കവിത
.............
മധുരം പകരാത്ത മദ്രസ .
.......................................................
മുഖം വാടിക്കൊണ്ടാണ്
മദ്രരസയിൽ നിന്ന്
മകൾ വന്നത്
നേരെ അടുക്കളയിൽ ചെന്ന്
ഉമ്മയോടൊരു ചോദ്യം
ഉമ്മ നമ്മൾ
പുത്തൻ വാദികളാണോ ?
ഉസ്താദ് പറഞ്ഞു
പുത്തൻ വാദികളൊക്കെ
നരകത്തിലാണെന്ന്
യാഥാസ്ഥിതികർ
ഫണം വിടർത്തിയാടുമ്പോൾ
നരകത്തിലേക്കുള്ള ടിക്കറ്റ്
വഴിയോരങ്ങളിൽ കിട്ടും
പ്രവാചകനെ
അകറ്റി നിർത്തിയാണിവിടെ
ഖുർആൻ ഓതുന്നത്
മതത്തിൻറെ
മധുരം പകരാൻ
അറിയാത്തവരിൽ നിന്ന്
വേദഗ്രന്ഥം
മോചനം കൊതിക്കുന്നു
കലഹിക്കാനും
കാഫിറാക്കാനും
നരകത്തിലെറിയാനും
മത്സരിക്കയാണ്
പുരോഹിതപ്പട
ലഹരിയെ പറ്റിയുള്ള
ചോദ്യത്തിന്
മണി മണിയായി
ഉത്തരം പറയാനറിയാത്ത
കുഞ്ഞിൻറെ മുഖത്തേക്ക്
പുകവലിചൂതുന്ന ശിക്ഷ
ഭീകരനെയാണ് സൃഷ്ടിക്കുന്നത്
മതത്തിൻറെ
രസ വിത്തുകൾക്കു പകരം
പാഴ്ച്ചെടികൾക്കു
വളം വെച്ച്
വടവൃക്ഷ മാക്കുമ്പോൾ
സമുദായത്തിന്നതു ഭാരമാകും
അഞ്ചു നേരം
നെഞ്ചിൽനിന്നുയരേണ്ട
പ്രാർത്ഥനയിലുരുവിടുന്ന
വചനങ്ങളുടെ അർത്ഥമെങ്കിലും
മദ്രസയിൽ പഠി പ്പിചിരുന്നങ്കിൽ
സ്വർഗത്തിൻറെ പരിമളമിവിടെ
പരന്നൊഴുകും .
---------------------------------------
ചിത്രം :ഗൂഗിളിൽ നിന്ന്
സുലൈമാന്‍ പെരുമുക്ക്
00971553538596
sulaimanperumukku @gmail .com