കവിത :ഉമ്മാ ....
കവിത
................
ഉമ്മാ ....
............................
ഉമ്മാ എന്നുള്ള
വിളിയെന്നുമെൻ
ഉള്ളത്തിൽ -
നിന്നുയരുന്നതാണ്
ഉള്ളമറിയാതെ
ഇന്നോളവും
ഉമ്മായെന്നു വിളിച്ചെതില്ല
പൊയ് വിളി
കേൾക്കില്ല
എൻറെ ഉമ്മ
പൊൻ വിളി കാതോരം
വന്നണയും
ദിന ,രാത്രം ഉമ്മ
ഉണർന്നിരുന്നു
ഉമ്മ ഊണും ഉറക്കവും
കളഞ്ഞിരുന്നു
എന്നെ താരാട്ടി
ഉണർന്നിരുന്നു
ഞാൻ ഉണരും വരെയും
കാത്തിരുന്നു
"വറ്റെ"നിക്കായ് വെച്ചു
വെള്ളം കുടിച്ചു
ഒട്ടിയ വയറുമായ്
ഉമ്മ സഹിച്ചു
പകരമായ്
ഞാനെന്തു നല്കും ഉമ്മാ
എന്തു നല്കീടിലും
അതു തുല്ല്യമല്ലാ
ഉമ്മാ എന്നുള്ള
വിളിയെന്നുമെൻ
ഉള്ളത്തിൽ -
നിന്നുയരുന്നതാണ്
ഉള്ളമറിയാതെ
ഇന്നോളവും
ഉമ്മായെന്നു വിളിച്ചെതില്ല
പൂമടിയിൽ
തല ചായ്ച്ചുറങ്ങാൻ
ഇന്നുമെൻ ഉള്ളം
കൊതിച്ചിടുന്നു
പൂചിറകിൻ
തണലാണെനിക്ക്
ഉമ്മാ എന്നു
വിളിച്ചിടുമ്പോൾ .
........................................
സുലൈമാന്‍ പെരുമുക്ക്
00971553538596
sulaimanperumukku @gmail .com
8 അഭിപ്രായങ്ങള്‍:
ഉമ്മ എന്ന രണ്ടക്ഷരത്തില്‍ തന്നെയുണ്ട് സ്നേഹമേറെ...
കവിത നന്നായിരിക്കുന്നു...ആശംസകള്‍
പൂചിറകിൻ
തണലാണെനിക്ക്
ഉമ്മാ എന്നു
വിളിച്ചിടുമ്പോൾ .
എന്തൊരു നിര്‍വൃതി.
ആശംസകള്‍
അമ്മയെ കുറിച്ച് ഒരുപാട് കവിതകളും ഗാനങ്ങളുമെല്ലാം കേട്ടിട്ടുള്ളതുകൊണ്ട് പുതുമ തോന്നിയില്ല.
നന്മയുള്ള കവിത
ശുഭാശംസകൾ.....
നല്ല വിലയിരുത്തൽ ഹബീബെ ഏറെ
സന്തോഷമുണ്ട് ...നന്ദി .
ഉമ്മ നല്കിയ സ്നേഹം മുഴുവൻ
പറഞ്ഞറിയിക്കാൻ പറ്റിയ വാക്കുകൾ
ഇല്ല എന്നതാണ് സത്യം ....നന്ദി തങ്കപ്പേട്ടാ .
എന്നും പുതുമ നഷ്ടപ്പെടാതെ നില്ക്കുന്നതാണ്
അമ്മ ,എല്ലാവരും എഴുതിയാലും പിന്നെയും
ഒരു പാട് എഴുതാൻ ബാക്കി നില്ക്കുന്നതാണ്
അമ്മയുടെ സ്നേഹം ...വായനക്ക് നന്ദി ....
പ്രോത്സാഹനത്തിനു നന്ദി സൗഗന്ധികം .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം