2014, മേയ് 26, തിങ്കളാഴ്‌ച

കവിത :സത്യപ്രതിജ്ഞ


കവിത 
..............
                        സത്യപ്രതിജ്ഞ 
                  ......................................

ഇന്നലെ 
ആരൊരാൾ 
സാഷ്ടാംഗം ചെയ്തുവോ 
ഇന്നയാൾ സത്യ-
പ്രതിജ്ഞ ചെയ്തു 

നാളെ ഈനാടു 
ഭരിക്കുവാനായി 
വലതു കാല് വെച്ചയാൾ 
വന്നണയും 

രാഷ്ട്ര പിതാവിൻ 
സമാധിയിൽ പോയി 
കണ്ണടച്ചൊരുനിമിഷം 
നിന്നു മാന്യൻ 

ജീവിത ഗുരുവിൻ *
അനുഗ്രഹം തേടി 
ഭരണ ചക്രം 
തിരിച്ചീടുവാനായ് 

ബുദ്ധി പ്രഭാവനായ് 
വാഴ്ത്തുന്നു ലോകം 
ശാന്ത പ്രകൃതനെന്നോതിടുന്നൂ 

പൂർവ ചിത്രം മഹാ -
ഭീകരമല്ലോ ...
വാഴ്വിലതു കാണുന്നു 
ദാർശനികർ 

ഇന്നലെ സാഷ്ടാഗം 
ചെയ്തൊരീ ധരണിയിൽ 
നാളെ നീ കണ്ണുനീർ 
വീഴ്ത്തിടല്ലേ 

കലഹം കൂട്ടൊലാ 
രക്തം ചിന്തൊലാ 
നിന്നിലതു കാണുന്നു 
ദാർശനികർ 

ഹൃദയം കൊണ്ടു നീ 
സാഷ്ടാംഗം ചെയ്തുവോ ?
സത്യപ്രതിജ്ഞയതു 
ഹൃദയം അറിഞ്ഞുവോ ?

സ്വപ്ന സമാനമായ്‌ 
ഒരു നല്ലെ നാളെ 
 ഭാരതീയർക്കു നീ 
നല്കിടുമോ ?
...................................
*വാജിബൈ   
-----------------------------     
                സുലൈമാന്‍ പെരുമുക്ക് 
                       00971553538596
             sulaimanperumukku@gmail.com



6 അഭിപ്രായങ്ങള്‍:

2014, മേയ് 27 6:51 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

Let's wait nd see..

gud poem

 
2014, മേയ് 27 10:35 PM ല്‍, Blogger ബൈജു മണിയങ്കാല പറഞ്ഞു...

പ്രതീക്ഷകൾ പ്രാർത്ഥനകൾ എല്ലാം നല്ലതിനാവട്ടെ

 
2014, മേയ് 28 5:02 AM ല്‍, Blogger Shukoor Ahamed പറഞ്ഞു...

ഹൃദയം കൊണ്ടു നീ
സാഷ്ടാഗം ചെയ്തുവോ ?
സത്യപ്രതിജ്ഞയതു
ഹൃദയം അറിഞ്ഞുവോ ?

സ്വപ്ന സമാനമായ്‌
ഒരു നല്ലെ നാളെ
ഭാരതീയർക്കു നീ
നല്കിടുമോ ?

 
2014, മേയ് 28 8:50 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ഓരോ പൌരന്‍റെയും മനസ്സുപകര്‍ത്തിയിരിക്കുന്നു വരികളില്‍....
ആശംസകള്‍

 
2014, മേയ് 28 3:16 PM ല്‍, Blogger Shaleer Ali പറഞ്ഞു...

ശുഭ പ്രതീക്ഷകള്‍ കൈവിടാതിരിക്കാം ...

 
2014, ജൂൺ 3 12:50 PM ല്‍, Blogger ajith പറഞ്ഞു...

നന്നായാല്‍ നന്നായി
ഭാരതം വളരട്ടെ

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം