഖം തൽക്ഷണം 
വീണുടയുന്നത് തങ്ങുവതെങ്ങനേ  

മോദി ഭക്തർ 
ഒന്ന് കൂടി ഇരുന്ന് 
കാവി ചിന്തയ്ക്കു- 
മപ്പുറം കാണുക  

കാരിരുമ്പൊത്തൊരു 
ഹൃദയമുണ്ടാവുകിൽ 
തൊട്ടതു പൊന്നാക്കുവാൻ-
കഴിഞ്ഞീടുമോ  

പട്ടിണിക്കാരൻറെ 
ഇന്ത്യയാണ് ഇത്-
 പാവങ്ങൾ പെരുകുന്ന  
ഇന്ത്യയാണ് 

ഇവിടെ എന്നും 
വാണു കോടിപതികൾ 
ഇവിടെ പെരുകുന്നത്  
ദരിദ്രരല്ലോ 

മന്ത്രവും തന്ത്രവും 
ഇവിടെ കൊഴുക്കുന്നു 
സമ്പന്നർക്കഭയമായ് 
 ഭരണ കേന്ദ്രം  

കുടിലിൻ നെടും-
തൂണെടുത്തുകൊണ്ട് 
ഇവിടെ കൊട്ടാര വികസനം 
തീർക്കുവത് കാണാം

ഏറെ തിളങ്ങും 
പരസ്യത്തിലെ പശു 
പറയുന്ന പാല് 
ചുരത്തുകില്ലോർക്കുക

മാധുര്യമേറുകിൽ 
പാഷാണമാകിലും 
മോന്തിക്കുടിക്കാൻ 
മത്സരിക്കും ജനം   

ഉൾക്കാഴ്ചയില്ലാത്ത -
വർക്കില്ലുയിർപ്പ് 
എന്നത് ഭാരത മക്കളിൽ കാണാം .
...........................................................................

            സുലൈമാന്‍ പെരുമുക്ക്
    




4 അഭിപ്രായങ്ങള്‍:

2014, നവംബർ 16 9:25 PM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

ആൾക്കൂട്ടത്തിനിടയിലൂടെ നീങ്ങവെ, വീണ്ടും സുലൈമാൻ സാറിനെ കണ്ടുമുട്ടി. വളരെ സന്തോഷം. :) നമ്മൾ ചെയ്യുന്ന പാപത്തിൻ ഫലം നമ്മളനുഭവിക്കേണ്ടി വരുന്നതിനെയാണ്‌ ജനാധിപത്യമെന്നു വിളിക്കുന്നതെന്ന് ഒരു മഹാൻ പറഞ്ഞതോർത്തു പോകുന്നു. പ്രതീക്ഷൾക്കുപേക്ഷ പാടില്ല എന്നാണല്ലോ. :) നമുക്ക്‌ കാത്തിരിക്കാം.

കവിത വളരെയിഷ്ടമായി.


ശുഭാശംസകൾ....



 
2014, നവംബർ 17 12:35 AM ല്‍, Blogger Cv Thankappan പറഞ്ഞു...

നന്നായിട്ടുണ്ട് കവിത
ആശംസകള്‍

 
2014, നവംബർ 18 5:31 AM ല്‍, Blogger ബൈജു മണിയങ്കാല പറഞ്ഞു...

അമിത വിശ്വാസം അന്ധവിശ്വാസം അന്ധമായ അനുകരണം മോഡി ഭക്തർ
മോഡിയിലെ തെറ്റും ശരിയും കാലം തെളിയിക്കും
ഭരണ ഘടന കാത്തു വച്ച ഭാരതത്തിൽ ഇനിയും നമുക്ക്
പ്രതീക്ഷ ബാക്കി വയ്ക്കാം

 
2014, നവംബർ 18 8:01 AM ല്‍, Blogger ajith പറഞ്ഞു...

ശക്തര്‍ വീണ്ടും ശക്തന്മാരാകുന്ന കാലമാണിത്

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം