കവിത :വായന
................
വായന
.....................
വായന
ഹൃദയത്തിലേറെ
വർണങ്ങൾ ചാലിച്ചു തന്നു
വേദനകൾക്ക്
സാന്ത്വനമായ് വന്നതും
വായനയാണ്
അതിരുകൾക്കപ്പുറമുള്ള
മഹാത്മാക്കൾ
ആത്മമിത്രങ്ങളായതും
വായനയിലൂടെ
അവരറിയാതെ
അവരെൻറെ -
ഹൃദയത്തിലിരുന്ന്
എനിക്ക് വെളിച്ചം
വീശിത്തരുന്നു
വായന മരിക്കില്ല ,
വായന മരിക്കുമ്പോൾ
സംസ്കാരത്തിൽ
പുഴുവരിക്കും
സൗഹൃദത്തിൻറെ
പെരുമഴയും
സ്നേഹത്തിൻറെ പൂമഴയും
വായിക്കുന്ന മനസ്സിൽ
തിമർത്തു പെയ്യും
വായനയുടെ
ജാലകം തുറന്നാൽ
കണ്‍നിറയെ കാണാം
ജ്ഞാനത്തിൻറെ മഹാസമുദ്രം
അറിവില്ലാ -
എന്ന അറിവ്
വായന നല്കുന്ന
ഏറ്റവും വലിയ
സമ്മാനമാണ്
ഇരുട്ടിൽനിന്നൊരു
മോചനം
വെളിച്ചത്തിലൂടൊരു
സഞ്ചാരം
ഹാ എത്ര അനുഗ്രഹമീവായന .
-------------------------------------------------
ചിത്രം :തന്നതിന് ഗൂഗിളിനു നന്ദി .
.............................................................
സുലൈമാന്‍ പെരുമുക്ക്
00971553538596
7 അഭിപ്രായങ്ങള്‍:
അറിവില്ലാ -
എന്ന അറിവ്
വായന നല്കുന്ന
ഏറ്റവും വലിയ
സമ്മാനമാണ്
കവിത നന്നായിട്ടുണ്ട് ..
വായനയുടെ ജാലകം തുറക്കുക ... അറിവിന്റെ കടലിനെ മുറുകെ പുണരുക ..!
നല്ലൊരു വായന സമ്മാനിച്ചു നന്ദി
നല്ല വായന
വായന .... കവിത നന്നായിരിക്കുന്നു . നമുക്ക് വായനയുടെ മാസ്മരിക ലോകത്തേയ്ക്ക് ചേക്കാറാം
കവിത നന്നായിട്ടുണ്ട്👍 ഈ കവിതയുടെ ഈണമെങ്ങനെയാണ്?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം