കവിത :മിണ്ടിയാൽ അറിയും
കവിത
.................
മിണ്ടിയാൽ അറിയും
..............................................
ഈ നുണകൾക്ക്
എന്തൊരു കെട്ടുറപ്പ്
അവ കോർത്തിണക്കുന്ന
കൈകൾക്ക്
എന്തൊരു ചേർച്ച
അപ്രിയ സത്യങ്ങൾ
വിളിച്ചോതുന്ന
ചെറുപ്പക്കാരൻ
മേലാളന്മാരുടെ
ഉറക്കം കെടുത്തി
കുരുക്കിൽ
വീഴ്ത്താനുള്ള
ശ്രമങ്ങളെല്ലാം
പരാജയപ്പെട്ടപ്പോൾ
വഴിയിൽ മൂത്രമൊഴിച്ചെന്ന
കുറ്റം ചാർത്തി
അയാളെ കൂട്ടിലടച്ചു
പിന്നെ തലയിൽ
വന്നു വീണതെല്ലാം
കനത്ത കുറ്റങ്ങളാണ്
പരസ്പരം
കൊമ്പു കോർക്കുന്നവർ
കൈ കോർത്തു നിന്നു
പ്രബുദ്ധതയുടെ
ചീഞ്ഞ നാറ്റം
പഞ്ച വൽസരക്കാർ
പഞ്ച വാദ്യവുമായ് വന്ന്
മഞ്ഞച്ചിരി കാട്ടി
പല വട്ടം നീരൂറ്റി
കൊടും ഭീകരൻറെ
പേരു കേട്ടു മടുത്ത
ന്യായാധിപൻ
ആദ്യ പാപം വായിച്ചു ഞെട്ടി
റ്റ്യൂബിൻറെ
സഹായത്തൽ
വർഷങ്ങളായി
മൂത്രം പുറത്തൊഴുക്കുന്ന
ഇയാൾ വഴിയിൽ
എങ്ങനെ മൂത്രമൊഴിക്കും ?
പിന്നെയുള്ള
കുറ്റങ്ങൾ
അതിനേക്കാൾ
ദുർബലമായിരുന്നു
മേലാളരൊന്നിച്ചാൽ
പാതാളം നിറയും
എന്നതാണ് സത്യം
സമൂഹ മനസ്സാക്ഷി
ഏതാണ് ഏറ്റു പാടുക ?
....................................................
ചിത്രം വരച്ചു തന്നു സഹായിച്ചത് ലത്തീഫ് ലൗലി .
..............................................................................
സുലൈമാന്‍ പെരുമുക്ക്
00971553538596
sulaimanperumukku @gmail .com
7 അഭിപ്രായങ്ങള്‍:
മേലാളരൊന്നിച്ചാൽ പാതാളം നിറയും . . .
. . . . . . .
നന്നായിട്ടുണട് . . . ആശംസകള്‍
മേലാളരൊന്നിച്ചാൽ പാതാളം നിറയും . . .
. . . . . . .
നന്നായിട്ടുണട് . . . ആശംസകള്‍
വരികള്‍ക്ക് നല്ല മൂര്‍ച്ച ആശംസകള്‍
ലജ്ജിച്ചു തലതാഴ്ത്താം !!.
ഇന്നിന്‍റെ സത്യങ്ങള്‍ തന്നെ
കൂട്ടിലടക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ. അന്യായമായ കാരണങ്ങൾ വരുന്ന വഴിയിൽ നിന്നു മൂത്രമൊഴിച്ചാലും മതി, പോക്കു തന്നെ!!!
വളരെ നല്ലൊരു കവിത
ശുഭാശംസകൾ.....
നന്നായിരിക്കുന്നു കവിത
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം