2014, സെപ്റ്റംബർ 6, ശനിയാഴ്‌ച

കവിത :ഉണരൂ പ്രജകളേ ...


കവിത 
............
               ഉണരൂ പ്രജകളേ 
           ...............................
എന്റെ 
പ്രജകളെ കണ്ടിടുവാൻ 
എത്തുന്നു ആണ്ടിൽ 
ഒരിക്കൽ ഞാന് 

ആരാണ് ഇന്നത്തെ 
മേലാളന്മാർ 
ആരുണ്ട്‌ എൻ പിന്തുടർന്നോർ 

മലയാള മക്കൾ 
തേങ്ങിടുമ്പോൾ 
മനസ്സിൻറെ ഉള്ളം 
പിടഞ്ഞിടുന്നൂ 

ജാതി ,മതങ്ങൾ 
ഇടഞ്ഞു പോയോ 
ജാഗ്രതയുള്ളോർ  
പിരിഞ്ഞു പോയോ 

പകയും വെറുപ്പും 
മറന്നിടേണം     
പാവനമായ 
മനസ്സു വേണം 

ദാഹ ,മോഹങ്ങൾ 
ഒന്നുപോലെ 
ദു:ഖ സുഖങ്ങളും 
ഒന്നുപോലെ 

ശാന്തി ,സമാധാനം 
പൂത്തുലയാൻ 
സോദര ഹൃദയങ്ങൾ 
ചേർന്നിടേ ണം .....
--------------------------
ചിത്രം :ഫ് ബി യിൽ നിന്ന്
....................................
   സുലൈമാൻ പെരുമുക്ക്
.......................................

2014, സെപ്റ്റംബർ 3, ബുധനാഴ്‌ച

കവിത :ജയ്‌ ഫലസ്തീൻ


കവിത
............
                 ജയ്‌ ഫലസ്തീൻ
             ...............................
റോക്കറ്റുകൾക്കും
പീരങ്കികൽക്കും നേരെ
കല്ലെറിയുന്ന ഫലസ്തീൻ ബാലനോട്
സ്വപ്നത്തിൽ ഞാൻ ചോദിച്ചു
ഈ വിഡ്ഢിത്തം പഠിപ്പിച്ചതാരെന്ന്
പുഞ്ചിരിയോടെ
അവൻ പറഞ്ഞു
നാടു നഷ്ടപ്പെട്ടു എന്ന ബോധം
നഷ്ടപ്പെടാതിരിക്കാൻ
വിവേകമതികൾ പഠിപ്പിച്ച
മധുരമായ പ്രതികാരമാണിതെന്ന്
വെട്ടിപ്പിടിച്ചവർക്കും
തട്ടിപ്പറിച്ചവർക്കും
ഹൃദയമിടിപ്പ്‌ കൂടും
ഇരകൾ
സുന്ദര സ്വപ്നംകണ്ടു്
ഉറങ്ങുംബോഴും
വേട്ടക്കാർ വെപ്റാളപ്പെട്ട്
ഓടിക്കൊണ്ടിരിക്കുന്നു
വേട്ടക്കാർ
നാളേക്കു വേണ്ടിയാണ്
ഇരകളെ കൊന്നൊടുക്കുന്നത്
ഇരകൾക്ക് നാളെ
ഉനർനെങ്കിൽ മാത്റം
ജീവിച്ചാൽ മതി

വേട്ടക്കാരും
അവരുടെ അട്ടഹാസങ്ങൾക്ക്‌
സംഗീതം പകരുവോരുമാണ്
ഭൂമിയുടെ ശാപം
വേട്ടക്കാരെ
രക്ഷകരായി
കാണാത്ത ജനത ഒരുനാൾ
ജന്മനാട്‌ സ്വന്തമാക്കും ...
ജയ്‌ ഫലസ്തീൻ .....
---------------------------------
ചിത്റം :ഗൂഗിളിൽ നിന്ന് .
....................................
      
    സുലൈമാൻ പെരുമുക്ക്