കവിത :കഴുകൻറെ മൊഴി
..................
കഴുകൻറെ മൊഴി
............................. ................
കരുത്തുള്ള
കഴുതയെ കണ്ടപ്പോൾ
കുതിരയാണെന്നു
പറഞ്ഞവരാണവർ
ഇന്നു
കഴുതയെ വെറുത്തവർ
കഴുകനെ
വെള്ളരിപ്രാവെന്നു
വിളിക്കുന്നു
സർഗ സിദ്ധിയുള്ളവർ
ആശിർവദിക്കാൻ
മത്സരിക്കുന്നുണ്ട്
മുഖം മൂടിയണിഞ്ഞ
പ്രകൃതി സ്നേഹികൾ
തികഞ്ഞ മൗനത്തിലാണ്
ഇന്നലെ വിപ്ലവ ഗാനം
പാടിയവരുടെ
രക്തത്തിൻറെ നിറം മങ്ങി
വർണം മാറി
പക്ഷേ
വെള്ളരി പ്രാവുകൾക്കിടയിൽ
കഴുകനെത്തുമ്പോൾ
അവ പറന്നകലുന്നു
എന്തൊക്ക പറഞ്ഞാലും
കഴുകന് ഒന്നേ പറയാനുള്ളൂ
ഗോതമ്പു മണികൾ -
എനിക്കു വേണ്ട
ഞാനൊരു ശവം തീനിയാണ് .
-----------------------------------------------
ചിത്രം :ഗൂഗിളിൽ നിന്ന് കടംകൊണ്ടത് .
സുലൈമാന്‍ പെരുമുക്ക്
00971553538596
14 അഭിപ്രായങ്ങള്‍:
കഴുകന്‍റെ സ്വപ്നം ശവങ്ങള്‍ കുന്നുകൂടണമെന്നാണ്.....
നന്നായി വരികള്‍
ആശംസകള്‍
ഇന്നലെ വിപ്ലവ ഗാനം
പാടിയവരുടെ
രക്തത്തിൻറെ നിറം മങ്ങി
വർണം മാറി
പരിഹാസം അതിന്‍റെ പൂര്‍ണ അര്‍ത്ഥത്തില്‍ വരികളില്‍ സാധ്യമായിരിക്കുന്നു .ഹഹഹ്
വളരെ നന്നായിരിക്കുന്നു. കുറച്ചു വാക്കുകളിലൂടെ കുറെയേറെ സന്ദേശങ്ങള്‍ പകരുന്നു. അഭിനന്ദനങ്ങള്‍.
പതിവില്ലാത്ത അക്ഷരതെറ്റുകള്‍ കാണുന്നു ...നല്ല എഴുത്ത്
കാത്തിരുന്നു കാണാം :)
തങ്കപ്പേട്ടൻ പറഞ്ഞത് ശരിയാണ്
പക്ഷേ ജനം ഇപ്പോൾ കഴുകനെയാണ്
ആരാധിക്കുന്നത് .നല്ല അഭിപ്രായം ,
ആദ്യ വായനക്കു നന്ദി .
എങ്ങനെ പറയാതിരിക്കും സൗഗന്ധികം
ഇന്നലെവരെ കാടടക്കി വെടി വെച്ചിരുന്നവർ
ഇന്ന് നിറംമാറി വരുന്നതാണ് നേരിൽ കണ്ടത് .
ഞാനിതു ഒരിക്കൽ കൂടി പറയട്ടെ .......
ഇന്നലെ വിപ്ലവ ഗാനം
പാടിയവരുടെ
രക്തത്തിൻറെ നിറം മങ്ങി
വർണം മാറി.....അഭിപ്രായം രേഖപ്പെടുത്തിയതിൽ
ഏറെ സന്തോഷമുണ്ട് .....
കഴുകനെപറ്റി നേര്ക്കുനേരെ
ഇങ്ങനെയല്ലേ എഴുതാൻ പറ്റൂ ....നന്ദി മൂസ ...
വായനക്കും കൈയോപ്പിനും പ്രോത്സാഹനത്തിനും നന്ദി സുധീർദാസ്
എന്നെ എന്നും സ്നേഹത്തോടെ വായിച്ച്
തിരുത്തിത്തരുന്ന ഈ മനസ്സിനോട് ഞാൻ
ഏറെ കടപ്പെട്ടിരിക്കുന്നു ....പ്രോത്സാഹനത്തിനു നന്ദി ...ദീപ
യുദ്ധമരുതെന്ന്
ഓതിയ സ്ഥലത്തു
നിന്നാണവർ
ആയുധമെടുത്തത്
രമ്മ്യത തീർക്കുന്നവൻറെ
നാമത്തിലാണവർ
രക്തം ചിന്തിയത് ....മഹാത്മാവിൻറെ ഹൃദയം
പിച്ചി ചീന്തിയത്തിനു ന്യായം പറയുന്നവരിൽ നിന്ന്
നമുക്കെന്താണ് പ്രതീക്ഷിക്കാനുള്ളത് .....ബുദ്ധിയുള്ള തലയ്ക്കു താഴെ
കരുണയുള്ള ഹൃദയം ചേർന്നാൽ
മനുഷ്യൻ പൂർണനാകുന്നു .....നന്ദി ഫൈസൽ .
യുദ്ധമരുതെന്ന്
ഓതിയ സ്ഥലത്തു
നിന്നാണവർ
ആയുധമെടുത്തത്
രമ്മ്യത തീർക്കുന്നവൻറെ
നാമത്തിലാണവർ
രക്തം ചിന്തിയത് ..
ഒരുവേള പഴക്കമാകുകില്‍
ഇരുളും മെല്ലെ വെളിച്ചമായിടാം!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം