2014, മേയ് 30, വെള്ളിയാഴ്‌ച

കവിത :പ്രണയ തീർത്ഥം


കവിത 
................
                        പ്രണയ തീർത്ഥം 
                 .........................................

വിവേകത്തിൽ 
നാമ്പെടുത്ത പ്രണയം 
വിശുദ്ധിയോടെ 
സൂക്ഷിച്ചതാണ് 

എന്നിട്ടും 
അക്ഷരത്തെറ്റെന്നലറിക്കൊണ്ട് 
നിഷ്ക്കരുണം 
അറുത്തുമാറ്റി 
നിഷ്ക്കളങ്ക പ്രണയത്തെ 

പിന്നെ പതിനാലു 
വർഷങ്ങൾക്കു ശേഷം 
പണ്ട് ഓടിക്കളിച്ച 
പാടവരമ്പത്തു വെച്ചാണ് 
കണ്ടു മുട്ടിയത്‌ 

ഒരിക്കലും 
ഓർക്കാത്ത 
ഒരു സ്വർഗീയ കാഴ്ച 

ദൈവമേ 
ദേശാടനപ്പക്ഷികളോടൊത്തു 
വന്നിറങ്ങിയതോ ഇതു 

ക്ഷണനേരം കൊണ്ട് 
മനസ്സ് എത്ര 
ചിത്രങ്ങളാണ് വരച്ചത് 

ഒരു നിമിഷം കൊണ്ട് 
ഒരായിരം കഥകളാണ് 
കണ്ണുകൾ കൈമാറിയത് 

ആദ്യ മാത്രയിലെ 
നയനങ്ങളുടെ ചുംബനം 
പ്രതിമകളിൽ 
പതിഞ്ഞിരുന്നെങ്കിൽ 
ജീവൻ തുടിച്ചേനെ 

വിവേകം 
തിരിച്ചെത്തിയപ്പോൾ 
മനസ്സിൻറെ 
മണിയറയിൽ നിന്ന് 
രണ്ടു പഞ്ചവർണക്കിളികൾ 
പറന്നുയർന്നു 

അവ കാലം 
കാതോർക്കുന്ന 
പ്രണയ കാവ്യം 
അശ്രുകണങ്ങളാൽ 
മഴവില്ലഴകിൽ മേഘത്തേരിൽ 
എഴുതി മറഞ്ഞു ...
--------------------------------
ചിത്രം :ഗൂഗിളിൽ നിന്ന് ...നന്ദി 
........................................................

        സുലൈമാൻ പെരുമുക്ക് 
                  00971553538596 
        sulaimanperumukku @ gmail .com 
                  

10 അഭിപ്രായങ്ങള്‍:

2014, മേയ് 30 10:22 PM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

കതിർമണികളുമായ്‌ നീ വന്നതെൻ,
കനവരുളിയ കൂട്ടിൽ..
മധുമൊഴികളുമായ്‌ നീ നിന്നതെൻ,
മനമുരുകിയ പാട്ടിൽ..


മനോഹരമായൊരു പ്രണയകാവ്യം. ചിത്രവും ചേതോഹരം.!!


ശുഭാശംസകൾ......


 
2014, മേയ് 31 1:12 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ഓര്‍മ്മകളിലെ മാധുര്യം...............
നന്നായിരിക്കുന്നു വരികള്‍
ആശംസകള്‍

 
2014, മേയ് 31 9:58 AM ല്‍, Blogger AnuRaj.Ks പറഞ്ഞു...

Good

 
2014, മേയ് 31 10:07 AM ല്‍, Blogger viddiman പറഞ്ഞു...

കവിത ഇഷ്ടപ്പെട്ടു.

'അക്ഷരത്തെറ്റിൽ അമർഷം കൊണ്ടവർ' എന്നു പറയുമ്പോൾ അവരാണു ശരി, പ്രണയിച്ചവർക്കാണു തെറ്റു പറ്റിയത് എന്നൊരു ധ്വനി വരുന്നില്ലേ ? 'അക്ഷരത്തെറ്റെന്ന് അലറി കൊണ്ടവർ' എന്നായിരുന്നെങ്കിൽ ?

 
2014, മേയ് 31 9:09 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

സുഹൃത്തേ... താങ്കളുടെ അഭിപ്രായം എനിക്ക്
വിലപ്പെട്ടതാണ്‌ ....ഞങ്ങൾ ഒരു തീരുമാനം
എടുക്കുന്നതുവരെ നിങ്ങൾ രണ്ടുപേരും ഇനി
കാണരുതെന്ന വീട്ടുകാരുടെ കല്പന എൻറെ
കഥാപാത്രങ്ങൾ ലഘിച്ചു .പ്രണയമല്ലേ അതു
സ്വാഭാവികം ...പക്ഷേ അതുമതിയായിരുന്നു
വീട്ടുകാർക്ക് അവരെ അകറ്റാൻ .അതാണ്‌ ഞാൻ
ഉദ്ദേശിച്ചത് .എന്നാൽ ഈ കവിതയോട് ഏറെ
നീതി പുലർത്തുന്നതാണ് താങ്കളുടെ പ്രയോഗമെന്ന്
എനിക്ക് തോനുന്നു അതിനാൽ നിറഞ്ഞ സന്തോഷത്തോടെ
ഞാൻ ഇവിടെ തിരുത്തട്ടെ ....നന്ദി ഒരുപാടു നന്ദി ഈ സ്നേഹം
മനസ്സിൽ നില നിൽക്കട്ടേ ....

 
2014, മേയ് 31 9:20 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

മനസ്സിന് ഏറെ ഇഷ്ടപ്പെട്ട വരികളാണ്
സൗഗന്ധികം ഇവിടെ കൊത്തിവേച്ചത് .
ആ മനസ്സ് എന്നും പാടിക്കൊണ്ടിരിക്കട്ടേ ...
ആദ്യ വായനക്കും പ്രോത്സാഹനത്തിനും നന്ദി .

 
2014, മേയ് 31 9:22 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

വായനക്കും പ്രോത്സാഹനത്തിനും നന്ദി
തങ്കപ്പെട്ടാ

 
2014, മേയ് 31 9:25 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

സ്ഥിരവായനക്കും അഭിപ്രായത്തിനും നന്ദി
Anu Raj

 
2014, ജൂൺ 2 9:00 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

Sir,

that lines are of gifted poet and lyricist Late. Sri. Gireesh Puthanchery.

thank you......

 
2014, ജൂൺ 2 11:47 AM ല്‍, Blogger ajith പറഞ്ഞു...

കവിത ഇഷ്ടമായി

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം