കവിത
................
പ്രണയ തീർത്ഥം
.........................................
വിവേകത്തിൽ
നാമ്പെടുത്ത പ്രണയം
വിശുദ്ധിയോടെ
സൂക്ഷിച്ചതാണ്
എന്നിട്ടും
അക്ഷരത്തെറ്റെന്നലറിക്കൊണ്ട്
നിഷ്ക്കരുണം
അറുത്തുമാറ്റി
നിഷ്ക്കളങ്ക പ്രണയത്തെ
പിന്നെ പതിനാലു
വർഷങ്ങൾക്കു ശേഷം
പണ്ട് ഓടിക്കളിച്ച
പാടവരമ്പത്തു വെച്ചാണ്
കണ്ടു മുട്ടിയത്
ഒരിക്കലും
ഓർക്കാത്ത
ഒരു സ്വർഗീയ കാഴ്ച
ദൈവമേ
ദേശാടനപ്പക്ഷികളോടൊത്തു
വന്നിറങ്ങിയതോ ഇതു
ക്ഷണനേരം കൊണ്ട്
മനസ്സ് എത്ര
ചിത്രങ്ങളാണ് വരച്ചത്
ഒരു നിമിഷം കൊണ്ട്
ഒരായിരം കഥകളാണ്
കണ്ണുകൾ കൈമാറിയത്
ആദ്യ മാത്രയിലെ
നയനങ്ങളുടെ ചുംബനം
പ്രതിമകളിൽ
പതിഞ്ഞിരുന്നെങ്കിൽ
ജീവൻ തുടിച്ചേനെ
വിവേകം
തിരിച്ചെത്തിയപ്പോൾ
മനസ്സിൻറെ
മണിയറയിൽ നിന്ന്
രണ്ടു പഞ്ചവർണക്കിളികൾ
പറന്നുയർന്നു
അവ കാലം
കാതോർക്കുന്ന
പ്രണയ കാവ്യം
അശ്രുകണങ്ങളാൽ
മഴവില്ലഴകിൽ മേഘത്തേരിൽ
എഴുതി മറഞ്ഞു ...
--------------------------------
ചിത്രം :ഗൂഗിളിൽ നിന്ന് ...നന്ദി
........................................................
സുലൈമാൻ പെരുമുക്ക്
00971553538596
sulaimanperumukku @ gmail .com