കവിത:പൊയ് മുഖം
.................
പൊയ് മുഖം
.............................. ...
മോടിയിൽ തീർത്തൊരാ
പൊയ്മുഖം തൽക്ഷണം
വീണുടയുന്നത് തങ്ങുവതെങ്ങനേ
മോദി ഭക്തർ
ഒന്ന് കൂടി ഇരുന്ന്
കാവി ചിന്തയ്ക്കു-
മപ്പുറം കാണുക
കാരിരുമ്പൊത്തൊരു
ഹൃദയമുണ്ടാവുകിൽ
തൊട്ടതു പൊന്നാക്കുവാൻ-
കഴിഞ്ഞീടുമോ
പട്ടിണിക്കാരൻറെ
ഇന്ത്യയാണ് ഇത്-
പാവങ്ങൾ പെരുകുന്ന
ഇന്ത്യയാണ്
ഇവിടെ എന്നും
വാണു കോടിപതികൾ
ഇവിടെ പെരുകുന്നത്
ദരിദ്രരല്ലോ
മന്ത്രവും തന്ത്രവും
ഇവിടെ കൊഴുക്കുന്നു
സമ്പന്നർക്കഭയമായ്
ഭരണ കേന്ദ്രം
കുടിലിൻ നെടും-
തൂണെടുത്തുകൊണ്ട്
തൂണെടുത്തുകൊണ്ട്
ഇവിടെ കൊട്ടാര വികസനം
തീർക്കുവത് കാണാം
ഏറെ തിളങ്ങും
പരസ്യത്തിലെ പശു
പരസ്യത്തിലെ പശു
പറയുന്ന പാല്
ചുരത്തുകില്ലോർക്കുക
മാധുര്യമേറുകിൽ
പാഷാണമാകിലും
മോന്തിക്കുടിക്കാൻ
മത്സരിക്കും ജനം
ഉൾക്കാഴ്ചയില്ലാത്ത -
വർക്കില്ലുയിർപ്പ്
എന്നത് ഭാരത മക്കളിൽ കാണാം .
.............................. .............................. ...............
സുലൈമാന്‍ പെരുമുക്ക്
4 അഭിപ്രായങ്ങള്‍:
ആൾക്കൂട്ടത്തിനിടയിലൂടെ നീങ്ങവെ, വീണ്ടും സുലൈമാൻ സാറിനെ കണ്ടുമുട്ടി. വളരെ സന്തോഷം. :) നമ്മൾ ചെയ്യുന്ന പാപത്തിൻ ഫലം നമ്മളനുഭവിക്കേണ്ടി വരുന്നതിനെയാണ് ജനാധിപത്യമെന്നു വിളിക്കുന്നതെന്ന് ഒരു മഹാൻ പറഞ്ഞതോർത്തു പോകുന്നു. പ്രതീക്ഷൾക്കുപേക്ഷ പാടില്ല എന്നാണല്ലോ. :) നമുക്ക് കാത്തിരിക്കാം.
കവിത വളരെയിഷ്ടമായി.
ശുഭാശംസകൾ....
നന്നായിട്ടുണ്ട് കവിത
ആശംസകള്‍
അമിത വിശ്വാസം അന്ധവിശ്വാസം അന്ധമായ അനുകരണം മോഡി ഭക്തർ
മോഡിയിലെ തെറ്റും ശരിയും കാലം തെളിയിക്കും
ഭരണ ഘടന കാത്തു വച്ച ഭാരതത്തിൽ ഇനിയും നമുക്ക്
പ്രതീക്ഷ ബാക്കി വയ്ക്കാം
ശക്തര്‍ വീണ്ടും ശക്തന്മാരാകുന്ന കാലമാണിത്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം