കവിത :ജയ് ഫലസ്തീൻ
കവിത
............
............
ജയ് ഫലസ്തീൻ
.............................. .
റോക്കറ്റുകൾക്കും
പീരങ്കികൽക്കും നേരെ
കല്ലെറിയുന്ന ഫലസ്തീൻ ബാലനോട്
സ്വപ്നത്തിൽ ഞാൻ ചോദിച്ചു
ഈ വിഡ്ഢിത്തം പഠിപ്പിച്ചതാരെന്ന്
ഈ വിഡ്ഢിത്തം പഠിപ്പിച്ചതാരെന്ന്
പുഞ്ചിരിയോടെ
അവൻ പറഞ്ഞു
നാടു നഷ്ടപ്പെട്ടു എന്ന ബോധം
നഷ്ടപ്പെടാതിരിക്കാൻ
വിവേകമതികൾ പഠിപ്പിച്ച
മധുരമായ പ്രതികാരമാണിതെന്ന്
വെട്ടിപ്പിടിച്ചവർക്കും
തട്ടിപ്പറിച്ചവർക്കും
ഹൃദയമിടിപ്പ് കൂടും
ഇരകൾ
സുന്ദര സ്വപ്നംകണ്ടു്
ഉറങ്ങുംബോഴും
വേട്ടക്കാർ വെപ്റാളപ്പെട്ട്
ഓടിക്കൊണ്ടിരിക്കുന്നു
വേട്ടക്കാർ
നാളേക്കു വേണ്ടിയാണ്
ഇരകളെ കൊന്നൊടുക്കുന്നത്
ഇരകൾക്ക് നാളെ
ഉനർനെങ്കിൽ മാത്റം
ജീവിച്ചാൽ മതി
വേട്ടക്കാരും
അവരുടെ അട്ടഹാസങ്ങൾക്ക്
സംഗീതം പകരുവോരുമാണ്
ഭൂമിയുടെ ശാപം
വേട്ടക്കാരെ
രക്ഷകരായി
കാണാത്ത ജനത ഒരുനാൾ
കാണാത്ത ജനത ഒരുനാൾ
ജന്മനാട് സ്വന്തമാക്കും ...
ജയ് ഫലസ്തീൻ .....
---------------------------------
ചിത്റം :ഗൂഗിളിൽ നിന്ന് .
....................................
സുലൈമാൻ പെരുമുക്ക്
8 അഭിപ്രായങ്ങള്‍:
നീതി വിജയിക്കതന്നെ ചെയ്യും
ഒറ്റിക്കൊടുപ്പുകാരാണ് വേട്ടക്കാരില്‍ രക്ഷകരെ കാണുന്നത് ....!
സത്യവും,നീതിയും പുലരട്ടെ!
ആശംസകള്‍
വേട്ടക്കാരുടെ ലോകത്ത് ..
ഇരകളുടെ ചിരി..
അതാണ് ഇന്നിന്റെ സ്വപ്നം ...
നല്ല വരികള്‍ക്കാശംസകള്‍ മാഷേ .....
സത്യമാണ് ,നല്ല അഭിപ്രായം .
നമുക്ക് ഇരകളോടൊപ്പം ചേർന്നു നില്ക്കാം ...നന്ദി
വേട്ടക്കാർക്കും ഒറ്റുകാർക്കും എന്നും
ഉറക്കം നഷ്ടപ്പെടുന്നു എന്നതാണ് സത്യം .
വായനക്കും നല്ല വാക്കിനും നന്ദി സലിം ....
അതേ ,നമുക്കങ്ങനെ പ്രാർഥിക്കാം തങ്കപ്പെട്ടാ .
അതേ ,നമുക്കങ്ങനെ പ്രാർഥിക്കാം തങ്കപ്പെട്ടാ .
ശരിയാണ് ഷലീർ ചിരിക്കാൻ കഴിയുന്നവർ
ഭാഗ്യവാന്മാർ ....വരവിനും വായനക്കും
അഭിപ്രായത്തിനും ഒരു പാട് നന്ദി .....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം