2014, മേയ് 8, വ്യാഴാഴ്‌ച

കവിത :ഉമ്മാ ....


കവിത 
................
                      ഉമ്മാ ....
                ............................

ഉമ്മാ എന്നുള്ള 
വിളിയെന്നുമെൻ 
ഉള്ളത്തിൽ -
നിന്നുയരുന്നതാണ് 

ഉള്ളമറിയാതെ 
ഇന്നോളവും 
ഉമ്മായെന്നു വിളിച്ചെതില്ല 

പൊയ് വിളി 
കേൾക്കില്ല 
എൻറെ ഉമ്മ 
പൊൻ വിളി കാതോരം 
വന്നണയും 

ദിന ,രാത്രം ഉമ്മ 
ഉണർന്നിരുന്നു 
ഉമ്മ ഊണും ഉറക്കവും 
കളഞ്ഞിരുന്നു 

എന്നെ താരാട്ടി 
 ഉണർന്നിരുന്നു 
ഞാൻ ഉണരും വരെയും 
കാത്തിരുന്നു 

"വറ്റെ"നിക്കായ് വെച്ചു 
വെള്ളം കുടിച്ചു 
ഒട്ടിയ വയറുമായ് 
ഉമ്മ സഹിച്ചു 

പകരമായ് 
ഞാനെന്തു നല്കും ഉമ്മാ 
എന്തു നല്കീടിലും 
അതു തുല്ല്യമല്ലാ 

ഉമ്മാ എന്നുള്ള 
വിളിയെന്നുമെൻ 
ഉള്ളത്തിൽ -
നിന്നുയരുന്നതാണ് 

ഉള്ളമറിയാതെ 
ഇന്നോളവും 
ഉമ്മായെന്നു വിളിച്ചെതില്ല 

പൂമടിയിൽ 
തല ചായ്ച്ചുറങ്ങാൻ 
ഇന്നുമെൻ ഉള്ളം 
കൊതിച്ചിടുന്നു 

പൂചിറകിൻ 
തണലാണെനിക്ക് 
ഉമ്മാ എന്നു 
വിളിച്ചിടുമ്പോൾ .
........................................
 
              സുലൈമാന്‍ പെരുമുക്ക് 
                       00971553538596
            sulaimanperumukku @gmail .com  

   

2014, മേയ് 6, ചൊവ്വാഴ്ച

കവിത :മിണ്ടിയാൽ അറിയുംകവിത 
.................
                          മിണ്ടിയാൽ അറിയും 
                      ..............................................

ഈ നുണകൾക്ക് 
എന്തൊരു കെട്ടുറപ്പ് 
അവ കോർത്തിണക്കുന്ന 
കൈകൾക്ക് 
എന്തൊരു ചേർച്ച 

അപ്രിയ സത്യങ്ങൾ 
വിളിച്ചോതുന്ന 
ചെറുപ്പക്കാരൻ 
മേലാളന്മാരുടെ 
ഉറക്കം കെടുത്തി 

കുരുക്കിൽ 
വീഴ്ത്താനുള്ള 
ശ്രമങ്ങളെല്ലാം 
പരാജയപ്പെട്ടപ്പോൾ 
വഴിയിൽ മൂത്രമൊഴിച്ചെന്ന 
കുറ്റം ചാർത്തി 
അയാളെ കൂട്ടിലടച്ചു 

പിന്നെ തലയിൽ 
വന്നു വീണതെല്ലാം 
കനത്ത കുറ്റങ്ങളാണ് 
പരസ്പരം 
കൊമ്പു കോർക്കുന്നവർ 
കൈ കോർത്തു നിന്നു 

പ്രബുദ്ധതയുടെ 
ചീഞ്ഞ നാറ്റം 
പഞ്ച വൽസരക്കാർ 
പഞ്ച വാദ്യവുമായ് വന്ന് 
മഞ്ഞച്ചിരി കാട്ടി 
പല വട്ടം നീരൂറ്റി 

 കൊടും ഭീകരൻറെ 
പേരു കേട്ടു മടുത്ത 
ന്യായാധിപൻ 
ആദ്യ പാപം വായിച്ചു ഞെട്ടി 

റ്റ്യൂബിൻറെ 
സഹായത്തൽ 
വർഷങ്ങളായി 
മൂത്രം പുറത്തൊഴുക്കുന്ന 
ഇയാൾ വഴിയിൽ 
എങ്ങനെ മൂത്രമൊഴിക്കും ?

പിന്നെയുള്ള 
കുറ്റങ്ങൾ 
അതിനേക്കാൾ 
ദുർബലമായിരുന്നു 

മേലാളരൊന്നിച്ചാൽ 
പാതാളം നിറയും 
എന്നതാണ് സത്യം 
സമൂഹ മനസ്സാക്ഷി 
ഏതാണ് ഏറ്റു പാടുക ?
....................................................
ചിത്രം വരച്ചു തന്നു സഹായിച്ചത് ലത്തീഫ് ലൗലി .
..............................................................................
           സുലൈമാന്‍ പെരുമുക്ക് 
             00971553538596
       sulaimanperumukku @gmail .com